• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | ഹോട്ട് ലുക്കില്‍ വനിതാ ഇലക്ട്രീഷ്യന്‍; കണ്ണെടുക്കാതെ സോഷ്യല്‍ മീഡിയ; ടിക് ടോക് വീഡിയോ വൈറൽ

Viral | ഹോട്ട് ലുക്കില്‍ വനിതാ ഇലക്ട്രീഷ്യന്‍; കണ്ണെടുക്കാതെ സോഷ്യല്‍ മീഡിയ; ടിക് ടോക് വീഡിയോ വൈറൽ

വീഡിയോ വൈറലായതോടെ നിരവധി വിവാഹാലോചനകളാണ് യുവതിയെ തേടിയെത്തുന്നത്

ഇസബെല്‍ മഗുയിര്‍

ഇസബെല്‍ മഗുയിര്‍

  • Share this:
സോഷ്യല്‍ മീഡിയയില്‍ ചില ആളുകളുടെ ഫോട്ടോകള്‍ കാണുമ്പോള്‍ അവരോട് ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ഒരു വനിതാ ഇലക്ട്രീഷ്യനാണ് (female electrician) ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ക്രഷ് ആയി മാറിയിരിക്കുന്നത്. ജോലിക്കിടെ അഴുക്കുപിടിച്ച വസ്ത്രത്തിലാണ് ഇസബെല്‍ മഗുയിര്‍ എന്ന യുവതി നില്‍ക്കുന്നതെങ്കിലും അവളോട് ഇഷ്ടം തോന്നിയത് നിരവധി പേർക്കാണ്. ജോലി ചെയ്യാന്‍ മിടുക്കിയാണ് ഇസബെല്‍. എന്നാൽ ഇസബെല്ലിന്റെ വീഡിയോ വൈറലായതോടെ നിരവധി വിവാഹാലോചനകളാണ് യുവതിയെ തേടിയെത്തുന്നത്.

ജോലിയ്ക്കിടെ അല്‍പ്പം വിനോദത്തിനായാണ് ഒരു ടിക് ടോക് വീഡിയോ (tik tok video) ചെയ്യാന്‍ ഇസബെല്‍ തീരുമാനിച്ചത്. ഏകദേശം 105,000 ഫോളോവേഴ്‌സ് ആണ് ഇസബെല്ലിനുള്ളത്. അകോണിന്റെ സ്മാക് ദാറ്റ് എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വീഡിയോ ആണ് യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്.

ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് അനുസരിച്ച്, കറുത്ത ഫുള്‍ സ്ലീവ് ഉള്ള ക്രോപ് ടോപ്പാണ് ഇസബെല്‍ ധരിച്ചിരിക്കുന്നത്. വയറിന്റെ ഭാഗം അൽപ്പം വീഡിയോയില്‍ കാണാം. ജോലിക്കിടുന്ന കറുത്ത ബൂട്ടുകളും വെളുത്ത പൊടി നിറഞ്ഞ കറുത്ത പാന്റും വീഡിയോയില്‍ വ്യക്തമായി കാണാം. ഈ ഒരു ലുക്ക് അത്ര മനോഹരമല്ലെങ്കിലും ഇസബെല്ലിനെ കണ്ട് ആകൃഷ്ടരായവർ നിരവധിയാണ്. വീഡിയോ കണ്ട് യുവതിയോട് വിവാഹാഭ്യര്‍ത്ഥന (marriange proposals) നടത്തുന്നവർക്ക് പുറമെ ചിലർ ചില മോശം കമന്റുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

"എന്റെ വീട്ടില്‍ കുറച്ച് അറ്റകുറ്റ പണികളുണ്ട്," എന്നായിരുന്നു ഒരാളുടെ കമന്റ്. "ഈ ഇലക്ട്രീഷ്യന്‍ ഒരു 'സ്പാര്‍ക്ക്' ഉണ്ടാക്കി" എന്ന തരത്തിലുള്ള കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

കാമുകിയെ കാണാന്‍ ദിവസവും ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലേയും വൈദ്യുതി കട്ട് ചെയ്ത് എത്തിയിരുന്ന യുവാവ് നാട്ടുകാരുടെ പിടിയിലായതും അടുത്തിടെ വാര്‍ത്തയായിരുന്നു. രാത്രിയില്‍ കാമുകിയെ കാണാനായിരുന്നു ഇലക്ട്രീഷ്യനായ യുവാവ് ഗ്രാമം മുഴുവന്‍ ഇരുട്ടിലാക്കിയിരുന്നത്. അടിക്കടിയുള്ള കറണ്ട് പോക്കില്‍ നാട്ടുകാര്‍ വലഞ്ഞിരുന്നു. ദിവസവും ഒരേ സമയത്ത് കറണ്ട് പോകുന്നത് പതിവായതോടെയാണ് എന്താണ് സംഭവമെന്നറിയാന്‍ നാട്ടുകാര്‍ ഇറങ്ങിത്തിരിച്ചത്. ഒടുവില്‍ അപ്രതീക്ഷിതമായി യുവാവ് നാട്ടുകാരുടെ പിടിയിലാകുകയായിരുന്നു.

ബീഹാറിലെ പൂര്‍ണിയ ജില്ലയിലുള്ള ഗണേഷ്പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ദിവസവും വൈകുന്നേരം രണ്ട് മൂന്ന് മണിക്കൂര്‍ ഈ ഗ്രാമത്തില്‍ വൈദ്യുതി കട്ടാകും. തൊട്ടപ്പുറത്തെ ഗ്രാമത്തില്‍ വൈദ്യുതി കട്ട് ഉണ്ടായിരുന്നുമില്ല. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. ഗ്രാമത്തിലെ വൈദ്യുതി ഇല്ലാതാക്കുന്നത് ഇലക്ട്രീഷ്യനായ യുവാവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ പിടികൂടാന്‍ നാട്ടുകാര്‍ പദ്ധതിയിടുകയായിരുന്നു.

ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു യുവാവും കാമുകിയും സ്ഥിരമായി കണ്ടിരുന്നത്. അടുത്ത തവണ കറണ്ട് പോയ സമയത്ത് നാട്ടുകാര്‍ ഒന്നിച്ച് ഇവിടെയെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. ഒടുവില്‍ യുവാവിനെയും യുവതിയെയും വിവാഹവും കഴിപ്പിച്ചുവെന്നാണ് വിവരം.
Published by:Meera Manu
First published: