• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'എല്ലാത്തിനും കാരണം കൊറോണ', ദമ്പതികൾ തമ്മിലുള്ള കുറ്റപ്പെടുത്തലുകളും വഴക്കുകളും കുറഞ്ഞതായി റിപ്പോ‍ർട്ട്

'എല്ലാത്തിനും കാരണം കൊറോണ', ദമ്പതികൾ തമ്മിലുള്ള കുറ്റപ്പെടുത്തലുകളും വഴക്കുകളും കുറഞ്ഞതായി റിപ്പോ‍ർട്ട്

മിക്ക ദമ്പതികളും അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

Couple

Couple

 • Share this:
  കോവിഡ് മഹാമാരിയുടെ വരവോടെ ദമ്പതികൾ തമ്മിലുള്ള വഴക്കുകളും കുറ്റപ്പെടുത്തലുകളും കുറഞ്ഞതായി പഠന റിപ്പോ‍ർട്ട്. ദമ്പതികൾ അവരുടെ സമ്മർദ്ദത്തിന് കാരണമായി കോവി‍ഡിനെ കാണാൻ തുടങ്ങിയതോടെയാണ് പരസ്പരമുള്ള പഴിചാരലുകൾ കുറഞ്ഞത്. ഇപ്പോൾ മിക്ക ദമ്പതികളും അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരാണെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

  കോവിഡ് മഹാമാരി പല ദമ്പതികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യാനും ഒരുമിച്ച് കൂടുതൽ സമയം ചെലവഴിക്കാനുമുള്ള അവസരമാണ് നൽകിയിരിക്കുന്നത്. കുട്ടികളുടെ ഓൺലൈൻ ക്ലാസും ജോലി നഷ്ടപ്പെടലും മാരകമായ രോ​ഗത്തെക്കുറിച്ചുള്ള ‌ഭയവും ഉത്കണ്ഠയുമെല്ലാം പരസ്പരം പങ്കുവച്ച് നേരിടാൻ ദമ്പതികൾക്ക് അവസരം ലഭിച്ചു.

  എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണമായി ദമ്പതികൾ കാണുന്നത് കോവിഡിനെയാണ്. ഇതാണ് പരസ്പരമുള്ള വഴക്കുകൾ കുറയാൻ കാരണം. യുഎസിലെ ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം മഹാമാരിയുടെ ആദ്യ ആഴ്ചകളിൽ 191 പേരിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഏഴ് മാസത്തിന് ശേഷം വീണ്ടും വിശകലനം ചെയ്ത റിപ്പോ‍ർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

  കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ അവരുടെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തുഷ്ടരല്ലെങ്കിലും പിരിമുറുക്കത്തിന് കാരണം കോവിഡ് ആണെന്ന് കുറ്റപ്പെടുത്തുന്ന ആളുകളിൽ സമ്മർദ്ദത്തിന്റെ അളവ് കുറവാണെന്ന് ​ഗവേഷക‍ർ കണ്ടെത്തി. കോവിഡിനെ കുറ്റപ്പെടുത്തുന്നതിന്റെ ഫലങ്ങൾ കാലക്രമേണ കുറയുമെന്ന് ഗവേഷകർ ആദ്യം കരുതിയിരുന്നു. എന്നാൽ ഇതിൽ കുറവൊന്നും വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോ‍ർട്ട്.

  “ആളുകൾ കഴിഞ്ഞ കുറച്ച് കാലമായി വളരെയധികം സമ്മർദ്ദത്തിലാണെങ്കിലും, കോവി‍ഡ് വാർത്തകളിലെ ഒരു പ്രധാന തലക്കെട്ടായി ഇപ്പോഴും തുടരുകയാണ്. ഇത് മഹാമാരിയെ കുറ്റപ്പെടുത്തുന്നത് എളുപ്പമാക്കുകയും ആളുകളുടെ സമ്മ‍ർദ്ദം കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്ന്“ വാർസിറ്റിയിലെ ഹ്യൂമൻ ഡെവലപ്‌മെന്റ്, ഫാമിലി സയൻസസ് അസോസിയേറ്റ് പ്രൊഫസർ ലിസ നെഫ് പറഞ്ഞു.

  Also Read- ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ? ഈ 10 വിദേശരാജ്യങ്ങളിൽ വാഹനമോടിക്കാൻ അനുമതി

  സാധാരണ സമ്മർദ്ദം അനുഭവപ്പെടുന്ന സമയത്ത് ദമ്പതികൾ പരസ്പരം പഴിചാരലുകൾ നടത്തുകയും കൂടുതൽ വിമർശിക്കുകയുമാണ് ചെയ്യാറുള്ളതെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗവേഷകർ ഇതിനെ സ്ട്രെസ് സ്പിൽ ഓവർ എന്ന് വിളിക്കുന്നു. എന്നാൽ പ്രകൃതി ദുരന്തങ്ങൾ പോലുള്ള പ്രധാന സംഭവങ്ങൾക്ക് ദാമ്പത്യ പ്രശ്നങ്ങളുമായി യാതൊരു ബന്ധവുമില്ല.

  “ഇത്തരം ദുരന്ത കാലത്ത് ദമ്പതികൾ പരസ്പരം കുറ്റപ്പെടുത്താനുള്ള സാധ്യത കുറവായിരിക്കും. മാത്രമല്ല സമ്മ‍ർദ്ദത്തിന് കാരണമാകുന്ന പ്രധാന കാരണത്തെ കുറ്റപ്പെടുത്താനുള്ള സാധ്യത കൂടുതലുമാണ്. ഇത് സമ്മർദ്ദം മൂലമുണ്ടാകുന്ന ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുമെന്നും” നെഫ് പറഞ്ഞു.

  കോവിഡ് വൈറസിന്റെ വകഭേദമായ ഡെൽറ്റ പ്ലസ് വകഭേദം കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രത നിർദേശം നൽകി. കേരളം, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ള ഡെൽറ്റ പ്ലസ് കേസുകളിൽ 22 ൽ 16 എണ്ണവും ഈ സംസ്ഥാനങ്ങളിൽ നിന്നായതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
  Published by:Anuraj GR
  First published: