നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പെണ്ണുങ്ങള്‍ക്ക് ഇഷ്ടം ചൂട്; ആണുങ്ങള്‍ക്ക് തണുപ്പും; താപനിലയേക്കുറിച്ചുളള പുതിയ പഠനം ഇങ്ങനെ

  പെണ്ണുങ്ങള്‍ക്ക് ഇഷ്ടം ചൂട്; ആണുങ്ങള്‍ക്ക് തണുപ്പും; താപനിലയേക്കുറിച്ചുളള പുതിയ പഠനം ഇങ്ങനെ

  പഠനത്തിനായി, 40 വര്‍ഷമായി ശേഖരിച്ച ഏകദേശം 11,000 പക്ഷികളുടെയും വവ്വാലുകളുടെയും വിവരങ്ങൾ ഉപയോഗിച്ചു.

  News18

  News18

  • Share this:
   തണുപ്പ് ഇഷ്ടപ്പെടാത്ത സ്ത്രീകളാണോ നിങ്ങൾ? എങ്കിൽ അടുത്ത തവണ ഫാനിന്റെയോ എസിയുടെയോ തണുപ്പ് കുറയ്ക്കാൻ ആരോടെങ്കിലും തർക്കിക്കേണ്ടി വന്നാൻ നിങ്ങളുടെ വാദത്തിന് പിന്തുണ നൽകാൻ ഈ പരിണാമപഠനങ്ങള്‍ ഉദ്ധരിക്കാം. പ്രകൃതിയില്‍ സംഭവിക്കുന്ന പരിണാമ വ്യത്യാസം കാരണം, ജീവജാലങ്ങളിലെ പെൺ വർഗങ്ങൾ ചൂടുള്ള താപനിലയിലേക്ക് ജനിതകപരമായി ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് ഒരു പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്.

   ഇസ്രായേല്‍ ആസ്ഥാനമായുള്ള ഗവേഷകര്‍ 13 പക്ഷി വര്‍ഗ്ഗങ്ങളെയും (species), 18 വൗവ്വാല്‍ വര്‍ഗ്ഗകളെയും കുറിച്ച് പഠനം നടത്തി. ഈ പഠനത്തില്‍, ആൺ പെൺ വർഗങ്ങൾക്കിടയിലെ ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് ജീവികളെ ബാധിച്ചിട്ടുണ്ടോ എന്നാണ് വിലയിരുത്തിയത്. ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പെൺ വര്‍ഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷ വർഗം കുറഞ്ഞ താപനിലയാണ് ഇഷ്ടപ്പെടുന്നതെന്ന നിഗമനത്തില്‍ എത്തി. ഇത് വര്‍ഷത്തിലെ ചില പ്രത്യേക സമയങ്ങളില്‍ ഇവര്‍ തമ്മിലുള്ള ശാരീരിക അകലങ്ങള്‍ക്ക് പോലും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തി.

   മുമ്പ്, മനുഷ്യരിലെ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ലിംഗഭേദമനുസരിച്ച് ഓരോരുത്തർക്കും വ്യത്യസ്തമായ താപനില അനുഭവപ്പെടുന്നു എന്നാണ്. ഉപാപചയത്തിലെ വ്യതിയാനങ്ങളും ശരീരത്തിന്റെ താപ ഉല്‍പാദനവും കാരണം സ്ത്രീകള്‍ക്ക് കൂടുതല്‍ തണുപ്പ് അനുഭവപ്പെടാറുണ്ട്. പഠനത്തിന്റെ സഹ രചയിതാവായ യൂണിവേഴ്‌സിറ്റിയിലെ സുവോളജി സ്‌കൂളിലെ ഡോ. ഇറന്‍ ലെവിന്‍ പ്രസ്താവിച്ചത്, പരിണാമം കാരണം പുരുഷന്മാരുടെയും സ്ത്രീകളുടെയും ചൂട് സംവേദനാത്മക സംവിധാനങ്ങള്‍ തമ്മിലുള്ള വ്യത്യാസം വികസിപ്പിച്ചു എന്നാണ്.

   ബ്രീഡിംഗ് സീസണിലുടനീളം പുരുഷ വര്‍ഗ്ഗങ്ങളും സ്ത്രീ വര്‍ഗ്ഗങ്ങളും വേര്‍പിരിയുന്നതായും, പുരുഷന്മാര്‍ തണുത്ത പ്രദേശങ്ങളില്‍ വസിക്കുന്നതായും മുന്‍കാല ഗവേഷണത്തില്‍ ഡോ. ലെവിന്‍ കണ്ടെത്തിയിരുന്നു. ഉദാഹരണത്തിന്, ലെബനന്‍-സിറിയ അതിര്‍ത്തിയിലുള്ള ഹെര്‍മോണ്‍ പര്‍വതനിരകളിലെ ഗുഹകളിലെ മുഴുവന്‍ സമൂഹങ്ങളിലും ഇണചേരല്‍ സമയത്ത് പുരുഷ വര്‍ഗ്ഗങ്ങള്‍ മാത്രമാണ് കാണപ്പെടുന്നത്. മറുവശത്ത്, ഗലീലി കടലിന്റെ ചൂടുള്ള പ്രദേശത്തെ മേഖലയില്‍ പ്രധാനമായിട്ടുള്ളത് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന സ്ത്രീ വര്‍ഗ്ഗങ്ങളാണ്.

   പഠനം നടത്തിയ ലെവിനില്‍ ഇത് ജിജ്ഞാസ ഉണര്‍ത്തി. ജീവിതത്തിലുടനീളം ജോഡികളായി അല്ലെങ്കില്‍ സമ്മിശ്ര ഗ്രൂപ്പുകളായി ജീവിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ധാരാളം സസ്തനികളിലെ പുരുഷ വര്‍ഗ്ഗങ്ങള്‍ തണുപ്പുള്ള സ്ഥലങ്ങളിൽ ജീവിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ സ്ത്രീ വര്‍ഗ്ഗങ്ങളാകട്ടെ സൂര്യപ്രകാശം ഇഷ്ടപ്പെടുന്നു. പലപ്പോഴും ആണ്‍ വര്‍ഗ്ഗങ്ങള്‍ പര്‍വത മുകളില്‍ കയറുമ്പോള്‍ സ്ത്രീ വര്‍ഗ്ഗങ്ങള്‍ താഴ്‌വാരകളില്‍ തങ്ങുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. ടെല്‍ അവീവ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഈ പഠനത്തിനായി, 40 വര്‍ഷമായി ശേഖരിച്ച ഏകദേശം 11,000 പക്ഷികളുടെയും വവ്വാലുകളുടെയും വിവരങ്ങൾ ഉപയോഗിച്ചു.

   ഇസ്രായേലിലെ വടക്കുപടിഞ്ഞാറന്‍ ടെല്‍ അവീവില്‍ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സര്‍വ്വകലാശാലയാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി. 1956ല്‍ മൂന്ന് വിദ്യാഭ്യാസ യൂണിറ്റുകള്‍ ലയിപ്പിച്ചാണ് സര്‍വ്വകലാശാല രൂപീകരിച്ചത്. 30,000 ലധികം വിദ്യാര്‍ത്ഥികളുള്ള സര്‍വ്വകലാശാലയില്‍, 9 ഫാക്കല്‍റ്റികളും, 17 ടീച്ചിംഗ് ഹോസ്പിറ്റലുകളും, 18 പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററുകളും, 27 സ്‌കൂളുകളും 106 വകുപ്പുകളും, 340 ഗവേഷണ കേന്ദ്രങ്ങളും, 400 ലബോറട്ടറികളും ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല എന്നതിന് പുറമെ, ലോകത്തിലെ ഏറ്റവും വലിയ ജൂത സര്‍വ്വകലാശാല കൂടിയാണ് ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി.
   Published by:Sarath Mohanan
   First published:
   )}