HOME » NEWS » Buzz » FATHER SAVED HIS DAUGHTER SHARK ATTACK AR

സ്രാവിന്റെ ആക്രമണത്തിൽ നിന്ന് സ്ത്രീ രക്ഷപ്പെട്ടു; മരണത്തില്‍ നിന്നും രക്ഷിച്ചത് പിതാവ്

ഭയാനകമായ അനുഭവം 19 കാരിയായ പൈജ് വിന്റർ എന്ന അമേരിക്കന്‍ വനിത അടുത്തിടെ നാഷണൽ ജിയോഗ്രാഫിക്കിന്റെ ഷാർക്ക് ഫെസ്റ്റ് ഷോയിൽ പങ്കിടുകയുണ്ടായി.

News18 Malayalam | news18-malayalam
Updated: July 15, 2021, 3:59 PM IST
സ്രാവിന്റെ ആക്രമണത്തിൽ നിന്ന് സ്ത്രീ രക്ഷപ്പെട്ടു; മരണത്തില്‍ നിന്നും രക്ഷിച്ചത് പിതാവ്
Girl_Shark
  • Share this:
ഇരകളെ കടിച്ചുകീറാനും ക്രൂരമായി കൊല്ലാനും കഴിവുള്ള വളരെ വിദഗ്ധരായ വേട്ടക്കാരാണ് സ്രാവുകൾ എന്നു നമുക്കറിയാമല്ലോ. അവയുടെ ഈ അസാധാരണമായ കഴിവുകളുമായി നമ്മള്‍ മനുഷ്യർക്ക് പിടിച്ചു നിൽക്കാനാവില്ല. എന്നിരുന്നാലും, സ്രാവുകളുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള തങ്ങളുടെ സാഹസിക കഥ ലോകത്തോട് വിളിച്ചു പറയാൻ അവയുമായുള്ള ആക്രമണത്തെ അതിജീവിക്കാൻ കഴിഞ്ഞ ഏതാനും ചില ആളുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സമാനമായ രീതിയിലുള്ള അത്തരമൊരു ഭയാനകമായ അനുഭവം 19 കാരിയായ പൈജ് വിന്റർ എന്ന അമേരിക്കന്‍ വനിത അടുത്തിടെ നാഷണൽ ജിയോഗ്രാഫിക്കിന്റെ ഷാർക്ക് ഫെസ്റ്റ് ഷോയിൽ പങ്കിടുകയുണ്ടായി.

2019 ജൂണിൽ ഒരു ഞായറാഴ്ച രാവിലെ കുടുംബത്തോടൊപ്പം വിന്റർ, ബീച്ച് യാത്ര ആസ്വദിക്കുന്നതിനിടെയാണ് സംഭവം നടക്കുന്നത്. വിന്ററിന്റെ കുടുംബം അമേരിക്കയുടെ കിഴക്കൻ തീരത്തുള്ള നോർത്ത് കരോലിനയിലെ ഫോർട്ട് മകോൺ ബീച്ചിലേക്ക് ഒരു യാത്ര പോയിരുന്നു. അവള്‍ അവളുടെ മൂത്ത സഹോദരിയ്ക്കും ഉറ്റസുഹൃത്തായ കേലിനുമൊപ്പം കരയിൽ നിന്ന് 50 മീറ്റർ അകലെയുള്ള ആഴമില്ലാത്ത വെള്ളത്തില്‍ സമുദ്രസ്നാനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് എന്തിന്റെയോ മുകളില്‍ തട്ടിയതായി അവള്‍ക്കു തോന്നി. തന്റെ കണങ്കാലിൽ എന്തോ പിടിച്ചു വലിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. തുടക്കത്തിൽ, അവളുടെ അച്ഛൻ ഒരു തമാശയ്ക്കായി തന്നെ പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവർ കരുതിയത്. എന്നാൽ വളരെ പെട്ടെന്നു തന്നെ 'ബുള്‍ ഷാര്‍ക്ക്' എന്ന ജനുസ്സില്പെട്ട ഒരു സ്രാവ് തന്നെ കടിച്ചു വലിക്കുന്നതായി അവൾക്ക് മനസ്സിലായി. പേടിച്ചരണ്ട അവൾ ഉറക്കെ അച്ഛനെ വിളിച്ചുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ സ്രാവ് അവളെ വെള്ളത്തിനടിയിലേക്ക് വലിച്ചു താഴ്ത്തി. സ്രാവ് അവളുടെ കാലിൽ അതിന്റെ കൂര്‍ത്ത പല്ലുകള്‍ കൊണ്ട് കടിച്ചു വലിച്ചപ്പോൾ തന്നെ ആ ഭാഗത്തെ കടൽവെള്ളം അവളുടെ രക്തത്താൽ ചുവന്നിരുന്നു.

Also Read- വരനെ ഇഷ്ടമായില്ല; വിവാഹത്തിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് യുവതി വിവാഹം മുടക്കി

അസഹനീയമായ വേദന ഉണ്ടായിരുന്നിട്ടും അസാമാന്യ ശക്തിയുണ്ടായിരുന്ന ആ വേട്ടക്കാരനോട് അവള്‍ ഗുസ്തി പിടിക്കാൻ ശ്രമിച്ചതായും ഈ ശ്രമത്തിനിടയിൽ അവളുടെ രണ്ട് കൈവിരലുകൾ നഷ്ടപ്പെട്ടുവെന്നും വിന്റർ ഓർമ്മിക്കുന്നു. ആ സമയത്ത് കൃത്യമായിത്തന്നെ അവളുടെ അച്ഛൻ സമയോചിതമായി ഇടപെടുകയും തുടര്‍ന്ന് അദ്ദേഹം സ്രാവിനെ ഇടിക്കാന്‍ ആരംഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ വിട്ട് പോകുന്നതുവരെ അവളുടെ അച്ഛൻ സ്രാവിനു നേരെയുള്ള പ്രത്യാക്രമണം തുടര്‍ന്നു കൊണ്ടേയിരുന്നു.

അന്ന് 17 വയസ്സുകാരിയായ മകളെ കരയിലേക്ക് വലിച്ചിഴച്ച അച്ഛന്‍ പെട്ടെന്നുതന്നെ അവളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവൾക്ക് തന്റെ ജീവിതത്തിൽ മാറ്റം വരുത്തുന്ന കഠിനവും ഗുരുതരമായതുമായ പരിക്കുകളുണ്ടെങ്കിലും, രക്തദാഹിയായ ആ വേട്ടക്കാരന്‌ അവനര്‍ഹിക്കുന്ന തരത്തില്‍ തിരികെ പ്രതികാരം ചെയ്തതില്‍ അവള്‍ക്കു വിഷമമുണ്ട്. ആംബുലൻസിന്റെ പിൻഭാഗത്ത് കിടത്തി അവളിലേക്ക് മോർഫിൻ പമ്പ് ചെയ്യുന്നതിനിടയിൽ “സ്രാവിനെ ഒന്നും ചെയ്യരുതെന്ന്” അവൾ പിതാവിനോട് പറയുകയായിരുന്നു. കാരണം അത് അതിന്റെ ജന്മവാസനയാണ്‌ കാണിച്ചത്. അതിന്‌ സ്രാവിനെ കുറ്റം പറയാനാവില്ല.

അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം, വിന്റർ കണ്ണുതുറന്നപ്പോള്‍ അവള്‍ക്ക് തന്റെ രണ്ട് കൈവിരലുകളും ഒരു കാലും ഛേദിക്കപ്പെട്ടതായാണ്‌ കാണാന്‍ കഴിഞ്ഞത്. എന്നാൽ തന്റെ ജീവിതം മാറ്റിമറിച്ച ഈ സംഭവം കൊണ്ടുമാത്രം മൃഗങ്ങളോടുള്ള അവളുടെ ആദരവ് കുറഞ്ഞില്ലായെന്നു മാത്രമല്ല, മറിച്ച് മികച്ച സംരക്ഷണ പ്രവർത്തനങ്ങൾക്കായി അവള്‍ ഇപ്പോഴും പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.
Published by: Anuraj GR
First published: July 15, 2021, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories