നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Delhi Police First FIR | ഡല്‍ഹി പോലീസിന് ലഭിച്ച ആദ്യ പരാതിയ്ക്ക് 160 വര്‍ഷം പഴക്കം; കുറ്റം ഹുക്ക മോഷണം, എഫ്‌ഐആര്‍ ഉറുദുവില്‍

  Delhi Police First FIR | ഡല്‍ഹി പോലീസിന് ലഭിച്ച ആദ്യ പരാതിയ്ക്ക് 160 വര്‍ഷം പഴക്കം; കുറ്റം ഹുക്ക മോഷണം, എഫ്‌ഐആര്‍ ഉറുദുവില്‍

  മുഗള്‍ ഭരണാധികാരികള്‍ ബ്രിട്ടീഷ് സേനയുടെ സഹായത്തോടെ 1854ല്‍ സ്ഥാപിച്ച ഒരു ചെറിയ സുരക്ഷാ സേനയില്‍ നിന്നാണ് ഡല്‍ഹി പോലീസിന്റെ ഉത്ഭവം

  • Share this:
   നിങ്ങളുടെ നഗരത്തിലെ പോലീസ്(POLICE) രേഖപ്പെടുത്തിയ ആദ്യത്തെ കുറ്റകൃത്യം ഏതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ ഡല്‍ഹി നഗര നിവാസികള്‍ക്ക് അത് അറിയാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. 160 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ ഫയല്‍ ചെയ്ത ആദ്യത്തെ എഫ്‌ഐആര്‍(FIR) കണ്ട് അതിശയിച്ചിരിക്കുകയാണ് തലസ്ഥാന നഗര നിവാസികള്‍. 1861 ഒക്ടോബര്‍  18നാണ് ഡല്‍ഹി പോലീസ്(Delhi Police) ആദ്യമായി പോലീസ് ആക്ട് പ്രകാരം ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 19-ാം നൂറ്റാണ്ടിലെ ഡല്‍ഹിയിലെ ഔദ്യോഗിക ഭാഷയായ ഉറുദുവിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

   കത്ര ശീഷ് മഹലിലിലുള്ള മൊഹദ് യാര്‍ ഖാന്‍ എന്നയാളുടെ മകനായ മഈഉദ്ദീന്‍ എന്ന വ്യക്തിയാണ് തന്റെ വീട്ടില്‍ നിന്ന് 45 അണ വിലയുള്ള വസ്തുക്കള്‍ മോഷ്ടിച്ചതിന് പരാതി നല്‍കിയത്. പോലീസ് അധികൃതര്‍ ആ പരാതിയിന്മേല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ സബ്സി മണ്ടി പോലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത പരാതിയില്‍ ഹുക്ക (പുകവലിക്കുന്ന പൈപ്പ്), പാചക പാത്രങ്ങള്‍, ഒരു കുല്‍ഫി (ഐസ് ക്രീം) എന്നിവ മോഷ്ടിച്ചുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

   ഔദ്യോഗിക രേഖകള്‍ അനുസരിച്ച്, ആ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ അഞ്ച് പോലീസ് സ്റ്റേഷനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്നാണ് സബ്സി മണ്ടി. മുണ്ട്ക, മെഹ്റൗലി, കൊട്ട്വാലി, സദര്‍ ബസാര്‍ എന്നിവയായിരുന്നു മറ്റ് പോലീസ് സ്റ്റേഷനുകള്‍. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ധന്‍ ആസാദ്, ഒക്ടോബര്‍ 22ന് രാവിലെ, ഒന്നര പതിറ്റാണ്ടിന് മേല്‍ പഴക്കമുള്ള ഈ എഫ്ഐആറിന്റെ ചിത്രം ട്വീറ്റ് ചെയ്തതോടെയാണ് ഇത് വീണ്ടും ശ്രദ്ധ നേടിയത്.

   'ചരിത്രം സവിശേഷമാണ്' എന്നര്‍ത്ഥം വരുന്ന #KhaasHaiItihaas എന്ന ഹാഷ്ടാഗും ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക ചിഹ്നം പതിപ്പിച്ച ഫോട്ടോയോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹി പോലീസ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി നോര്‍ത്ത് ഡല്‍ഹി പോലീസ് എഫ്ഐആറിന്റെ പകര്‍പ്പ് ഫ്രെയിം ചെയ്ത് അവിടെ എത്തിച്ചിട്ടുണ്ട്. സബ്സി മണ്ടി പോലീസ് സ്റ്റേഷനില്‍ ഇപ്പോഴും ആ കാലഘട്ടത്തിലെ നിരവധി 'കേസ് പ്രോപ്പര്‍ട്ടികള്‍' സൂക്ഷിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

   1895 ഏപ്രില്‍ 30ന് രജിസ്റ്റര്‍ ചെയ്ത പരാതി ഒരു കോവര്‍ കഴുതയെ മോഷ്ടിച്ചുവെന്നതും, 1891 ഫെബ്രുവരി 16ന് രണ്ട് അണ വിലയുള്ള 11 ഓറഞ്ചുകള്‍ മോഷ്ടിച്ചുവെന്നും, 1897 മാര്‍ച്ച് 15ന് അഞ്ച് അണ വിലയുള്ള പൈജാമ മോഷണം പോയിയെന്നുമുള്ള രസകരമായ ചില പഴയകാല എഫ്ഐആറുകള്‍ ഇപ്പോഴും അവിടെയുണ്ട്.   ഡല്‍ഹി പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളിലൊന്നായ 'ദില്‍ കി പോലീസ് ഡല്‍ഹി പോലീസ്' മുമ്പ് 2017 ഓഗസ്റ്റ് 24ന് #ThrowbackThursday ട്വീറ്റ് എന്ന പേരില്‍ പഴയകാല എഫ്ഐആര്‍ ഫോട്ടോകള്‍ പങ്കുവച്ച കൂട്ടത്തില്‍ ഡല്‍ഹിയിലെ ആദ്യത്തെ എഫ്ഐആറിന്റെ പകര്‍പ്പും പങ്കുവച്ചിരുന്നു.

   മുഗള്‍ ഭരണാധികാരികള്‍ ബ്രിട്ടീഷ് സേനയുടെ സഹായത്തോടെ 1854ല്‍ സ്ഥാപിച്ച ഒരു ചെറിയ സുരക്ഷാ സേനയില്‍ നിന്നാണ് ഡല്‍ഹി പോലീസിന്റെ ഉത്ഭവം. ഇന്ത്യന്‍ പോലീസ് ആക്ട് അംഗീകരിച്ചതിനുശേഷം 1861ല്‍ സ്ഥാപിതമായ ഡല്‍ഹി പോലീസ്, 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതുവരെ പഞ്ചാബ് പോലീസിന്റെ ഭാഗമായിരുന്നു.
   Published by:Jayashankar AV
   First published:
   )}