ഉർഫി ജാവേദിന്റെ വസ്ത്രധാരണത്തിനെതിരെ ഫത്വ പുറപ്പെടുവിക്കാൻ നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫൈസൻ അൻസാരി. ഉർഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കുന്നത്. ഉർഫി മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നാണ് ഫൈസാൻ അപേക്ഷയിൽ പറയുന്നത്.
വ്യത്യസ്തമായ വസ്ത്രധാരണ രീതികൊണ്ട് സോഷ്യൽ മീഡിയയിലും പുറത്തും ശ്രദ്ധ നേടിയ മോഡലാണ് ഉർഫി ജാവേദ്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയ അറ്റാക്കും നടി നേരിട്ടിട്ടുണ്ട്. എന്നാൽ താൻ ഇസ്‌ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ല എന്നും ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാൻ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.
സ്ത്രീകള്‍ക്കെതിരെ അതിക്രമണം നടത്തുന്ന നിങ്ങളെപോലെയുള്ള ഫേക്ക് ഐഡികള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടണമെന്ന് ആഗ്രഹിക്കുന്നു എന്നും താനൊരു നിരീശ്വര വാദിയാണെന്നും ഉര്‍ഫി പ്രതികരിച്ചിരുന്നു. അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്‌ലിം ഉടമകളുടെ പ്രശ്നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്‌ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.