HOME » NEWS » Buzz » FATHER SUING POLICE AFTER THEY MISTAKE HIS LATE DAUGHTERS ASHES FOR METH AA

മകളുടെ ചിതാഭസ്മം ലഹരിമരുന്നാണെന്ന ആരോപണവുമായി പോലീസ്; നിയമ നടപടിക്കൊരുങ്ങി പിതാവ്

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസുദ്യോഗസ്ഥരിൽ ഒരാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: May 24, 2021, 4:53 PM IST
മകളുടെ ചിതാഭസ്മം ലഹരിമരുന്നാണെന്ന ആരോപണവുമായി പോലീസ്; നിയമ നടപടിക്കൊരുങ്ങി പിതാവ്
News18
  • Share this:
കഴിഞ്ഞ വർഷം മകളെ നഷ്ടപ്പെട്ട ഡാർട്ടാവിയസ് ബാൺസ് എന്ന വ്യക്തിയ്ക്കെതിരെ അബദ്ധവശാൽ ആരോപണം ഉന്നയിച്ച് പോലീസ്. കൈവശം ഉണ്ടായിരുന്ന ചെറിയ കുപ്പിയിൽ ലഹരി കടത്തുകയാണെന്ന് സംശയിച്ചതിനെ തുടർന്ന് ബാൺസിനെ പോലീസ് വലിച്ചിഴയ്ക്കുകയും കൈവിലങ്ങ് അണിയിച്ച് പോലീസ് വാഹനത്തിലേയ്ക്ക് കയറ്റുകയുമായിരുന്നു. എന്നാൽ ബാൺസിന്റെ കൈവശമുള്ള സ്വർണ നിറത്തിലുള്ള ചെറിയ കുപ്പിയിൽ ലഹരി വസ്തുക്കളായിരുന്നില്ല, മറിച്ച് സ്വന്തം മകളുടെ ചിതാഭസ്മമായിരുന്നു.

തന്റെ മകളുടെ ചിതാഭസ്മത്തെ അപമാനിച്ചതിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ബാൺസ് നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ഏപ്രിലിൽ മിസൗറിയിലെ സ്പ്രിങ്‌ഫീൽഡ് നഗരത്തിൽ വച്ച് നടന്ന ദൗർഭാഗ്യകരമായ ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസുദ്യോഗസ്ഥരിൽ ഒരാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Also Read ഇതാണ് 'ബാ‍ർക്കിം​ഗ്' സെൻസ‍ർ; യജമാനന്റെ കാർ പാർക്ക് ചെയ്യാൻ സഹായിച്ച് നായ

ആ വീഡിയോ ഫൂട്ടേജിൽ ഒരു ഉദ്യോഗസ്ഥൻ ആ പിതാവിന്റെ കാറിൽ നിന്ന് കണ്ടെടുത്ത കുപ്പിയുമായി നിൽക്കുന്നത് കാണാം. "ആദ്യം ഞാൻ ഇയാളുടെ കൈവശം ഹെറോയ്ൻ ആയിരിക്കുമെന്നാണ് കരുതിയത്, പിന്നീട് കൊക്കെയ്ൻ ആണെന്ന് കരുതിയാണ് പരിശോധിച്ചത്. എന്നാൽ ഇത് കാണുമ്പോൾ മെഥ് അല്ലെങ്കിൽ എക്സ്റ്റസി ആണെന്നാണ് തോന്നുന്നത്"എന്ന് അദ്ദേഹം തന്റെ സഹപ്രവർത്തകനോട് പറയുന്നത് വീഡിയോയിൽ കാണാം.
Youtube Video

ഏതാനും നിമിഷങ്ങൾക്ക് ശേഷം മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ബാൺസിനെ പോലീസ് വാഹനത്തിന്റെ സമീപത്തേക്ക് കൊണ്ടു പോകുന്നത് കാണാം. അദ്ദേഹത്തിന്റെ കാറിൽ നിന്ന് മെഥാംഫെറ്റാമൈനോ എക്സ്റ്റസിയോ കണ്ടെടുത്തതായി ആ പോലീസ് ഉദ്യോഗസ്ഥൻ ബാൺസിനെ അറിയിച്ച്. ആശയക്കുഴപ്പത്തിലായ ബാൺസ് നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നുണ്ട്. അപ്പോൾ, ഉദ്യോഗസ്ഥർ ഈ കുപ്പി ബാൺസിനെ കാണിച്ചു കൊടുത്തു.

Also Read സ്വന്തം വീട് അക്വേറിയമാക്കി മാറ്റി യുവാവ്; പടുകൂറ്റൻ അക്വേറിയത്തിന് ചെലവായത് 20 ലക്ഷം രൂപ

"അല്ല, അല്ല.. അതെന്റെ മകളാണ്. നിങ്ങൾ എന്തൊക്കെയാണീ ചെയ്യുന്നത്? അതെനിക്ക് തിരികെ തരൂ. അതെന്റെ മകളാണ്. എന്റെ മകളാണ് അതിനകത്തുള്ളത്. ദയവായി എന്റെ മകളെ എനിക്ക് തിരിച്ചു തരൂ", എന്ന് സംഭ്രമത്തോടെ ബാൺസ് പറയുന്നതാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ ചർച്ച ചെയ്യുന്നതിനിടയ്ക്ക് പോലീസിന്റെ കാറിന്റെ പിൻവശത്ത് ഇരുന്നുകൊണ്ട് ബാൺസ് അലറി വിളിക്കുന്നതും വീഡിയോയിൽ കാണാം.

Also Read ഭക്ഷണം തട്ടിയെടുക്കാൻ എത്തിയ പക്ഷിയുടെ തലയ്ക്ക് ഇടിച്ച് വിനോദ സഞ്ചാരി; വീഡിയോ വൈറൽ

പിന്നീടാണ് ആ ചെറിയ കുപ്പിയിൽ ബാൺസിന്റെ മകൾ ട'നാജ ബാൺസിന്റെ ചിതാഭസ്മമാണ് ഉണ്ടായിരുന്നത് എന്ന് വെളിപ്പെടുന്നത്. ബാൺസിന്റെ മകൾ 2019ലാണ് മരിച്ചത്. ഈ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കും സ്പ്രിങ്‌ഫീൽഡ് സിറ്റി അധികൃതർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് ബാൺസ്. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർ അവർക്കുമേൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.
Published by: Aneesh Anirudhan
First published: May 24, 2021, 4:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories