മെലോഡ്രാമറ്റിക് കഥകളിലൂടെയും നിത്യഹരിത ഗാനങ്ങളും ലോകമെമ്പാടുമുള്ള ആരാധകരുടെ മനംകീഴടക്കാൻ ബോളിവുഡിന് കഴിഞ്ഞിട്ടുണ്ട്. ബോളിവുഡ് സിനിമകളിൽ നിന്നുള്ള ഹിറ്റ് ട്രാക്കുകൾ ടിക് ടോക്കിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. അത്തരത്തിൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ബോളിവുഡ് ഗാനത്തിന് ചുവടുവെയ്ക്കുന്ന ഒരു അച്ഛന്റെയും മകന്റെയും വീഡിയോ.
2004ൽ പുറത്തിറങ്ങിയ
ഷാരൂഖ് ഖാൻ ചിത്രം 'മേം ഹൂം നാ'യിലെ 'ഗോരിഗോരി ഗോരിഗോരി' എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം ഉപയോക്താവ് @ricky.pond ആണ് നൃത്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്ത ഈ വീഡിയോ യഥാർത്ഥത്തിൽ
ടിക് ടോക്ക് അപ്ലോഡിന്റെ ഭാഗമാണ്.
ഫേസ്ബുക്ക്, ട്വിറ്റർ, റെഡ്ഡിറ്റ് എന്നിവയിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. ഇന്ത്യക്കാരായ നിരവധി പേരും നൃത്തത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
ഫറാ ഖാൻ സംവിധാനം ചെയ്ത് 2004 -ൽ പുറത്തിറങ്ങിയ ഇന്ത്യൻ ആക്ഷൻ-കോമഡി റൊമാന്റിക് ത്രില്ലർ ഹിന്ദി ചിത്രമാണ് മേം ഹൂം നാ. ഷാരൂഖ് ഖാൻ, സുസ്മിത സെൻ, അമൃത റാവു, സായിദ് ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം. ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.