നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 20 മിനുട്ടിനുള്ളിൽ 10 കിലോയുള്ള എഗ് റോൾ കഴിക്കാമോ? 20000 രൂപ സമ്മാനമായി നേടാം

    20 മിനുട്ടിനുള്ളിൽ 10 കിലോയുള്ള എഗ് റോൾ കഴിക്കാമോ? 20000 രൂപ സമ്മാനമായി നേടാം

    കാട്ടി റോളിന്റെ വിശേഷണങ്ങൾ കേട്ട ശേഷം മാത്രം ആ വെല്ലുവിളി സ്വീകരിക്കുന്നതായിരിക്കും നല്ലത്

    • Share this:
      നിങ്ങളൊരു ഭക്ഷണപ്രേമിയാണോ? ആണെങ്കിൽ ഒരു സുവർണാവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒരു കാട്ടി റോൾ 20 മിനിറ്റ് കൊണ്ട് നിങ്ങൾക്ക് കഴിക്കാൻ സാധിക്കുമെങ്കിൽ 20000 രൂപ നേടാം. വാർത്ത കേട്ട് കാട്ടി  റോളിനെ നിസ്സാരമായി കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാട്ടി റോളിന്റെ വിശേഷണങ്ങൾ കേട്ട ശേഷം മാത്രം ആ വെല്ലുവിളി സ്വീകരിക്കുന്നതായിരിക്കും നല്ലത്.

      ഡൽഹിയിലെ മോഡൽ ടൗണിലാണ് വിശിഷ്ടമായ ഈ കാട്ടി റോൾ ലഭിക്കുക. 10 കിലോയോളം വരുന്ന ഈ ഭീമൻ കാട്ടി റോൾ 20 മിനിറ്റ് കൊണ്ടാണ്  കഴിച്ചു തീർക്കേണ്ടത്. അത്രയും എളുപ്പമായി ഈ കാട്ടി റോളിനെ അകത്താക്കാൻ സാധിക്കില്ല എന്ന് ഭാരം കേട്ടപ്പോഴേ മനസിലായി കാണുമല്ലോ.

      ഈ ഭീമൻ കാട്ടി റോളിനകത്ത് നിറയ്ക്കുന്നത് എന്തൊക്കെയാണെന്നല്ലേ. നൂഡിൽസും ചീസും ചിക്കനും പനീറും സോയാബീനും മസാല സോസുകളും കൊണ്ട് സമ്പുഷ്ടമാണ് ഇത്. ഇൻസ്റ്റഗ്രാമിൽ ഒരു ഭക്ഷണപ്രേമി പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ ഭീമൻ കാട്ടി റോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

      ഈ വീഡിയോയിൽ കാട്ടി റോൾ ഉണ്ടാക്കുന്നത് വിശദമായി കാണിക്കുന്നുണ്ട്. പരത്തിയ ഗോതമ്പ് മാവ് ഒരു വലിയ തവയിൽ ചുട്ടെടുക്കുന്നു. അതിലേക്ക് 30 മുട്ടകൾ ചേർക്കുകയും ഒടുവിൽ റോൾ ചെയ്യുന്നതിനായി  നൂഡിൽസ്, കബാബ്, സോയ ചാപ് എന്നിവ ചേർക്കുന്നത് കാണാം. കൂടെ വിവിധ മസാല സോസുകളും ഇതിനു മുകളിലായി ചേർക്കുന്നുണ്ട്.

      20 മിനിറ്റിനുള്ളിൽ ഭീമൻ റോൾ കഴിച്ചു തീർക്കുന്നത് തികച്ചും ഒരു വലിയ വെല്ലുവിളിയാണെന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാക്കാൻ സാധിക്കും. ഭക്ഷണം കഴിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ തീർച്ചയായും പരീക്ഷിക്കാൻ പറ്റിയ ഒന്ന് തന്നെയാണ് ഈ ഭീമൻ കാട്ടി റോൾ.

      ഭക്ഷണം കഴിക്കുന്ന വെല്ലുവിളികൾ നാം നിരവധി ടിവി ഷോകളിൽ  കണ്ടിട്ടുണ്ട്. വലിയ അളവിൽ തരുന്ന ഭക്ഷണം നിശ്ചിത സമയത്തിനകം കഴിച്ചു തീർക്കുക എന്ന ചലഞ്ച് ആണ് കൂടുതലായി നാം കാണാറുള്ളത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു നിരവധി ഷോകൾ ഇന്ത്യയിലും തരംഗമായിരുന്നു. ടിവി ഷോകൾ വിട്ട് ഇപ്പോൾ പലതും സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലേക്ക് എത്തിയിരിക്കുകയാണ്.

      ബാഹുബലി താലി പോലുള്ള നിരവധി ഭക്ഷണങ്ങൾ ഭക്ഷണ പ്രേമികളെ വെല്ലുവിളിക്കാൻ എത്തിയിരുന്നു. മോമോസ് ചലഞ്ച് ഒക്കെ അതിൽ ഉൾപ്പെട്ടിരുന്നു. ഇത്പോലെ ലോകമെമ്പാടും വളരെ രസകരമായ ചലഞ്ചുകൾ ഉണ്ട്. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ നഗരത്തിലെ  മിഷൻ ബുറിറ്റോ  റെസ്റ്റോറന്റ്  ബുറിറ്റോ ഈറ്റിങ് ചലഞ്ച്, ഇംഗ്ലണ്ടിലെ ആഷ്വില്ലെ സ്റ്റീക്ക്ഹൗസിലാണ് രസകരമായ മറ്റൊരു ചലഞ്ച് ഉള്ളത്. നിരവധി ഭക്ഷണ പ്രേമികളാണ് ഈ ചലഞ്ചുകളെല്ലാം ഏറ്റെടുക്കാൻ തയ്യാറായി എത്താറുള്ളത്.
      Published by:Karthika M
      First published:
      )}