• HOME
  • »
  • NEWS
  • »
  • buzz
  • »
  • Gorilla | 65ാം ജന്മദിനം ആഘോഷിച്ച് ഫാറ്റു; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല

Gorilla | 65ാം ജന്മദിനം ആഘോഷിച്ച് ഫാറ്റു; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ല

വീഡിയോ ക്ലിപ്പില്‍ ഫാറ്റു ബര്‍ത്ത്‌ഡേ കേക്ക് കഴിക്കുന്നത് കാണാം. കേക്കില്‍ ബെറികള്‍ കൊണ്ട് 65 എന്നും എഴുതിയിട്ടുണ്ട്.

  • Share this:
    ഗൊറില്ലകള്‍ സാധാരണയായി 40-50 വര്‍ഷം വരെയാണ് ജീവിക്കുക. എന്നാല്‍ ജര്‍മ്മന്‍ മൃഗശാലയില്‍ (german zoo) ഉള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടി ഗൊറില്ല തന്റെ 65-ാം ജന്മദിനം (65th birthday) ആഘോഷിച്ചിരിക്കുകയാണ്. ഏപ്രില്‍ 13 ാം തീയതിയായിരുന്നു ജന്മദിനാഘോഷങ്ങള്‍. ഫാറ്റു (fatou)എന്നാണ് ഗൊറില്ലയുടെ പേര്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗൊറില്ല എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഫാറ്റുവിന്റെ വീഡിയോയും ബെര്‍ലിന്‍ മൃഗശാല പങ്കുവെച്ചിരുന്നു. വീഡിയോ ക്ലിപ്പില്‍ ഫാറ്റു ബര്‍ത്ത്‌ഡേ കേക്ക് കഴിക്കുന്നത് കാണാം. കേക്കില്‍ ബെറികള്‍ കൊണ്ട് 65 എന്നും എഴുതിയിട്ടുണ്ട്. അരി, വൈറ്റ് ക്വാര്‍ക്ക്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ ചേര്‍ത്താണ് ഫാറ്റുവിന്റെ കേക്ക് തയ്യാറാക്കിയതെന്ന് മൃഗശാലയിലെ ജീവനക്കാരനായ ക്രിസ്റ്റ്യന്‍ ഓസ്റ്റ് പറയുന്നു.

    ഈ പ്രായത്തിലും വളരെയധികം ഊര്‍ജ്ജസ്വലയാണ് ഫാറ്റു. ഫാറ്റു ആദ്യം കേക്ക് തന്റെ വിരലുകള്‍ കൊണ്ട് രുചിച്ചു നോക്കുന്നതും പിന്നീട് അത് മുഴുവനും കഴിക്കുന്നതും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. കേക്ക് കഴിച്ചതിനു ശേഷം ഫാറ്റു അവളുടെ വിരലുകള്‍ നക്കുന്നതും വീഡിയോയില്‍ കാണാം.


    1957ല്‍ ഫാറ്റൂുവിന് രണ്ട് വയസ്സുള്ളപ്പോഴാണ് മൃഗശാലയില്‍ എത്തുന്നത്. ഫ്രഞ്ച് നാവികനാണ് പശ്ചിമാഫ്രിക്കയില്‍ നിന്ന് ഗൊറില്ലയെ കൊണ്ടുവന്നത്. അദ്ദേഹം അവളെ ഫ്രാന്‍സിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹം മാര്‍സെയിലിലെ ഒരു പബ് ഉടമയ്ക്ക് ഫാറ്റൂവിനെ വിറ്റു. അതിനുശേഷം ബെര്‍ലിന്‍ മൃഗശാല 1959ല്‍ പബ് ഉടമയില്‍ നിന്ന് ഗൊറില്ലയെ സ്വന്തമാക്കുകയായിരുന്നു. 2017ല്‍ 60 വയസ്സ് പ്രായമുള്ള ഗൊറില്ല മരിച്ചതു മുതല്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയാണ് ഫാറ്റു.

    200 കിലോഗ്രാം വരെ ഭാരമുള്ള വലിയ കുരങ്ങാണ് ഗൊറില്ലകള്‍. 15 മുതല്‍ 20 കിലോഗ്രാം വരെ ഇലകള്‍, പുല്ല്, പഴങ്ങള്‍ എന്നിവയാണ് ഇവയുടെ ഭക്ഷണമെന്നും മൃഗശാല ജീവനക്കാര്‍ പറയുന്നു.

    ഫാറ്റൂ മാത്രമല്ല ബെര്‍ലിന്‍ മൃഗശാലയിലെ ഏറ്റവും പ്രായം ചെന്ന മൃഗം. 71 വയസ്സുള്ള ഒരു അരയന്നവും മൃഗശാലയിലുണ്ട്. 1948ലാണ് ഇംഗോ എന്ന് പേരുള്ള അരയന്നം മൃഗശാലയിലെത്തിയത്.

    അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഒരു പെണ്‍ഗൊറില്ലയുടെ സെല്‍ഫി വൈറലായി പ്രചരിച്ചിരുന്നു. എന്നാല്‍ പതിനാലാം വയസ്സില്‍ ആ ഗൊറില്ല മരിച്ചു. തന്റെ സംരക്ഷകന്റെ മടിയില്‍ കിടന്നാണ് ഗൊറില്ല മരിച്ചത്. ആ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗൊറില്ലകള്‍ക്ക് മനുഷ്യരുമായി ഒരു പ്രത്യേകബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത്.

    ഈ കുരങ്ങുകള്‍ക്ക് വ്യത്യസ്തമായ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നാണ് ജോര്‍ജിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഈ ശബ്ദങ്ങളെ സുഖകരമായവയും അല്ലാത്തവയുമായി വേര്‍തിരിച്ചറിയാനും അവയ്ക്ക് കഴിയും. ഒരേ ഇനത്തില്‍ പെട്ട ജീവികള്‍ക്ക് അതേ ഇനത്തില്‍ പെട്ട മറ്റു ജീവികളുടെ ശബ്ദങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചില ഇനത്തില്‍പ്പെട്ട ജീവികള്‍ക്ക് മനുഷ്യ വര്‍ഗത്തില്‍ പെട്ടവരുടെ ശബ്ദം തിരിച്ചറിയാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.
    Published by:Sarath Mohanan
    First published: