• HOME
  • »
  • NEWS
  • »
  • buzz
  • »
  • Shocking | സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ടു, സിംഹം വിരൽ കടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ

Shocking | സിംഹത്തിന്റെ കൂട്ടിൽ കയ്യിട്ടു, സിംഹം വിരൽ കടിച്ചെടുത്തു; ഞെട്ടിക്കുന്ന വീഡിയോ

സിംഹം യുവാവിന്റെ വിരൽ കടിച്ചെടുക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

  • Share this:
    മൃഗശാലകളിൽ ആക്രമണകാരികളായ വന്യമൃഗങ്ങളുടെ (wild animals) കൂടിനടുത്തേക്ക് പോകുമ്പോൾ കുട്ടികളും മുതിർന്നവരും ഒരുപോലെ ശ്രദ്ധിയ്ക്കേണ്ട കാര്യമാണ് സ്വന്തം സുരക്ഷ. ഇവയെ അങ്ങോട്ട് പോയി ഉപദ്രവിക്കാനോ, പ്രകോപിപ്പിക്കാനോ പാടുളളതല്ല. പലയിടങ്ങളിലും തുറന്ന കൂടുകൾ ഉള്ള സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ സന്ദേശത്തിന്റെ പ്രസക്തിയാണ് ഇപ്പോൾ പുറത്തുവന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നത്.

    ഇന്റർനെറ്റിൽ വൈറലായ വീഡിയോയിൽ ഒരു മനുഷ്യൻ സിംഹത്തിന്റെ കൂടിന്റെ വേലിയിലൂടെ തന്റെ കൈ കടത്തി പലപല അംഗവിക്ഷേപങ്ങൾ കാട്ടുന്നുണ്ട്. തുടക്കം മുതലേ സിംഹം അതിൽ അസ്വസ്ഥനാണ് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. പക്ഷെ മനുഷ്യനുണ്ടോ അതിനെ വിടുന്നു. സിംഹം പലപ്പോഴായി മുഖം വെട്ടിത്തിരിച്ചും മറ്റും പ്രതികരിക്കുന്നുണ്ട്. എന്നിട്ടും മനുഷ്യൻ പിൻവാങ്ങിയില്ല. ഒടുവിൽ സിംഹത്തിന്റെ വായിൽ കയ്യിടുന്നതും അത് സംഭവിച്ചു. (വീഡിയോ ചുവടെ)



    മനുഷ്യൻ രക്ഷപ്പെടാൻ പാടുപെടുമ്പോൾ സിംഹം അവന്റെ വിരൽ കടിച്ചു പിടിച്ചിരുന്നു. ജമൈക്ക മൃഗശാലയിലെ ഒരു സന്ദർശകൻ വേലിക്കെട്ടിലൂടെ സിംഹത്തെ ഓമനിക്കാൻ ശ്രമിച്ചതാണ് വിനയായത്. വിരലിലെ ഞരമ്പുകൾ ഒടിക്കുന്നതിന് മുമ്പ് ഏകദേശം ഒരടി വരെ നീളുന്നു. ഒടുവിൽ സിംഹത്തിന്റെ പിടി വിടുമ്പോൾ, അവശേഷിക്കുന്നത് ഒരു വെളുത്ത അസ്ഥികൂടം മാത്രമായ വിരൽ മാത്രമാണ്. വൈറൽ വീഡിയോ കാണുക:

    ജമൈക്കയിൽ പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലുണ്ട്: 'മേനിനടിച്ചാൽ, നാണക്കേടുണ്ടാവും' എന്നാണത്. വീഡിയോ പോസ്റ്റ് ചെയ്ത ട്വിറ്റർ ഉപയോക്താവ് ഇത് ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

    ഇയാൾ സിംഹത്തിന്റെ കൂട്ടിൽ ചെയ്യുന്ന പ്രവർത്തികൾ ചുറ്റും കൂടി നിന്നവർ മൊബൈൽ ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം. എന്നാൽ സിംഹം വിരൽ കടിച്ചപ്പോൾ ഒരാൾ പോലും കടിയേറ്റയാളെ സഹായിക്കാൻ എത്തിയില്ല എന്നതും വിചിത്രവും. സ്വന്തമായി പിടിച്ചുവലിച്ചാണ് ഇയാൾ ഒടുവിൽ കടിയിൽ നിന്നും രക്ഷപെട്ടത്.

    Summary: A shocking video gone viral on internet shows a lion biting off a man's finger. The video has the man prodding the animal, much to its annoyance. The lion has been making several attempts to express its displeasure, but the man did not back off. As he inserted his finger into its mouth, the lion grabbed a bite of the finger all of a sudden
    Published by:user_57
    First published: