• HOME
  • »
  • NEWS
  • »
  • buzz
  • »
  • പടക്കം ചതിച്ചു; പേടിച്ചുപോയ പെണ്‍കുതിര വരനെയും കൊണ്ട് ഓടിപ്പോയി

പടക്കം ചതിച്ചു; പേടിച്ചുപോയ പെണ്‍കുതിര വരനെയും കൊണ്ട് ഓടിപ്പോയി

ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നിൽക്കും എന്നാണ്

  • Share this:

    സേവ് ദി ഡേറ്റ്, പ്രീ വെഡ്ഡിങ് ഷൂട്ട് അങ്ങനെ വിവാഹത്തിനു മുമ്പുള്ള പലതരം ഫോട്ടോഷൂട്ട് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. സുന്ദരികളായ വധുക്കൾ, സുന്ദരരായ വരന്മാർ, മനോഹരമായ ലൊക്കേഷനുകൾ അങ്ങനെ പലതും. എന്നാൽ ചിലപ്പോൾ, കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടക്കില്ല, വിവാഹങ്ങളിലെ ചില അപ്രതീക്ഷിത സംഭവങ്ങളും അരങ്ങേറാറുണ്ട്.

    ഒരു സാഹചര്യം അടുത്തിടെ കാമറയിൽ പതിഞ്ഞ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. ഒരു പെൺകുതിരയുടെ പുറത്തിരുന്ന് കൊണ്ട് വരുന്ന വരനെയാണ് കാണുന്നത്. എന്നാൽ, സ്ഥലത്ത് അപ്രതീക്ഷിതമായി പടക്കം പൊട്ടിയപ്പോൾ പേടിച്ചുപോയ കുതിര വരനെയും കൊണ്ട് ഓടിപ്പോയി. ഇൻസ്റ്റ​ഗ്രാമിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കുതിര വരനെയും കൊണ്ട് വിവാഹം നടക്കുന്നയിടത്തേക്ക് വരുന്നത് കാണാം. എന്നാൽ, അവിടെ വച്ച് പടക്കം പൊട്ടിച്ചു. എന്നാൽ, ഇതിന്റെ ശബ്ദം കേട്ട കുതിര പേടിച്ചരണ്ട് അവിടെ നിന്നും വരനെയും പുറത്ത് വച്ച് ഓടിപ്പോവുകയാണ്.

    View this post on Instagram

    A post shared by memes comedy (@ghantaa)

    ആദ്യം എല്ലാവരും പ്രതീക്ഷിക്കുന്നത് കുതിര നിൽക്കും എന്നാണ്. എന്നാൽ, കുതിര അവിടെ ഒന്നും നിന്നില്ല. അത് വരനുമായി ഓടിപ്പോയി. ദൂരേക്ക് ഓടിപ്പോകുന്ന കുതിരയെ വീഡിയോയിൽ കാണാം. എങ്ങനെയെങ്കിലും വരനെ താഴെ ഇറക്കാൻ വേണ്ടി പാഞ്ഞു പോകുന്ന ആളുകളെയും അന്തംവിട്ടുപോയ ആളുകളെയും ഒക്കെ വീഡിയോയിൽ കാണാം. “ദുൽഹേ കി വിദായ്” എന്ന അടിക്കുറിപ്പോടെയുള്ള ക്ലിപ്പ്, വരനെ രക്ഷിക്കാൻ വിവാഹ അതിഥികൾ വരിന്റെ പുറകെ ഓടുന്നതോടെയാണ് അവസാനിച്ചത്.

    രണ്ട് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതിൽ പല കമന്റുകളും രസകരമാണ്. കുതിരയ്ക്ക് വരനെ ഇഷ്ടപ്പെട്ടു എന്നും അതുകൊണ്ടാണ് കുതിര വരനുമായി അവിടെ നിന്നും ഓടിപ്പോയത് എന്നുമാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.

    എന്നാൽ, പടക്കം പൊട്ടി എന്നത് ഒരു കാരണമായി എന്ന് മാത്രമേയുള്ളൂ വരന് വിവാഹത്തിന് താല്പര്യം കാണില്ല എന്ന് തമാശയായി എഴുതിയവരും ഉണ്ട്. ഏതായാലും വളരെ ​ഗൗരവമായി വിഷയത്തെ കണ്ടവരും ഉണ്ട്. മൃ​ഗങ്ങൾക്ക് ഇത്തരത്തിലുള്ള ശബ്ദങ്ങൾ ഭയമാണ് എന്നും പടക്കം പൊട്ടിക്കുന്നത് പോലെയുള്ള സംഭവങ്ങൾ അവയോട് നടത്തുന്ന ദ്രോഹമാണ് എന്ന് പറഞ്ഞവരും ഉണ്ട്. ‌

    Published by:Vishnupriya S
    First published: