നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | ട്രെയ്‌നിൽ കയറാൻ പോയതും കാൽ വഴുതി; രക്ഷകയായി ആർ.പി.എഫ്. ഉദ്യോഗസ്ഥ

  Viral video | ട്രെയ്‌നിൽ കയറാൻ പോയതും കാൽ വഴുതി; രക്ഷകയായി ആർ.പി.എഫ്. ഉദ്യോഗസ്ഥ

  ട്രെയിനിനും പ്ലാറ്റ്ഫോം വിടവിനും ഇടയിൽ വീഴാൻ പോയ സ്ത്രീയെ രക്ഷിച്ച് വനിതാ കോൺസ്റ്റബിൾ

  വീഡിയോ ദൃശ്യം

  വീഡിയോ ദൃശ്യം

  • Share this:
   മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിനുകൾ ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരെ വഹിക്കുന്നുണ്ടെങ്കിലും ചിലപ്പോൾ ട്രെയിനുകൾ പിടിക്കാനുള്ള തിരക്കിൽ യാത്രക്കാർക്ക് അപകടങ്ങൾ സംഭവിക്കാം.

   മുംബൈയിലെ ഒരു പ്രാദേശിക റെയിൽവേ സ്റ്റേഷനിൽ ലോക്കൽ ട്രെയിനിൽ കയറിയ സ്ത്രീയെ ഒരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ അപകടത്തിൽ നിന്നും കൃത്യസമയത്ത് രക്ഷിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 50 വയസുള്ള സ്ത്രീ ട്രെയിനിനും പ്ലാറ്റ്ഫോം വിടവിനും ഇടയിൽ വീഴാൻ പോയതും വനിതാ കോൺസ്റ്റബിൾ പിന്നിൽ നിന്നും താങ്ങി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.

   മുംബൈയിലെ സാൻഡ്‌ഹർസ്റ്റ് റോഡ് റെയിൽവേ സ്‌റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. വീഡിയോയിൽ കാണുന്നത് പോലെ സ്ത്രീ ട്രെയിൻ കമ്പാർട്ടുമെന്റിലേക്ക് കയറാൻ വരുന്നു. പക്ഷേ പൊടുന്നനെ ട്രെയിൻ നീങ്ങാൻ തുടങ്ങുമ്പോൾ, സ്ത്രീക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല, മാത്രമല്ല ആ വിടവിലൂടെ വഴുതിവീഴാൻ സാധ്യതയേറെയാണ്.   സ്ത്രീയെ രക്ഷിച്ചയാൾ സപ്ന ഗോൾക്കർ എന്ന കോൺസ്റ്റബിൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മിന്നൽ വേഗത്തിലുള്ള പ്രതികരണത്തിനും സ്ത്രീയെ സഹായിച്ച പ്രവർത്തിക്കും നെറ്റിസൺസ് ഗോൾക്കറെ പ്രശംസിച്ചു.

   രണ്ട് ദിവസം മുമ്പ്, എട്ട് മാസം ഗർഭിണിയായ സ്ത്രീയെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള വിടവിൽ വീണപ്പോൾ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ സ്റ്റേഷനിലാണ് സംഭവം. ഒരു കുടുംബം ഗോരഖ്പൂർ എക്‌സ്പ്രസിനായി കാത്തിരിക്കുകയായിരുന്നു, ചില സാങ്കേതിക തകരാർ കാരണം മറ്റൊരു ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിർത്തി.

   പ്ലാറ്റ്‌ഫോമിൽ കാത്തുനിന്ന കുടുംബം തെറ്റായ ട്രെയിനിൽ കയറി, പക്ഷേ ട്രെയിൻ മാറി എന്ന് മനസ്സിലാക്കിയപ്പോൾ, യുവതിയുടെ ഭർത്താവും മകനും സുരക്ഷിതമായി പുറത്തിറങ്ങി, പക്ഷേ അവർക്ക് ബാലൻസ് തെറ്റി.

   ഉടൻ തന്നെ എസ് ആർ ഖണ്ഡേക്കർ എന്ന ആർപിഎഫ് കോൺസ്റ്റബിൾ യുവതിയെ രക്ഷിക്കാൻ ഓടിയെത്തി. അയാൾ അവരെ കൈപിടിച്ച്‌ ട്രെയിനിൽ നിന്നും മാറ്റുകയായിരുന്നു.

   Summary: The female constable managed to grab the 50-year-old woman and pull her out to safety after she was about to fall between the train and the platform gap. The incident which took place at the Sandhurst Road railway station in Mumbai was captured on a CCTV camera installed at the station
   Published by:user_57
   First published:
   )}