ഭാര്യയെ പ്രസവത്തിന് ആശുപത്രിയില്‍ കയറ്റിയതിന്റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ ബാറില്‍ (bar) കയറിയ യുവാവ് മകനെ (son) വഴിയില്‍ മറന്നു. പത്തുവയസുകാരനായ മകന് ഒന്നര മണിക്കൂറോളം ഉറ്റവരെ തേടി നടന്നു. അസം സ്വദേശികളുടെ മകനാണ് വഴിയും ഭാഷയുമറിയാതെ ചെങ്ങന്നൂര്‍ നഗരത്തില്‍ അച്ഛനെ (father) കാണാതെ അലഞ്ഞത്.
അസം സ്വദേശിയായ യുവതിയെ ജില്ലാ ആശുപത്രിയിലാണ് പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരുന്നത്. ഭര്‍ത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതായതോടെ യുവതി തിരച്ചില്‍ ആരംഭിച്ചു. തുടര്‍ന്നാണ് വിവരം ആശുപത്രി അധികൃതര്‍ അറിഞ്ഞത്.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ഡിവൈഎസ്പി ഡോ. ആര്.ജോസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു.
ആശുപത്രിയിലെത്തിയ യുവാവ്, യുവതിയോടു പറയാതെ മകനുമായി പുറത്തേക്ക് പോയി. പിന്നീട്, കുട്ടിയെ പുറത്തുനിര്‍ത്തി ഇയാള്‍ നഗരത്തിലെ ബാറില്‍ കയറി. അല്പസമയത്തിന് ശേഷം തിരികെ ഇറങ്ങിയെങ്കിലും ഇയാള്‍ കുട്ടിയുടെ കാര്യം മറന്നു പോയിരുന്നു. പരിഭ്രാന്തനായി അലഞ്ഞ കുട്ടിയെ മാര്‍ക്കറ്റ് പരിസരത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.