നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫായിസിന് പ്രതിഫലം നൽകി മിൽമ; ഒരു കുഴപ്പവും ഇല്ല, എല്ലാം റെഡി ആയെന്ന് ഫായിസ്

  ഫായിസിന് പ്രതിഫലം നൽകി മിൽമ; ഒരു കുഴപ്പവും ഇല്ല, എല്ലാം റെഡി ആയെന്ന് ഫായിസ്

  വൈറലായ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം മിൽമയുടെ സമ്മാനവും പ്രതിഫലവും ഫായിസിനെ തേടി എത്തി

  ഫായിസിന് ഉപഹാരവുമായി മിൽമ അധികൃതർ

  ഫായിസിന് ഉപഹാരവുമായി മിൽമ അധികൃതർ

  • Share this:
  ഇനി മിൽമയും ഫായിസും തമ്മിൽ ഒരു കൊഴപ്പോം ഇല്ല. ഫായിസിന്റെ വൈറലായ വാക്കുകൾ ഉപയോഗിച്ച് പരസ്യം ചെയ്തതിന് പകരം മിൽമയുടെ സമ്മാനവും പ്രതിഫലവും ഫായിസിനെ തേടി എത്തി.

  സമൂഹ മാധ്യമങ്ങൾ ഫായിസിനെ പ്രശംസിക്കുകയാണ്. ട്രോളുകളും മോട്ടിവേഷൻ പേജുകളും എല്ലാം ഒരുപോലെ ഫായിസിന്റെ വാക്കുകൾ ആഘോഷിച്ചു. മലപ്പുറം ജില്ല കലക്ടറുടെ കോവിഡ് പ്രതിരോധ പോസ്റ്ററിൽ വരെ വന്നു.

  Also read: 'ചെലോൽത് റെഡ്യാവും, ചെലോൽത് റെഡ്യാവൂല'; കൊച്ചുമിടുക്കന്റെ ഡയലോഗ് ട്രോളുകളിലും സൂപ്പർ ഹിറ്റ്

  ഇതിനിടയിൽ മിൽമ അവൻ്റെ വാക്കുകൾ കടമെടുത്ത് പരസ്യവും പുറത്തിറക്കി. പരസ്യം ഹിറ്റ് ആയതിനു പിന്നാലെ ഫായിസിന് മിൽമ പ്രതിഫലം നൽകണം എന്ന അവശ്യം സൈബർ ലോകത്ത് അലയടിച്ചു, ട്രെൻഡിംഗ് ആയി. ഇതിന് പിന്നാലെയാണ് വിവാദങ്ങൾ അവസാനിപ്പിക്കാൻ മിൽമ പ്രതിനിധികൾ ഫായിസിൻ്റെ വീട്ടിൽ എത്തിയത്.

  ഫായിസിനെ കണ്ടു, അഭിനന്ദിച്ചു.10,000 രൂപയും ഒരു സ്മാർട്ട് ടിവിയും മിൽമയുടെ കിറ്റും നൽകി. എല്ലാവർക്കും സന്തോഷം, എല്ലാം ശുഭം. നടന്നതിൽ ഒന്നും കൊഴപ്പവും ഇല്ലെന്ന് ഫായിസും. മിൽമ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും എന്നും ഫായിസ് പറഞ്ഞു.  കടലാസ് പൂവ് വിചാരിച്ച പോലെ ആദ്യം റെഡ്യായില്ലെങ്കിലും പിന്നെ നടന്നത് എല്ലാം ഇങ്ങനെ റെഡ്യാകും എന്ന് ഫായിസ് സ്വപ്നത്തിൽ പോലും കണ്ട് കാണില്ല. എന്തായാലും 'നമ്മക്ക് ഒരു കൊഴപ്പോം ഇല്ല' എന്ന അവൻ്റെ നിഷ്ക്കളങ്കമായ വാക്കുകൾ സമൂഹത്തിൽ ഉണ്ടാക്കിയ  സ്വാധീനം ഒരു മോട്ടിവേഷൻ വിദഗ്ദ്ധനും ഉണ്ടാക്കിയിട്ടില്ല എന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് ഈ തുടർക്കാഴ്ചകൾ.
  Published by:meera
  First published: