നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Heart Transplant | മുംബൈയിൽ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ആറ് വർഷങ്ങൾക്ക് ശേഷം വിവാഹം

  Heart Transplant | മുംബൈയിൽ ആദ്യ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ആറ് വർഷങ്ങൾക്ക് ശേഷം വിവാഹം

  അന്‍വറിന്റെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് വളരെയധികം പിന്തുണ നൽകിയിരുന്ന അവന്റെ ആദ്യകാമുകി, പിന്നീട് അവളുടെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചു

  • Share this:
   മുംബൈ (Mumbai) നഗരത്തിലെ ആദ്യ ഹൃദയം മാറ്റിവെയ്ക്കല്‍ (Heart Transplant) ശസ്ത്രക്രിയയ്ക്ക് വിധേയനായ അന്‍വര്‍ ഖാന്‍ (28) ഈ മാസം അവസാനം വിവാഹിതനാകും. ബദ്‌ലാപൂര്‍ സ്വദേശിയാണ് അന്‍വര്‍. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് അന്‍വര്‍ (Anwar khan) വിധേയനായത്. 42 വയസ്സുകാരിയായ മസ്തിഷ്‌ക മരണം സംഭവിച്ച സ്ത്രീയുടെ ഹൃദയം ദാനം ചെയ്യാന്‍ അവരുടെ കുടുംബം സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ്, 2015 ഓഗസ്റ്റ് 3ന് അന്‍വറിന് പുതുജീവൻ ലഭിച്ചത്.

   അതിനുശേഷം ഒരു വര്‍ഷത്തേക്ക് അന്‍വറിന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. സുഖം പ്രാപിക്കുന്നത് വരെ അൻവർ കുടുംബം വാടകയ്ക്ക് എടുത്ത ഒരു ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. അന്‍വറിന്റെ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്ന സമയത്ത് വളരെയധികം പിന്തുണ നൽകിയിരുന്ന അവന്റെ ആദ്യകാമുകി, പിന്നീട് അവളുടെ കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മറ്റൊരാളെ വിവാഹം കഴിച്ചു. പിന്നീട് അന്‍വറിന്റെ കുടുംബം അൻവറിനായി മറ്റൊരു പങ്കാളിയെ തേടാന്‍ തുടങ്ങി. എന്നാല്‍ കൂടുതല്‍ പേരും അന്‍വറിന്റെ ശസ്ത്രക്രിയയെ കുറിച്ച് കേട്ടതോടെ പിന്‍വാങ്ങി.

   '' മിക്ക ആളുകളും ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ ആ രോഗി അധികകാലം ജീവിച്ചിരിക്കില്ല എന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ അങ്ങനെയുള്ളവരുടെ ധാരണ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' അന്‍വര്‍ പറയുന്നു.

   ഇന്ത്യയിലും മുംബൈയിലും ഹൃദയ ശസ്ത്രക്രിയകള്‍ പുതിയ കാര്യമാണെങ്കിലും, പാശ്ചാത്യ രാജ്യങ്ങളില്‍ മിക്ക രോഗികളും ദീര്‍ഘകാലം അതിനെ അതിജീവിക്കാറുണ്ട്. പിന്നീട് അന്‍വറിന്റെ വധുവായി ഷസിയ എത്തുകയായിരുന്നു. എന്നാല്‍ അവളുടെ മാതാപിതാക്കളുടെ നീണ്ട സംശയങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് അവര്‍ വിവാഹത്തിന് സമ്മതിച്ചത്.

   ''ഒരു ദിവസം ഞങ്ങള്‍ ജോലി ചെയ്യുന്ന സമയത്ത് ഷസിയയുടെ കുടുംബം എന്റെ പിതാവിന്റെ സ്‌ക്രാപ് യാർഡിലെത്തി എന്നെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ താന്‍ ജിംനേഷ്യത്തില്‍ വര്‍ക്കഔട്ട് ചെയ്യുന്ന സമയത്തും അവർ കണ്ടിരുന്നു. അങ്ങനെ ഒരു സാഹചര്യത്തില്‍ എന്നെ കാണുന്നതിനു മുമ്പ് അവര്‍ക്ക് എന്റെ ആരോഗ്യം സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ അവര്‍ സംതൃപ്തരാണ്'' അന്‍വര്‍ പറയുന്നു.

   പഴയതെല്ലാം മറന്ന് പുതിയ ജീവിതം ആരംഭിക്കണം. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ കടന്നുപോയവര്‍ ഭയംകൂടാതെ ജീവിതം ആസ്വദിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അന്‍വര്‍ പറയുന്നു. ബിരുദം പൂര്‍ത്തിയാക്കി ഐടി മേഖലയിൽ ജോലി നോക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.

   നവംബര്‍ 30ന് നടക്കുന്ന വിവാഹത്തിൽ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ അന്‍വയ് മുലായ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ട്രാന്‍സ്പ്ലാന്റ് ടീമും പങ്കെടുത്ത് തന്നെയും ഷസിയയെയും അനുഗ്രഹിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അൻവർ പറയുന്നു. അന്‍വറിന്റെ മൂത്ത സഹോദരൻ ഷൂബിന്റെയും വിവാഹം അതേ ദിവസമാണ് നടക്കുന്നത്. അന്‍വര്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍. ഈ നിമിഷത്തില്‍ തങ്ങളുടെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയില്ലെന്ന് അന്‍വറിന്റെ പിതാവ് ജമീല്‍ ഖാന്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}