സ്വീഡിഷ് മാധ്യമപ്രവർത്തകനായ ബെർറ്റിൽ ഫോക്കിന്റെ 'Feroze, the Forgotten Gandhi' എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച പരാമർശമുള്ളത്. ഫിറോസിന്റെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ നിഖിൽ ചക്രവർത്തിയുടെ വാക്കുകളെ ഉദ്ധരിച്ചാണ് ഫിറോസ് ഗാന്ധി ഭാര്യ ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിളിക്കാനിടയായ സംഭവം തന്റെ പുസ്തകത്തിൽ ഫോക്ക് വിവരിക്കുന്നത്.
1959ലായിരുന്നു അത്. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ നെഹ്രു പിരിച്ചുവിട്ടതാണ് ഫിറോസിനെ പ്രകോപിതനാക്കിയത്. അന്ന് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഇന്ദിരാ ഗാന്ധിയാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ നിർബന്ധിച്ചതെന്നാണ് പറയപ്പെടുന്നത്. ഈ നീക്കത്തിനെതിരെയാണ് ഫിറോസ്, ഇന്ദിരയെ ഫാസിസ്റ്റ് എന്നു വിശേഷിപ്പിച്ചതെന്നാണ് പറയുന്നത്.
Also Read-
ഡിസംബർ ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ നടപ്പാകുന്ന ഫാസ് ടാഗ് സംവിധാനം എന്താണ് ?
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരു പ്രഭാത ഭക്ഷണസമയത്തായിരുന്നു സംഭവം. നെഹ്രുവും ഈ സമയം ഇവിടെയുണ്ടായിരുന്നു. അന്ന് യുപിയിലെ ബരേളി എംപി ആയിരുന്നു ഫിറോസ് ഗാന്ധി, ഭക്ഷണത്തിനിടെ കേരളത്തിലെ സർക്കാർ പിരിച്ചുവിടൽ വിഷയം ഉന്നയിച്ചു.. 'ഇത് ശരിയല്ല.. നിങ്ങള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്..നിങ്ങൾ ഫാസിസ്റ്റാണ്..' എന്നായിരുന്നു വാക്കുകൾ. നെഹ്രു നിശബ്ദനായിരുന്നുവെങ്കിലും ഇന്ദിരയെ ഇത് ദേഷ്യം പിടിപ്പിച്ചു. ' നിങ്ങൾ എന്നെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു.. ഇതെനിക്ക് അംഗീകരിക്കാനാകില്ല..' എന്നായിരുന്നു അവരുടെ പ്രതികരണം.
കേരളത്തിന്റെ വിഷയത്തിലുള്ള പ്രതിഷേധം ഇന്ദിരാ ഗാന്ധിയെയും ജവഹര്‍ലാൽ നെഹ്രുവിനെയും അറിയിച്ച കാര്യം ഫിറോസ് തന്നെ സുഹൃത്തായ നിഖിലി(ചക്രവർത്തി)നോട് പറഞ്ഞുവെന്നാണ് ഫോക്ക് അവകാശപ്പെടുന്നത്. ' കേരളത്തിലും ഫാസിസം നടപ്പാകും' എന്ന ഫിറോസിന്റെ വാക്കുകൾ കേട്ട് കോപാകുലയായ ഇന്ദിര, ഞാൻ ഫാസിസ്റ്റാണെന്നാണോ നിങ്ങൾ പറയുന്നത് എന്നാവർത്തിച്ച് ആ മുറി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു എന്നും ഫോക്ക് എഴുതുന്നു.
Also Read-
ചെവിക്കുള്ളിൽ കയറിയ വെള്ളം കളയാൻ തല കുലുക്കുന്നവരാണോ; എങ്കിൽ, നിങ്ങളുടെ തലച്ചോറിന് കേടുപാടുകൾ സംഭവിക്കാം
കാലങ്ങളോളം ഇന്ത്യയിൽ ചിലവഴിച്ച ഫോക്ക്, നെഹ്രുവിനെ ദുര്‍ബലനും തീരുമാനങ്ങൾ എടുക്കാൻ ശേഷിയില്ലാത്തയാളുമായാണ് ഇന്ദിര കണ്ടിരുന്നതെന്നാണ് അവകാശപ്പെടുന്നത്. ഇന്ദിര, അമേരിക്കയിലെ ഒരു സുഹൃത്തായ ഡൊറോത്തി നോര്‍മന്‍ എഴുതിയ കത്തുകളിൽ നിന്നാണ് ഈ വിലയിരുത്തൽ. ഇഎംഎസിനെതിരെ കേരളത്തിലെ ജനകീയ പ്രക്ഷോഭം ഉയർന്ന സാഹചര്യത്തിലായിരുന്നു ഇന്ദിരയുടെ ഇത്തരമൊരു പ്രതികരണം. 'അദ്ദേഹം (നെഹ്രു) തുടക്കം മുതൽ തന്നെ മികച്ച നേതൃത്വം നൽകി വരുന്നുണ്ട്. എന്നാൽ സ്വേച്ഛാധിപത്യത്തിനുള്ള കഴിവില്ല. എന്നായിരുന്നു കത്തിൽ പറഞ്ഞത്.
പ്രഭാത ഭക്ഷണത്തിനിടെയുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം പാർലമെന്റിൽ കോൺഗ്രസ് എംപിമാരുടെ ഒരു യോഗത്തിലും ഫിറോസ് സമാനവിഷയം ഉന്നയിച്ചിരുന്നുവെന്ന് ഫോക്ക് പറയുന്നു. കേരള മുസ്ലീം ലീഗുമായി സഖ്യം ഉണ്ടാക്കുന്നതിന് ഇന്ദിരാ ഗാന്ധി പ്രചോദനം നൽകിയ നീക്കമായാണ് കേരള സർക്കാർ പിരിച്ചു വിടലിനെ ഈയവസരത്തിൽ ഫിറോസ് വിശേഷിപ്പിച്ചത്. ' എവിടെ കോൺഗ്രസ്? എവിടെ കോൺഗ്രസ് തത്വങ്ങൾ? നമ്മൾ തന്നെ സൃഷ്ടിച്ച ഒരു ജാതിഭീകരത കൊണ്ട് ഭരിക്കപ്പെടാൻ പോവുകയാണോ നമ്മൾ എന്നായിരുന്നു ചോദ്യമെന്നും ഫോക്ക് അവകാശപ്പെടുന്നു.
Also Read-
ഷെഹലയുടെ ശബ്ദമായത് നിദ മാത്രമല്ല; വീറോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയവരിൽ കീർത്തനയും വിസ്മയയും
'സാമുദായിക ഘടകങ്ങൾ, സാമുദായിക നേതാക്കളും മതവികാരങ്ങളെ ജനങ്ങളിലേക്ക് ആകർഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കൾ ഭരിക്കുന്ന നിലയിലേക്ക് കോൺഗ്രസ് തരം താണുവോ ? ഇത് ഇങ്ങനെ തുടരാൻ അനുവദിക്കുകയാണെങ്കിൽ നാളെ നമുക്ക് ജനസംഘവുമായും സഖ്യമുണ്ടാക്കാം' എന്നും ഫിറോസ് പറഞ്ഞുവെന്നും എഴുത്തുകാരൻ കൂട്ടിച്ചേർക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.