• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

'അഭിമന്യൂവിനെ അറിയില്ല, പക്ഷേ ഒറ്റമുറി വീട്ടിലെ അവന്‍റെ അച്ഛനെ അറിയാം'


Updated: July 2, 2018, 8:09 PM IST
'അഭിമന്യൂവിനെ അറിയില്ല, പക്ഷേ ഒറ്റമുറി വീട്ടിലെ അവന്‍റെ അച്ഛനെ അറിയാം'

Updated: July 2, 2018, 8:09 PM IST
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിന്‍റെ അരുകൊലയിൽ ഞെട്ടിനിൽക്കുകയാണ് കേരളം. ഈ അവസരത്തിൽ അഭിമന്യൂവിനെ അവന്‍റെ അച്ഛനിലൂടെ കേട്ടറിഞ്ഞിട്ടുള്ള ബാങ്ക് മാനേജരുടെ ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുന്നു. അഭിമന്യൂവിനെ നേരിട്ട് പരിചയമില്ലെങ്കിലും അവന്‍റെ അച്ഛൻ മനോഹരനിലൂടെ അറിയാമെന്ന് പറഞ്ഞുകൊണ്ടാണ് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് മാനേജർ അനിൽ യേശുദാസന്‍റെ പോസ്റ്റ് തുടങ്ങുന്നത്. മക്കളെ പഠിപ്പിച്ചു വലിയവരാക്കണമെന്നു ആഗ്രഹിക്കുന്ന എല്ലാ മാതാപിതാക്കളുടെയും ഒരു പ്രതീകമാണ് അഭിമന്യൂവിന്‍റെ അച്ഛൻ. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കർഷകർ പാർക്കുന്ന കൊട്ടക്കമ്പൂരിലെ ഒറ്റമുറി അടുക്കള വീട്ടിൽ താമസിക്കുന്ന മോനോഹരൻ മകന്‍റെ പഠനത്തിന് ആവശ്യമായ കാശ് അയച്ചുകൊടുക്കാൻ ഇടയ്ക്ക് ബാങ്കിൽ വരാറുണ്ട്. പാട്ടത്തിനു കൃഷിഭൂമി വാങ്ങി അതിൽ കൃഷി ചെയ്താൽ നിത്യവൃത്തിക്കുള്ളത് മാത്രമേ അതിൽ നിന്നും ലഭിക്കകയുള്ളു എന്നും ബാങ്കിൽ നിന്നും വായ്പ വാങ്ങി ആണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും പറയാറുള്ള കാര്യവും അനിൽ യേശുദാസൻ ഓർക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

വീണ്ടും ഒരു ക്യാംപസ് കൊലപാതകം. അഭിമന്യുവിനെ എനിക്ക് നേരിട്ട് പരിചയമില്ല. എങ്കിലും ഈ പേര് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട്. അഭിമന്യുവിന്‍റെ അച്ഛൻ ശ്രീ മനോഹരൻ എന്റെ ബ്രാഞ്ചിലെ കസ്റ്റമർ ആണ്. മക്കളെ പഠിപ്പിച്ചു വലിയവരാക്കണമെന്നു ആഗ്രഹിക്കുന്ന എല്ല മാതാപിതാക്കളുടെയും ഒരു പ്രതീകമാണ് ഇദ്ദേഹവും. പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ കർഷകർ പാർക്കുന്ന കൊട്ടക്കമ്പൂരിലെ ഒറ്റമുറി അടുക്കള വീട്ടിൽ താമസിക്കുന്ന മോനോഹരനും കുടുംബത്തിനും ഇത്തരം ആഗ്രഹങ്ങൾ പാടില്ല എന്നാണോ. പാട്ടത്തിനു കൃഷിഭൂമി വാങ്ങി അതിൽ കൃഷി ചെയ്താൽ നിത്യവൃത്തിക്കുള്ളത് മാത്രമേ അതിൽ നിന്നും ലഭിക്കുകയുള്ളു എന്നും ബാങ്കിൽ നിന്നും വായ്പ വാങ്ങി ആണ് മക്കളെ പഠിപ്പിക്കുന്നത് എന്ന് അദ്ദേഹം എപ്പോഴും പറയും. എന്റെ ബ്രാഞ്ചിൽ നിന്നും അദ്ദേഹം J L G വായ്പ എടുത്തിട്ടുണ്ട്. എറണാകുളത്തു പഠിക്കുന്ന മകന് പണം അയച്ചു കൊടുക്കാൻ പൂരിപ്പിക്കാത്ത RTGS അപേക്ഷ ഫോം ഒപ്പിട്ടു പണവും നല്കിപോകുന്ന മനോഹരനെയാണ് ഇപ്പോൾ ഓർമ വരുന്നത്. ബാങ്കിൽ ജോലികിട്ടുന്നതിനു എത്രവരെ പഠിക്കണമെന്ന് സംശയം ചോദിക്കുന്ന മനോഹരൻ ചേട്ടനെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയില്ല. പുതിയ അധ്യയന വർഷത്തിൽ മകന് ഒരുപാടു പണച്ചെലവ് ഉണ്ടന്നും ഗ്രാമീണ ബാങ്കിൽ നിന്നും വായ്പ എടുക്കുന്നതിനായി NOC നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം അദ്ദേഹം ബാങ്കിൽ വന്നത്. ഇനി മകന് RTGS അയക്കാൻ ആ അച്ഛൻ വരില്ല. രാഷ്ട്രീയം എന്തുതന്നെ ആയിക്കോട്ടെ നിങ്ങൾ കൊന്നുതള്ളിയത് ഒരു യുവാവിന്റ സ്വപ്നങ്ങളാണ്. ഒരു അച്ഛന്റെ അഭിമാനമാണ്. ഒരു കുടുംബത്തിന്റെ ആശ്രയമാണ്. മനോഹരൻ ചേട്ടന്റെയും കുടുംബത്തിന്റെയും സങ്കടത്തിൽ ഞാനും പങ്കുചേരുന്നു...
First published: July 2, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍