അമ്മയുടെ സ്നേഹവും കരുതലും അനുഭവിക്കാത്ത കുഞ്ഞുങ്ങളുണ്ടാകില്ല. ഇത് മനുഷ്യരിൽ മാത്രമല്ല, ഏതൊര ജീവിയുടെ കാര്യത്തിലായാലും ശരിയായ കാര്യമാണ്. ലോകത്തിലെ പല കവികളും അമ്മയുടെ സ്നേഹത്തെക്കുറിച്ച് വളരെ വിശദമായി വിവരിച്ചിട്ടുണ്ട്. മാതൃസ്നേഹത്തേക്കാൾ വിലമതിക്കുന്ന ഒന്നും തന്നെ ഈ ലോകത്ത് ഇല്ല. കുട്ടികളെ അപകടത്തിലാക്കുമ്പോൾ രക്ഷപ്പെടുത്തുന്നതിൽ ഏതൊരു അമ്മയും കാണിക്കുന്ന ധൈര്യം അതുല്യമാണ്, ശത്രു എത്ര ശക്തനാണെങ്കിലും.
ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ പുതിയതായി പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് മാതൃ സ്നേഹത്തിന്‍റെ ഉദാത്ത മാതൃക ദൃശ്യമാകുന്നത്. തന്‍റെ കുഞ്ഞിനെ വായിലാക്കിയ പാമ്പിനോട് പൊരുതുന്ന എലിയാണ് വീഡിയോയിൽ. പാമ്പിനെ പിന്നാലെ കൂടി എലി ആക്രമിച്ചതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് ജീവനുംകൊണ്ട് പാമ്പ് പായുന്നതും കാണാം. എന്നിട്ടും പിന്നാലെ കൂടുകയാണ് എലി.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. പാമ്പ് കുഞ്ഞിനെ വായിലാക്കി കടന്നുകളയാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ എലി കുഞ്ഞ് അതിന്‍റെ പിന്നാലെ കൂടുകയും ആക്രമിച്ച് പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ജീവനുംകൊണ്ട് പാമ്പ് രക്ഷപെടുമ്പോൾ പാമ്പ് എലിയുടെ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കുന്നു.
നിരവധിയാളുകളാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം ആയിരകണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.