നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പിഞ്ചുകുഞ്ഞിനെ തോളിൽ കിടത്തി ഗിറ്റാർ മീട്ടി ഉറക്കുന്ന അച്ഛന്‍; മനോഹരമായ വീഡിയോ കാണാം

  പിഞ്ചുകുഞ്ഞിനെ തോളിൽ കിടത്തി ഗിറ്റാർ മീട്ടി ഉറക്കുന്ന അച്ഛന്‍; മനോഹരമായ വീഡിയോ കാണാം

  പാട്ട് ആസ്വാദിച്ചുക്കൊണ്ട് അച്ഛന്റെ തോളില്‍ കിടക്കുന്ന കുഞ്ഞിന്റെ കണ്ണ് തനിയെ അടഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാം

  • Share this:
   അച്ഛനും മക്കളും തമ്മിലുള്ള സ്‌നേഹ, വാത്സല്യപ്രകടനങ്ങളുടെ ഒട്ടേറെ ദൃശ്യങ്ങള്‍ നമ്മൾ നിരന്തരം സോഷ്യല്‍ മീഡിയയിൽ കാണാറുണ്ട്. അതില്‍ പലതും ഹൃദയത്തില്‍ തൊടുന്ന വീഡിയോകളുമായിരിക്കും. അത്തരത്തിലൊന്നാണ്, തന്റെ പിഞ്ചു കുഞ്ഞിനെ തോളിലിട്ട് താലോലിച്ചുകൊണ്ട് ഗിറ്റാർ മീട്ടി പാട്ടുപാടുന്ന ഈ അച്ഛന്റെ വീഡിയോ. ഹൃദയസ്പര്‍ശിയായ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ വികാരഭരിതരാക്കി. മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ വീഡിയോയിൽ ക്ലിക്ക് ചെയ്യാതിരിക്കാൻ ആർക്കും കഴിയില്ല. ഈ വീഡിയോ കണ്ടാല്‍ തീര്‍ച്ചയായും നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയും.

   വീഡിയോ ദൃശ്യത്തില്‍ ആ അച്ഛന്‍ ഒരു ചാരുകസേരയില്‍ ഇരിക്കുകയാണ്. അദ്ദേഹം തന്റെ തോളില്‍ കിടക്കുന്ന പിഞ്ചുകുഞ്ഞിനെ താലോലിക്കുന്നുമുണ്ട്. ഒപ്പം അയാള്‍ തന്റെ ഗിറ്റാര്‍ മീട്ടികൊണ്ട് പാട്ടുപാടുകയും ചെയ്യുന്നു. പാട്ട് ആസ്വാദിച്ചുക്കൊണ്ട് അച്ഛന്റെ തോളില്‍ കിടക്കുന്ന കുഞ്ഞിന്റെ കണ്ണ് തനിയെ അടഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാം. ഒക്ടോബര്‍ അഞ്ചിന് ഗുഡ് ന്യൂസ് കറസ്‌പോണ്ടന്റ് പങ്കുവച്ച വീഡിയോയുടെ അടിക്കുറിപ്പില്‍ അവര്‍ എഴുതി, ''നിങ്ങളുടെ ടൈംലൈനിലേക്ക് ഉപയോഗപ്രദമായ ഒരു കാര്യമിതാ. ബേബി ഇവാന് വേണ്ടി ഡാഡി പാടുന്നു''. ഒപ്പം, വീഡിയോയില്‍ ആ അച്ഛൻ പാടിയ പാട്ടിന് വേണ്ടി ആ ട്വിറ്റർ അക്കൗണ്ട് 'ട്രാവിസ് ഗിബ്‌സണ്‍ മ്യൂസിക്ക്' ടീമിന് ക്രെഡിറ്റ് നൽകുകയും ചെയ്തു.

   58 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, കുഞ്ഞ് ശാന്തമായി അച്ഛന്റെ പാട്ട് ശ്രദ്ധിക്കുന്നതും പല നിമിഷങ്ങളിലും കണ്ണുകള്‍ അടഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീഴുന്നതും കാണിക്കുന്നു. ആളുകള്‍ നല്ല അഭിപ്രായങ്ങള്‍ പങ്കുവച്ചതോടെ വീഡിയോയ്ക്ക് 15,000-ത്തിലധികം വ്യൂകള്‍ ലഭിച്ചു. വീഡിയോ കണ്ട ഒരു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്, 'ഇത്രയും മനോഹരമായ ഒരു കാര്യം ഞാന്‍ വളരെക്കാലമായി കണ്ടിട്ടില്ല.. നന്ദി,' എന്നാണ്. മറ്റൊരു ഉപയോക്താവ് അച്ഛന്റെ തോളില്‍ കിടക്കുന്ന കുട്ടിയുടെ സ്ഥാനം ചൂണ്ടികാണിച്ച് കുറിച്ചു, 'ഇതിനു വേണ്ടിയായിരുന്നോ ഗിറ്റാറില്‍ ആ വളവ്! ഇത് ഇപ്പോള്‍ കൂടുതല്‍ അര്‍ത്ഥവത്തായിരിക്കുന്നു!'. ദൃശ്യത്തിന് വന്ന പ്രതികരണങ്ങളിൽ ചിലത് ഇങ്ങനെയായിരുന്നു -

   'നിങ്ങള്‍ നല്ല മനുഷ്യനാണ്, കുഞ്ഞിന് അത് അറിയാം.'

   'വളരെ അമൂല്യമായ നിമിഷമാണ് ഇത്! ഭംഗിയുള്ള കുഞ്ഞ്'

   'ഇത് ഹൃദയസ്പര്‍ശിയാണ്, സ്‌നേഹം.. സ്‌നേഹം.. സ്‌നേഹം!'

   'എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്ന്. ഡാഡിയുടെ ശബ്ദം മനോഹരമായിരിക്കുന്നു!'   വീഡിയോ പങ്കുവെച്ച ഗുഡ് ന്യൂസ് കറസ്‌പോണ്ടന്റിന് ട്വിറ്ററില്‍ 47,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. അവര്‍ തങ്ങളുടെ അക്കൗണ്ടില്‍ പങ്കുവെച്ച മറ്റ് വീഡിയോകളും ഇത്തരത്തില്‍ മനോഹരമായ ദൃശ്യങ്ങള്‍ ഉൾപ്പെട്ടതാണ്. അടുത്തിടെ പങ്കുവച്ച ഒരു വീഡിയോയില്‍ കാണിക്കുന്നത് ഒരു ചെറിയ കുട്ടി തന്റെ ജന്മദിനത്തില്‍, റോഡിനരുകില്‍ ഒരു ടോയ് ജീപ്പിലിരിക്കുമ്പോള്‍ റോഡിലൂടെ അവനുവേണ്ടി ഒരു ജീപ്പ് റാലി തന്നെ പോകുന്നതാണ്.

   കുട്ടിക്ക് ജീപ്പുകള്‍ വളരെ ഇഷ്ടമാണ്, അതിനാല്‍ അവന്റെ മാതാപിതാക്കളും അയല്‍ക്കാരും ഒരു ജീപ്പുറാലി സംഘടിപ്പിച്ചു. ''ഫീനിക്‌സിന്റെ ജന്മദിന സ്വപ്നങ്ങള്‍ ഇന്നലെ യാഥാര്‍ത്ഥ്യമായി. എല്ലാ അയല്‍ക്കാര്‍ക്കും നന്ദി. ഈ ലോകത്ത് ഇപ്പോഴും നന്മയുണ്ട്,'' ഒക്ടോബര്‍ ആറിന് പങ്കുവച്ച ആ വീഡിയോയുടെ അടിക്കുറിപ്പില്‍ പറയുന്നു.
   Published by:Karthika M
   First published:
   )}