• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | മകന്റെ അറസ്റ്റ് തടയാന്‍ മണ്ണുമാന്തി യന്ത്രവുമായി മാതാപിതാക്കള്‍; വൈറലായി വീഡിയോ

Viral | മകന്റെ അറസ്റ്റ് തടയാന്‍ മണ്ണുമാന്തി യന്ത്രവുമായി മാതാപിതാക്കള്‍; വൈറലായി വീഡിയോ

മകനെ പൊലീസ് അവരുടെ വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ 52കാരനായ അച്ഛന്‍ മണ്ണുമാന്തി യന്ത്രവുമായി എത്തി

  • Last Updated :
  • Share this:
    സ്വന്തം മകനെ (son) പൊലീസ് അറസ്റ്റ് (arrest) ചെയ്തു കൊണ്ട് പോകുന്നത് മാതാപിതാക്കളെ സംബന്ധിച്ച് വളരെബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.എന്നാല്‍, അതിസാഹസികമായി പൊലീസിന്റെ (police) കയ്യില്‍ നിന്നും അവനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാലോ? ഹോളിവുഡ് ക്രൈം ത്രില്ലര്‍ സിനിമകളെ (cinema) വെല്ലുന്ന ഒരു സംഭവമാണ് അമേരിക്കയിലെ (america) ഹാര്‍ഡ്വികില്‍ നടന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ഇവിടെ മാതാപിതാക്കള്‍ വെര്‍മോണ്ട് പൊലീസില്‍ നിന്നും മകനെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്.

    മോഷണം, കയ്യേറ്റം എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മാതാപിതാക്കള്‍ എന്ത് വിലകൊടുത്തും മകന്റെ അറസ്റ്റ് തടയാ അവര്‍ തീരുമാനിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ (video) ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. മകനെ പൊലീസ് അവരുടെ വാഹനത്തിലേയ്ക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ 52കാരനായ അച്ഛന്‍ മണ്ണുമാന്തി യന്ത്രവുമായി എത്തി. അതിന്റെ മുന്‍ഭാഗം പൊലീസിന് നേരെ തിരിയ്ക്കുകയും പൊലീസ് ഭയന്ന് ഇടയ്ക്ക് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.





    വെര്‍മോണ്ട് പൊലീസ് തന്നെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൊലീസുകാരെ ലക്ഷ്യം വെച്ചാണ് മണ്ണുമാന്തി യന്ത്രം വരുന്നത് എന്ന് വീഡിയോയില്‍ വ്യക്തമാണ്. ഒരു പൊലീസുകാരന്‍ പ്രതിയെ വിടാതെ പിടിയ്ക്കുമ്പോള്‍ മറ്റേ ആള്‍ മണ്ണുമാന്തി യന്ത്രത്തിന് അകത്തിരിക്കുന്ന മാതാപിതാക്കള്‍ക്ക് നേരെ തോക്ക് ചൂണ്ടി അവരോട് ഇറങ്ങി വരാന്‍ നിര്‍ദ്ദേശിക്കുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ മാതാപിതാക്കള്‍ക്കൊപ്പം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാര്‍ക്കോ പ്രതികള്‍ക്കോ പരിക്കുകള്‍ ഒന്നും തന്നെയില്ല.

    പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുക, അറസ്റ്റ് തടയുക, അപകടകരമായ പ്രവര്‍ത്തി ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിയുടെ പിതാവിനെതിരെയുള്ളത്. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന കേസാണ് 48 കാരിയായ അമ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവരോടും കാലിഡോണിയ കോടതിയുടെ ക്രിമിനല്‍ ഡിവിഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഎസ്പി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

    സംഭവത്തെ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയകളില്‍ വരുന്നത്. 'വളരെ സംയമനത്തോടെ ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയ്തു. ആളുകളെ വളരെ കരുതലോടെയാണ് ഇവര്‍ സമീപിച്ചത്. ഒപ്പം ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടാകാതെ നോക്കുകയും ചെയ്തു' എന്ന് ഒരാള്‍ കമന്റ് ചെയ്തു.

    അതിസാഹസികമായ പല സംഭവങ്ങളും ഇത്തരത്തില്‍ പൊലീസിന് നേരിടേണ്ടി വരാറുണ്ട്. വെടിവെയ്പ്പുകളും അമേരിക്കയില്‍ നിത്യ സംഭവമാണ്. കുറച്ചു നാളുകൾക്ക് മുന്‍പ് അമേരിക്കയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. മറ്റ് 5 പേരും സംഭവത്തില്‍ മരണമടഞ്ഞിരുന്നു. കൊളറാഡോയിലെ കിംഗ് സൂപ്പേര്‍സ് എന്ന സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം നടന്നത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വെടിവെപ്പിന് ശേഷം പൊലീസ് ഒരാളെ പിടികൂടി കൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തു വന്നിരുന്നു.
    Published by:Amal Surendran
    First published: