'മോളേ നീ മുമ്പേ നടന്നോളു.. ഞങ്ങൾ പിറകെ വരാം': ഭൂദാനത്ത് ദുരന്തത്തിൽ മരിച്ച വിദ്യാര്‍ഥിയെ അനുസ്മരിച്ച് അധ്യാപകൻ
'മോളേ നീ മുമ്പേ നടന്നോളു.. ഞങ്ങൾ പിറകെ വരാം': ഭൂദാനത്ത് ദുരന്തത്തിൽ മരിച്ച വിദ്യാര്‍ഥിയെ അനുസ്മരിച്ച് അധ്യാപകൻ
ഇവിടെ ഞാൻ നിന്റെ വഴികാട്ടി ആയിരുന്നെങ്കിൽ അന്ന് നീ എനിക്ക് വഴികാട്ടണം തികഞ്ഞ അഹങ്കാരത്തോടെ...
കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
Last Updated :
Share this:
നിലമ്പൂർ കവളപ്പാറയിലെ ഉരുള്‍പ്പൊട്ടലിൽ മരിച്ച വിദ്യാർഥിയെ അനുസ്മരിച്ചു കൊണ്ടുള്ള അധ്യാപകന്റെ പോസ്റ്റ് നൊമ്പരമാകുന്നു. ദുരന്തത്തിൽ മരിച്ച ഭവ്യ എന്ന വിദ്യാര്‍ഥിയെ കുറിച്ച് അമീൻ ഖാൻ എന്ന അധ്യാപകന്റെതാണ് വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
#ഭവ്യ... #കവളപ്പാറയിലെ ഒരു ഇര..
എന്റെ പ്രിയ #വിദ്യാർത്ഥിനി....
മോളേ നീ മുമ്പേ നടന്നോളൂ .. ഞങ്ങൾ പിറകെ വരാം... വരുമ്പോ ഞങ്ങളെ നീ നിന്റെ മുഖത്തെ ഇതേ പുഞ്ചിരിയോടെ സ്വീകരിക്കണം.. ഇവിടെ ഞാൻ നിന്റെ വഴികാട്ടി ആയിരുന്നെങ്കിൽ അന്ന് നീ എനിക്ക് വഴികാട്ടണം തികഞ്ഞ അഹങ്കാരത്തോടെ....
നമ്മളെല്ലാവരും ഒരുമിച്ച് ഊട്ടിയിൽ പോയതും നിന്റെ തട്ട് തകർപ്പൻ ഡാൻസും ഞാനോ നമ്മുടെ കൂടെയുള്ളവരോ മറന്നിട്ടില്ല...
ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോ നീ മറ്റുള്ളവരെ വകഞ്ഞു മാറ്റി ഞാൻ അമീൻ സാറിന്റെ അടുത്ത് എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്ന് നിന്നത് ഞാൻ മറന്നിട്ടില്ല.... ഇന്നും എന്റെ ഫോണിൽ ഞാനത് അറിയാതെ സൂക്ഷിച്ചിരിക്കുന്നുണ്ടായിരുന്നു പലതും ഡിലീറ്റ് ചെയ്തപ്പോഴും അറിഞ്ഞോ അറിയാതെയോ നിന്നെ ഞാൻ സൂക്ഷിച്ചിരുന്നു....
ക്ലാസ്സിൽ നീ ഫാസ്റ്റ് ആയിരുന്നു.... എന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ നീ മുമ്പിൽ വന്നിരിക്കു്ന്നത് എനിക്കറിയാമായിരുന്നു.... സർക്കാർ ജോലി എന്ന ലക്ഷ്യം തലക്ക് പിടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടത്തിൽ അടുത്ത LDC യിൽ നീയൊക്കെ ഉൾപ്പെടുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു... പക്ഷെ പ്രതീക്ഷകളെ കീഴെ വച്ച് അതിനു മുമ്പേ നീ മണ്ണോടടിഞ്ഞു.....
ഊട്ടി യാത്രയിലെ ക്യാമ്പ് ഫയറിൽ നീ കളിച്ച നൃത്തം ഇന്നും എന്റെ മനസ്സിലുണ്ട്.... അങ്ങ് സ്വർഗത്തിൽ നിന്റെ നൃത്തം കാണാൻ പതിനായിരങ്ങൾ വരിനിൽക്കും, തീർച്ച...
മകളേ നീ ഞങ്ങൾക്ക് ആരൊക്കെയോ ആയിരുന്നു.... നീ ബാഗും തോളിലിട്ട് ഓടിവരുന്ന രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.... ഇനിയും ഞാൻ നീയില്ലാത്ത നിന്റെ ക്ലാസ്സിലേക്ക് പോകും പക്ഷെ മുന്നിലെ ആ സീറ്റ് ഞങ്ങൾ നിനക്ക് വേണ്ടി ഒഴിച്ചിടും.... നീ ഉണ്ട് ഞങ്ങളുടെ കൂടെ..... ഞങ്ങളുണ്ട് നിന്റെ കുടുംബത്തിന്റെ കൂടെ... എന്നും എപ്പോഴും.....
(ഇതേ ദുരന്തത്തിൽ ഇതേ ക്ലാസ്സിലെ #ജീഷ്ണ എന്ന കുട്ടിയും അകപ്പെട്ടിട്ടുണ്ട് പക്ഷെ ഔദ്യോഗികമായി ഇത് വരെ അവളുടെ മൃതദേഹം ലഭിച്ചതായി അറിവില്ല... അത് കൊണ്ട് തന്നെ ഒരു മിറക്കിൾ സംഭവിക്കാൻ ഉള്ള പ്രാർത്ഥനയിലാണ് ഞങ്ങൾ.....)
(അഭിപ്രായം വ്യക്തിപരം)
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.