• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആഹാരത്തിന് പകരമായി സെക്സ്; ഈ പഴംതീനി വവ്വാലുകൾ ഒരു സംഭവമാട്ടാ!

ആഹാരത്തിന് പകരമായി സെക്സ്; ഈ പഴംതീനി വവ്വാലുകൾ ഒരു സംഭവമാട്ടാ!

പഴംതീനി വവ്വാലുകളെ നിരീക്ഷിച്ച് ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് രസകരമായ വസ്തുത മനസ്സിലാക്കിയത്

ഫയൽ

ഫയൽ

  • Last Updated :
  • Share this:
    നിപ ഭീതിയുടെ കാലത്ത് എല്ലാവരും പേടിയോടെ കാണുന്ന ജീവിയാണ് പഴംതീനി വവ്വാലുകൾ. അതേസമയം, ഈജിപ്തിലെ പഴംതീനി വവ്വാലുകൾക്കിടിയിലെ വിചിത്രമായ രീതികളെ കുറിച്ച് കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. പഴംതീനി വവ്വാലുകൾ സെക്സിനായി ആഹാരം പങ്കുവയ്ക്കുന്നുവെന്നാണ് കണ്ടെത്തൽ. ആൺ പഴംതീനി വവ്വാലുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം സ്വന്തം വായിൽ നിന്നും പെണ്‍വവ്വാലുകൾക്ക് എടുക്കാൻ അനുവദിക്കുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

    വവ്വാലുകൾ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളിൽ ഒരു വർഷത്തോളം പഠനം നടത്തിയാണ് ഇക്കാര്യം ഗവേഷകർ ഉറപ്പിച്ചത്. കറന്റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ആഹാരം ശേഖരിക്കുന്നവർ എന്തിനായിരിക്കും ഇത്തരത്തിൽ ആഹാരം തട്ടിയെടുക്കാൻ അനുവദിക്കുന്നതെന്ന ചോദ്യമാണ് പഠനത്തിലേക്ക് നയിച്ചത്. ആൺ വവ്വാലുകളുടെ വായിൽ നിന്ന് ആഹാരം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പെൺ വവ്വാലുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടുതൽ അന്വേഷിച്ചപ്പോഴാണ് യഥാർത്ഥ വസ്തുത മനസിലായത്' - പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ യോസ്സി യൊവൽ പറഞ്ഞു.

    വവ്വാലുകൾ ഇണചേരുന്ന കാലത്തിന് മൂന്നുമാസം മുൻപേ ആൺ -പെൺ വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി. ആൺ വവ്വാലുകൾ ഭക്ഷണം ശേഖരിക്കുന്നതുമുതൽ നിരീക്ഷിച്ചു. ' ഏറ്റവും അധികം ബന്ധമുള്ള ആൺ വവ്വാലുകളുമായാണ് പെൺ വവ്വാലുകൾ ഇണചേരുന്നതെന്ന് കണ്ടെത്തി'- യോവൽ പറഞ്ഞു. 'ഫലം വ്യക്തമായിരുന്നു. പെൺ വവ്വാലുകൾ പ്രസവിക്കുന്നത് ഭക്ഷണം സ്വീകരിച്ച ആൺ വവ്വാലുകളിൽ നിന്നാണ്. ആഹാരത്തിന് പകരമായി സെക്സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണഫലം'- അദ്ദേഹം പറഞ്ഞു.

    പെൺ വവ്വാലുകൾ പുരുഷ ഇണയെ അപൂർവമായി മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കുന്നുള്ളൂവെന്നും കണ്ടെത്തി. വ്യക്തിപരമായ ഇഷ്ടം അനുസരിച്ചാണ് ഇണയെ പെൺ വവ്വാലുകൾ കണ്ടെത്തുന്നതെന്നും പഠനത്തിൽ കണ്ടെത്തി.

    First published: