തന്റെ മകൾക്കൊപ്പം ഇരിക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി (Viral) മാറിയിരിക്കുന്നത്. എന്നാൽ ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ അറിയുമ്പോൾ നിങ്ങളുടെ ഹൃദയം നുറുങ്ങും. ഫിഗൻ എന്ന ട്വിറ്റർ (Twitter) ഉപയോക്താവാണ് അടുത്തിടെ ഒരു അച്ഛന്റെയും മകളുടെയും വൈകാരികമായ ഈ ചിത്രം പങ്കുവച്ചത്. ചിത്രത്തിൽ, മകളുടെ മുടി വടിച്ച് മാറ്റിയിരിക്കുന്നതും തലയിൽ ശസ്ത്രക്രിയ നടത്തിയ സ്റ്റിച്ചിന്റെ പാടുകളും കാണാം. എന്നാൽ ചിത്രത്തിൽ മകൾക്ക് അരികിൽ ഇരിക്കുന്ന അച്ഛന്റെ മുടിയും സമാനമായ രീതിയിൽ തന്നെ വടിച്ച് മാറ്റിയിട്ടുണ്ട്. ആ പിതാവും സ്റ്റിച്ച് പോലെ തോന്നുന്ന വിധം തന്റെ തലയിൽ മുടി കൊണ്ട് സമാനമായ അടയാളവും ഉണ്ടാക്കിയിട്ടുണ്ട്. മകളുടെ തലയ്ക്കൊപ്പം തല ചേർത്ത് വച്ചിരിക്കുന്ന പിതാവിനെയാണ് വൈറലായ ചിത്രത്തിൽ കാണുന്നത്. എന്നാൽ ഫോട്ടോയിൽ കാണുന്ന വ്യക്തി ആരെന്നോ മകളുടെ പേര് എന്തെന്നോ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഫോട്ടോയ്ക്ക് താഴെയുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഈ ചെറിയ കുഞ്ഞിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തി, അവളുടെ അച്ഛൻ സ്വന്തം തലമുടി മകളുടേതിന് സമാനമായ രീതിയിൽ വടിച്ച് മാറ്റി! ഈ ചിത്രം എന്നെ കരയിച്ചു!". ശസ്ത്രക്രിയയ്ക്ക് ശേഷം മകളുടെ മനോവീര്യം വർധിപ്പിക്കുന്നതിനായി പിതാവ് കുട്ടിയുടേത് പോലെ തന്നെ തലമുടി വെട്ടിയെന്നും തലയിൽ തുന്നൽ അടയാളം ഉണ്ടാക്കിയെന്നുമാണ് വൈറലായ ഫോട്ടോയെക്കുറിച്ചുള്ള ചില റിപ്പോർട്ടുകൾ പറയുന്നത്.
ഫോട്ടോ ഇന്റർനെറ്റിൽ വൈറലാകുകയും ഏഴായിരത്തിലധികം ആളുകൾ ലൈക്ക് ചെയ്യുകയും ചെയ്തു. മൈക്രോ ബ്ലോഗിംഗ് സൈറ്റിൽ 1000-ത്തിലധികം പേർ ഈ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. ചില ഉപയോക്താക്കൾ ചിത്രത്തിൽ കാണുന്ന പിതാവിനെ പുകഴ്ത്തിയപ്പോൾ മറ്റു പലരും ചിത്രം കണ്ട് വികാരഭരിതരായി. എന്നാൽ നിരവധി ഇന്റർനെറ്റ് ഉപയോക്താക്കൾ ഫോട്ടോയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയും ചെയ്തു.
തലയിലെ പകുതി മുടി മാത്രം വടിച്ച് മസ്തിഷ്ക ശസ്ത്രക്രിയ നടത്തില്ലെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ച് നിരവധിയാളുകൾ പെൺകുട്ടിയ്ക്ക് ആശംസകൾ അറിയിച്ചു.
The little baby had brain surgery and her dad did the same to his own hair! Made me cry! ❤️pic.twitter.com/S5VDhK8HPn
മകളെ രക്ഷിക്കാൻ അച്ഛൻ പുള്ളിപ്പുലിയെ കഴുത്ത് ഞെരിച്ച് കൊന്ന വാർത്ത കഴിഞ്ഞ വർഷം മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെയാണ് അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത്. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്ക് പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു. മകൾ കിരണിനെ ആക്രമിക്കുന്നതു കണ്ടതോടെ നായിക്ക് പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തനിക്കു നേരെ തിരിഞ്ഞിട്ടും മുഖത്തു മുറിവേറ്റ് രക്തം വാർന്നൊഴുകിയിട്ടും അദ്ദേഹം പിടിവിട്ടില്ല. ഒടുവിൽ പുലി ചത്തുവീണു. രാജഗോപാലിന്റെ ഭാര്യ ചന്ദ്രമ്മ പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.