ലോകത്തിലെ കോടീശ്വരന്മാരെല്ലാം വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരല്ല. സ്വന്തം കഠിനാധ്വാനം കൊണ്ടും പ്രയത്നങ്ങള്ക്കൊണ്ടും ജീവിത വിജയം നേടിയ ഇവരുടെ ആദ്യകാല ജോലികള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം. എലോണ്‍ മസ്ക്, ജെഫ് ബെസോസ്, വാറന്‍ ബഫെറ്റ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ്, സ്റ്റീവ് ജോബ്സ്, ബില്‍ ഗേറ്റ്സ്, രത്തന്‍ ടാറ്റ തുടങ്ങിയ ലോക കോടീശ്വരന്മാരുട ജീവിതം തീര്‍ച്ചയായും നിങ്ങള്‍ക്ക് പ്രചോദനമാകും. കഷ്ടപ്പാട് നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയി കോടീശ്വരന്മാരായ വ്യക്തികളില്‍ ചിലരാണ് ഇവര്‍. ഈ ബിസിനസ്സ് വ്യവസായികളുടെ ആദ്യകാല ജോലികള്‍ എന്തെല്ലാമായിരുന്നുവെന്ന് നോക്കാം.
എലോണ്‍ മസ്ക്
ടെസ്ല ഡിസൈനുകള്‍ക്കും മസ്ക്കിന്റെ ട്വീറ്റുകള്‍ക്കും ആരാധകര്‍ ഏറെയാണ്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും ചീഫ് എക്സിക്യൂട്ടീവായ എലോണ്‍ മസ്ക് 1983 ല്‍ ഒരു സോഫ്റ്റ്വെയര് എഞ്ചിനീയറായാണ് ജോലി ആരംഭിച്ചത്. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ വില്‍പ്പനയായിരുന്നു മസ്ക്കിന്റെ ആദ്യകാല ജോലി. 500 ഡോളറായിരുന്നു ഈ ജോലിയ്ക്ക് മസ്ക്കിന് ലഭിച്ചിരുന്ന ശമ്പളം. അതായത് പ്രതിമാസം ഏകദേശം 37,405 രൂപ. ദക്ഷിണാഫ്രിക്കയില്‍ വളര്‍ന്ന അദ്ദേഹം പിന്നീട് 17-ാം വയസ്സില്‍ കാനഡയിലേക്ക് കുടിയേറി. സോഫ്റ്റ്വെയര് എഞ്ചിനീയറായി ജോലി ആരംഭിക്കുകയായിരുന്നു.
ജെഫ് ബെസോസ്
ആമസോണിന്റെ ഉടമയും നിലവില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനുമായ ബെസോസ് മക്ഡൊണാള്‍ഡിലാണ് ആദ്യമായി ജോലി ആരംഭിച്ചത്. 16-ാമത്തെ വയസ്സില്‍ മണിക്കൂറിന് 2.69 ഡോളറായിരുന്നു ബെസോസിന്റെ ശമ്പളം. അതായത് മണിക്കൂറിന് ഏകദേശം 201 രൂപ.
വാറന്‍ ബഫെറ്റ്
അമേരിക്കന്‍ ബിസിനസ്സ് വ്യവസായിയായ വാറന്‍ ബഫെറ്റ് 1994 ല്‍ ഒരു പത്ര വിതരണക്കാരനായാണ് ജോലി ചെയ്തിരുന്നത്. ബെര്‍ക്ക്ഷെയര്‍ ഹാത്വേയുടെ ചെയര്‍മാനും സിഇഒയുമായ ബഫറ്റ് ആദ്യകാലങ്ങളില്‍ ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പത്രങ്ങളാണ് വിതരണം ചെയ്തിരുന്നത്. ഓരോ മാസവും 175 ഡോളറാണ് ഇദ്ദേഹം സമ്പാദിച്ചിരുന്നത്. അതായത് ഏകദേശം 13000 രൂപ.
also read:
സൈനിക രക്ഷാപ്രവർത്തനങ്ങളിൽ നായകളുടെ സേവനം പ്രയോജനപ്പെടുത്താൻ പുതിയ പാരച്യൂട്ട് സംവിധാനം വികസിപ്പിച്ചെടുത്ത് റഷ്യ
മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗ് ആദ്യമായി ജോലി ചെയ്തിരുന്നത് സിനാപ്സ് എന്ന മ്യൂസിക് പ്ലെയര്‍ നിര്‍മ്മാണ കമ്പനിയിലാണ്. സിനാപ്സില്‍ ജോലിചെയ്യുമ്പോള്‍ അദ്ദേഹത്തിന് 18 വയസ്സായിരുന്നു.
സ്റ്റീവ് ജോബ്സ്
ആപ്പിളിന്റെ സ്ഥാപകനായ സ്റ്റീവ് ജോബ്സ് അറ്റാരിക്ക് വേണ്ടി വീഡിയോ ഗെയിമുകള്‍ നിര്‍മ്മിച്ചാണ് തന്റെ കരിയര്‍ ആരംഭിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ കമ്പനി വിപണിയിലെ ഏറ്റവും മൂല്യവത്തായ ബ്രാന്‍ഡുകളിലൊന്നാണ്.
ബില്‍ ഗേറ്റ്സ്
ഒരിക്കല്‍ ടിആര്ഡബ്ല്യുവിന്റെ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി പ്രവര്‍ത്തിച്ചിരുന്ന ബില്‍ ഗേറ്റ്സ് പിന്നീട് മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സഹസ്ഥാപകനായി. 15 വയസ്സുള്ളപ്പോഴാണ് ബില്‍ ഗേറ്റ്സ് തന്റെ ആദ്യ ജോലി ചെയ്യാന്‍ തുടങ്ങിയത്.
രത്തന്‍ ടാറ്റ
ജനപ്രിയ വ്യവസായിയായ രത്തന്‍ ടാറ്റ 1961ല്‍ ടാറ്റാ സ്റ്റീല്‍സിലാണ് തന്റെ ആദ്യത്തെ ജോലി ആരംഭിച്ചത്. ചൂളയില്‍ ചുണ്ണാമ്പുകല്ലുകള്‍ കോരുന്ന ജോലിയാണ് ഇദ്ദേഹം ആദ്യം ചെയ്തിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.