• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹെൽമെറ്റ് ഇല്ലാതെ വനിതാ പോലീസുകാരുടെ സ്കൂട്ടർ യാത്ര; ഇവർക്ക് നിയമം ബാധകമല്ലേ എന്ന് നാട്ടുകാർ

ഹെൽമെറ്റ് ഇല്ലാതെ വനിതാ പോലീസുകാരുടെ സ്കൂട്ടർ യാത്ര; ഇവർക്ക് നിയമം ബാധകമല്ലേ എന്ന് നാട്ടുകാർ

മുഖം വെളിപ്പെടുത്തുന്നില്ലെങ്കിലും വനിതാ പോലീസുകാർ ട്രാഫിക് നിയമം ലംഘിക്കുന്നത് വ്യക്തമാണ്

ട്വിറ്ററിൽ പ്രചരിച്ച ചിത്രം

ട്വിറ്ററിൽ പ്രചരിച്ച ചിത്രം

  • Share this:

    ഇരുചക്ര വാഹനം ഓടിക്കുമ്പോൾ എല്ലാവരും ഹെൽമറ്റ് ധരിക്കണമെന്ന കാര്യത്തിൽ തർക്കമില്ല. ഹെൽമറ്റ് ധരിക്കാത്തതിനു പിഴ അടച്ചവർ ധാരാളമുണ്ടാകും. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ തന്നെ ട്രാഫിക്ക് മാനദണ്ഡം ലംഘിച്ചാലോ? ഹെൽമറ്റില്ലാതെ സ്‌കൂട്ടി ഓടിക്കുന്ന രണ്ട് വനിതാ പോലീസുകാരുടെ ഫോട്ടോ വൈറലായി മാറിക്കഴിഞ്ഞു.

    പോലീസുകാരികളുടെ ഈ ‘ട്രാഫിക് നിയമലംഘനം’, നിയമങ്ങൾ ‘പൊതുജനങ്ങൾക്ക് മാത്രമുള്ളതാണെന്നും അധികാരികൾക്കുള്ളതല്ലെന്നുമുള്ള’ ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. സാധാരണക്കാർ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന് അധികൃതരെ ചോദ്യം ചെയ്ത് ചിത്രം പങ്കുവെച്ച ട്വിറ്റർ ഉപയോക്താവാണ് സംഭവം വെളിച്ചത്തുകൊണ്ടുവന്നത്.

    പക്ഷേ ഔദ്യോഗിക പ്രതികരണം വരാൻ കാലതാമസമുണ്ടായില്ല. മുംബൈ ട്രാഫിക് പോലീസിന്റെ ഔദ്യോഗിക അക്കൗണ്ടാണ് പോസ്റ്റിന് മറുപടി നൽകിയിരിക്കുന്നത്.

    ചിത്രം ഉദ്യോഗസ്ഥരുടെ മുഖം വെളിപ്പെടുത്തുന്നില്ലെങ്കിലും വനിതാ പോലീസുകാർ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് വ്യക്തമാണ്. ട്വിറ്ററിൽ ചിത്രം പങ്കുവെച്ച ശേഷം ഉപയോക്താവ് വാഹന നമ്പർ സൂചിപ്പിച്ച് അധികാരികളെ ടാഗ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ പോലീസ് എന്നിവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകളെ ടാഗ് ചെയ്യുകയുമുണ്ടായി.

    രാഹുലിന്റെ ട്വീറ്റിന് മറുപടിയായി, മുംബൈ ട്രാഫിക് പോലീസ് കമന്റ് വിഭാഗത്തിൽ ‘കൃത്യമായ ലൊക്കേഷനെ’ കുറിച്ച് ചോദിച്ചു. ‘ആവശ്യമായ നടപടികൾക്ക് കൃത്യമായി സ്ഥലം രേഖപ്പെടുത്തുക’ എന്ന് മുംബൈ പോലീസ് എഴുതി. ഈസ്റ്റേൺ എക്‌സ്പ്രസ് ഹൈവേയിൽ (ദാദർ) വച്ചാണ് സംഭവം നടന്നതെന്ന് ട്വീറ്റ് ചെയ്ത രാഹുൽ വെളിപ്പെടുത്തി.

    ലൊക്കേഷനെ കുറിച്ച് അന്വേഷിച്ച് ഏകദേശം ഒരു മണിക്കൂറിന് ശേഷം രാഹുലിന്റെ പരാതി ഉന്നതതലത്തിൽ എത്തിച്ചതായി മുംബൈ പോലീസ് വെളിപ്പെടുത്തി. ‘ആവശ്യമായ നടപടികൾക്കായി ഞങ്ങൾ നിങ്ങളുടെ അഭ്യർത്ഥന മാതുംഗ ട്രാഫിക് ഡിവിഷനിൽ അറിയിച്ചിട്ടുണ്ട്’ എന്ന് മുംബൈ പോലീസ് മറുപടി നൽകി.

    Published by:user_57
    First published: