നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Bahubali Thali | 'ബാഹുബലി താലി' റെഡി; മുപ്പതോളം വിഭവങ്ങള്‍; 40 മിനിറ്റില്‍ കഴിച്ച് തീര്‍ത്താല്‍ 8 ലക്ഷം രൂപ സമ്മാനം

  Bahubali Thali | 'ബാഹുബലി താലി' റെഡി; മുപ്പതോളം വിഭവങ്ങള്‍; 40 മിനിറ്റില്‍ കഴിച്ച് തീര്‍ത്താല്‍ 8 ലക്ഷം രൂപ സമ്മാനം

  40 മിനിറ്റിനുള്ളില്‍ താലി കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 8 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

  • Share this:
   ഇന്ത്യയില്‍ ലഭ്യമാകുന്ന ഒന്നാണ് താലി. വിവിധ തരം വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള താലിയ്ക്ക് ആഹാരപ്രേമികള്‍ക്കിടയില്‍ നല്ല ഡിമാന്റുമാണ്. ചോറ്, പച്ചക്കറികള്‍, റൊട്ടി, മധുരപലഹാരങ്ങള്‍ എന്നിവയെല്ലാം അടങ്ങിയ വിഭവസമൃദ്ധമായ ആഹാരമാണ് താലി.

   ഇപ്പോഴിതാ ഡല്‍ഹിയിലെ ഒരു റെസ്‌റ്റോറന്റിലെ താലിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാഹുബലി എന്ന് പേരിട്ടിരിക്കുന്ന താലിയാണ് വൈറലായിരിക്കുന്നത്. മുപ്പതോളം വിഭവങ്ങളാണ് താലിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതൊന്നുമല്ല ഈ ബാഹുബലി താലിയുടെ പ്രത്യേകത.

   40 മിനിറ്റില്‍ താലി കഴിച്ചുതീര്‍ത്താല്‍ ഒരു സമ്മാനത്തുക റെസ്‌റ്റോറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ആര്‍ഡോര്‍ 2.1 എന്ന റെസ്‌റ്റോറന്റാണ് 40 മിനിറ്റിനുള്ളില്‍ താലി കഴിച്ചു തീര്‍ക്കുന്നവര്‍ക്ക് 8 ലക്ഷം രൂപ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.

   Also Read-Gold Foil Ice Cream | സ്വർണത്തിൽ പൊതിഞ്ഞ ഐസ്ക്രീം വേണോ? എങ്കിൽ ഹൈദരാബാദിലെ ഈ കഫേയിൽ വരണം; വില 500 രൂപ

   വെജിറ്റേറിയന്‍ താലിക്ക് 1,999 രൂപയും നോണ്‍വെജിറ്റേറിയന്‍ താലിക്ക് 2,299 രൂപയുമാണ് വില. തക്കാളി സൂപ്പ്, പാപ്ഡി ചാട്ട്, ഗോബി മട്ടര്‍, ദാല്‍ തഡ്ക, പക്കോഡ, ആലു പാലക്, മലൈ കോഫ്ത, സോയാ ചാപ് മസാല, കടായി പനീര്‍, ദാല്‍ മഖനി, ദംആലു, പനീര്‍ ടിക്ക മസാല എന്നിവയാണ് താലിയിലെ പ്രധാന വിഭവങ്ങള്‍.

   Also Read-Fastest Restaurant Service | മിന്നൽ വേഗത്തിൽ ഭക്ഷണം; ഓർഡർ ചെയ്താൽ 14 സെക്കന്റിൽ ഭക്ഷണം മേശപ്പുറത്ത്

   വെജ് ബിരിയാണി, ചോറ്, പലതരം റൊട്ടികള്‍, പപ്പടം, സാലഡ്, അച്ചാര്‍ എന്നിവയും ഉണ്ട്. കുടിക്കാന്‍ ജല്‍ജീര, റോസ് സര്‍ബത്ത്, ഗുലാബ് ജാമൂര്‍ മറ്റ് മധുരപലഹാരങ്ങള്‍ എന്നിവയും താലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published: