ഈ ചിത്രത്തിൽ മരപ്പാവകൾക്കിടെ ജീവനുള്ള നായ ഒരെണ്ണം മാത്രം; കണ്ടെത്താൻ കഴിയുന്നുണ്ടോ?

Find the real dog among the sculpted ones | ഒന്നൊഴികെ ഈ പടത്തിലെ നായകൾ എല്ലാം വെറും മരപ്പാവകളാണ്. കാണികളെ വട്ടംചുറ്റിച്ച ചിത്രം വൈറൽ

News18 Malayalam | news18-malayalam
Updated: August 14, 2020, 9:50 AM IST
ഈ ചിത്രത്തിൽ മരപ്പാവകൾക്കിടെ ജീവനുള്ള നായ ഒരെണ്ണം മാത്രം; കണ്ടെത്താൻ കഴിയുന്നുണ്ടോ?
പാവകൾക്കിടെയിലെ വിരുതൻ നായയുടെ ചിത്രം
  • Share this:
കുട്ടിക്കാലത്ത് സ്റ്റാച്യു കളിച്ച അനുഭവം പലർക്കും ഉണ്ടാവാം. അനങ്ങാതെ നിമിഷങ്ങളോളം പ്രതിമ പോലെ നിന്ന് ഒടുവിൽ അൽപ്പമെങ്കിലും ഒന്നനങ്ങിയാൽ ഔട്ട് ആവുന്നതായിരുന്നു രീതി. എന്നാൽ മൃഗങ്ങൾ സ്റ്റാച്യു കളിച്ചാൽ എങ്ങനെയുണ്ടാവും? അത്തരത്തിൽ ഒരാൾ ഈ ചിത്രത്തിലുണ്ട്.

ഒന്നൊഴികെ ഈ പടത്തിലെ നായകൾ എല്ലാം വെറും മരപ്പാവകളാണ്. ഇവർക്കൊപ്പം അനങ്ങാതെ പ്രതിമ പോലെ നിൽക്കുന്ന ജീവനുള്ള ഒരു നായയുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ നായകുട്ടിയുടെ വീഡിയോ വൈറലാവുകയാണ്.

സുകി-കുൻ എന്ന നായയാണ് എല്ലാവരെയും അഭിനയിച്ച് പറ്റിക്കുന്നത്. ആറ് ദശലക്ഷം വ്യൂസ് നേടിയ വീഡിയോയാണിത്. ജപ്പാനിലെ മിയോ ഹാഷിമോട്ടോ എന്ന ശില്പിയുടെ വളർത്തുനായയാണിത്. അദ്ദേഹത്തിന്റെ പണിശാലയിലാണ് നായയുടെ അത്ഭുത പ്രകടനം.

ഇതിന് മുൻപ് യജമാനനെ പോലും പറ്റിച്ച് ബെഡ് ഷീറ്റിനുള്ളിൽ പുതച്ചു കിടന്ന നായയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നായയെ കാണാതെ അന്വേഷിച്ചിറങ്ങിയതാണ് അതിന്റെ ഉടമ. ഒടുവിൽ നായ വീടുവിട്ടു പോയിട്ടില്ലെന്ന നിഗമനത്തിൽ ഏതാണ്ട് പത്തുമിനിറ്റോളം എടുത്താണ് അതിനെ കണ്ടെത്താൻ കഴിഞ്ഞത്.

ഇനിയും ഈ ചിത്രത്തിലെ ആ വിരുതനെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ താഴെ കാണുന്ന ട്വിറ്റർ വീഡിയോ നോക്കിയാൽ മനസ്സിലാവും. വീഡിയോ അവസാനം വരെ കണ്ടാൽ മാത്രമേ ആളെ പിടികിട്ടൂ.എന്തായാലും നായകുട്ടിയുടെ അഭിനയം പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഈ വീഡിയോ ഷെയർ ചെയ്ത പലരും ആ കഴിവിനെ അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകൾ നൽകിയിട്ടുണ്ട്.
Published by: meera
First published: August 14, 2020, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading