Father tosses Son | കെട്ടിടത്തിൽ തീപിടിത്തം; ജീവൻ രക്ഷിക്കാൻ 3 വയസുകാരനായ മകനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് അച്ഛൻ
Father tosses Son | കെട്ടിടത്തിൽ തീപിടിത്തം; ജീവൻ രക്ഷിക്കാൻ 3 വയസുകാരനായ മകനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് അച്ഛൻ
വീടിന് തീപിടിച്ചപ്പോൾ മകനെ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് എറിയുകയും ശേഷം സ്വയം എടുത്ത് ചാടുകയും ചെയ്താണ് ഈ അച്ഛനും മകനും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
Last Updated :
Share this:
പ്രതീക്ഷിക്കാതെ വീട്ടിൽ തീപിടുത്തമുണ്ടായാൽ നമ്മൾ എന്ത് ചെയ്യും? ചിന്തിക്കാൻ കൂടി പ്രയാസമാണ് അല്ലെ? ആ സമയത്ത് സമയോചിതമായി പെരുമാറേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ അധികം ചിന്തിക്കാതെ സമയോചിതമായ ഇടപെടലിലൂടെ ഒരു അച്ഛനും മകനും തീപിടുത്തത്തിനിടെ ജീവൻ തിരിച്ചുകിട്ടിയിരിക്കുകയാണ്. ന്യൂജേഴ്സിയിലാണ് (New Jersey) സംഭവം നടന്നത്. വീടിന് തീപിടിച്ചപ്പോൾ മകനെ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് എറിയുകയും ശേഷം സ്വയം എടുത്ത് ചാടുകയും ചെയ്താണ് ഈ അച്ഛനും മകനും വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
മാർച്ച് 7 ന് രാവിലെ ന്യൂജേഴ്സിയിലെ സൗത്ത് റിഡ്ജ് വുഡ്സ് അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് സംഭവം നടന്നത്. അവിടെയുള്ള ഒരു അപ്പാർട്ട്മെന്റിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിൽ രാവിലെ 8:15 ഓടെ തീപിടുത്തം ഉണ്ടായി. അഗ്നിശമന സേന എത്തി രക്ഷാപ്രവർത്തങ്ങൾ നടത്തി. എന്നാൽ അഗ്നിബാധ തീവ്രമായതോടെ അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ അച്ഛനോട് കുഞ്ഞിനെ താഴേക്ക് എറിയാൻ ആവശ്യപ്പെട്ടു. ആ സമയത്ത് കുഞ്ഞിനെ രക്ഷിക്കാൻ മറ്റ് മാർഗമൊന്നുമില്ലായിരുന്നു. അങ്ങനെ രണ്ടാം നിലയിലെ ജനലിൽ നിന്ന് അച്ഛൻ മകനെ അഗ്നിശമന സേനാംഗങ്ങൾ നിന്ന സ്ഥലത്തേക്ക് എറിഞ്ഞു. ഭാഗ്യവശാൽ അവർ കുഞ്ഞിനെ പിടിച്ചു.
ഫോക്സ് ന്യൂസ് റിപ്പോർട്ട് പ്രകാരം, ഒരു ഉദ്യോഗസ്ഥൻ "കുഞ്ഞിനെ താഴേക്ക് എറിയൂ" എന്ന് കുഞ്ഞിന്റെ അച്ഛനോട് പറഞ്ഞു. എന്നാൽ ആദ്യം അച്ഛൻ അതിന് തയ്യാറായില്ല. എന്നാൽ പിന്നീട് ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്യാൻ ആവർത്തിച്ച് പ്രേരിപ്പിച്ചപ്പോൾ പിതാവ് തന്റെ മൂന്ന് വയസ്സുള്ള മകനെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് തന്നെ കുഞ്ഞെത്തുകയും സേനാംഗങ്ങൾ കുഞ്ഞിനെ പിടിക്കുകയും ചെയ്തു. അതിന് ശേഷം ജനാലയിൽ നിന്ന് ചാടിയ പിതാവിനെയും ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഭാഗ്യവശാൽ ചെറിയ പരിക്കുകളോടെ രണ്ടുപേരുടെയും ജീവൻ തിരിച്ചു കിട്ടി.
Rescue captured on officers' body worn camera. Dad throws child out 2nd floor window to officers and firefighters, then jumps to escape flames consuming apartment building. pic.twitter.com/Ku5jQ6sOUy
തീപിടുത്തമുണ്ടായ സമയത്ത് എട്ട് അഗ്നിശമന വകുപ്പുകൾ സംഭവത്തോട് പ്രതികരിക്കുകയും രക്ഷാപ്രവർത്തങ്ങളിൽ സജീവമാകുകയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കാൻ അവർക്ക് കഴിഞ്ഞു. തീ പിടുത്തം മൂലം ഏകദേശം 50 ആളുകളെ മാറ്റിപ്പാർപ്പിച്ചെന്ന് മോൺമൗത്ത് ജംഗ്ഷൻ ഫയർ ചീഫായ സ്കോട്ട് സ്മിത്ത് പറഞ്ഞു. വൈകിയിരുന്നെങ്കിൽ സാഹചര്യം കൂടുതൽ വഷളാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭാഗ്യവശാൽ എല്ലാ താമസക്കാർക്കും അഗ്നിബാധയിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞുവെന്നും സ്മിത്ത് പറഞ്ഞു. അതിരാവിലെ ആളുകൾ ഉറങ്ങുന്ന സമയത്തായിരുന്നു തീപിടുത്തം ഉണ്ടായിരുന്നതെങ്കിൽ സ്ഥിതി വളരെ ദാരുണമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെട്ടിടങ്ങളിൽ തീ പടർന്ന് പിടിക്കുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരം സാഹചര്യങ്ങളിൽ ജീവൻ പണയപ്പെടുത്തിയാണ് പലപ്പോഴും രക്ഷാപ്രവർത്തനങ്ങൾ നടത്തേണ്ടി വരിക.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.