• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയുമായി പാകിസ്താന്‍

കോഹിനൂര്‍ എന്ന സ്വകാര്യ ടെലിവിഷന്‍ ചാനലാണ് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താതാരത്തെ അവതരിപ്പിച്ചത്.


Updated: April 2, 2018, 10:09 PM IST
ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താ അവതാരകയുമായി പാകിസ്താന്‍
കോഹിനൂര്‍ എന്ന സ്വകാര്യ ടെലിവിഷന്‍ ചാനലാണ് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താതാരത്തെ അവതരിപ്പിച്ചത്.

Updated: April 2, 2018, 10:09 PM IST
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് പാകിസ്താന്‍. കടുത്ത യാഥാസ്ഥിതിക നിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന രാജ്യങ്ങളിലൊന്നായ പാകിസ്താന്‍ കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറയുന്നത് ധീരമായ ഒരു ചുവടുവയ്പ്പിന്റെ പേരിലാണ്.

ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ വാര്‍ത്താ അവതാരകയാക്കിയതിന്റെ പേരിലാണ് പാകിസ്താന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രശംസകളില്‍ നിറയുന്നത്. കോഹിനൂര്‍ എന്ന സ്വകാര്യ ടെലിവിഷന്‍ ചാനലാണ് രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വാര്‍ത്താതാരത്തെ അവതരിപ്പിച്ചത്.

ഈ മാസം തുടക്കത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമത്തിനായി സുപ്രധാനമായ പല തീരുമാനങ്ങളും പാകിസ്താന്‍ സെനറ്റ് കൈക്കൊണ്ടിരുന്നു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായി ലൈംഗിക-ശാരീരിക അതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഒരു ബില്ലായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.
First published: March 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍