രണ്ടു മീൻ വിറ്റു, രണ്ടു ലക്ഷം രൂപയോളം പോക്കറ്റിൽ; ബംബറടിച്ച് മത്സ്യത്തൊഴിലാളികൾ
രണ്ടു മീൻ വിറ്റു, രണ്ടു ലക്ഷം രൂപയോളം പോക്കറ്റിൽ; ബംബറടിച്ച് മത്സ്യത്തൊഴിലാളികൾ
വലയിൽ കുരുങ്ങിയ മത്സ്യത്തെ ആദ്യം കണ്ട തൊഴിലാളികൾക്ക് ഞെട്ടലാണുണ്ടായത്
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
#പി. അനന്ദ മോഹൻ
ഹൈദരാബാദ്: മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികൾ. ആഴക്കടലിൽ വല വീശി മീൻ പിടിക്കുന്ന ഇവർക്ക് എല്ലാ ദിവസവും ഒരുപോലെ ആയിരിക്കില്ല. വലയിൽ കാര്യമായി ഒന്നും തടയാത്ത ദിവസങ്ങളും കോളടിക്കുന്ന ചില ദിവസങ്ങളും മത്സബന്ധനത്തിനിടെ പതിവാണ്. ഇത്തരത്തിൽ വമ്പൻ കോളടിച്ചിരിക്കുകയാണ് ഗോദാവരി ജില്ലയിലെ സഖിനേത്പള്ളിയിലെ അന്തർവേദി ഗ്രാമത്തിൽ നിന്നുള്ള ഏതാനും മത്സ്യത്തൊഴിലാളികൾക്ക്.
രണ്ട് വമ്പൻ മീനുകളെയാണ് ഈ ഭാഗ്യവാന്മാർക്ക് കിട്ടിയത്. ഒരു ആൺ മത്സ്യത്തിന് 16 കിലോഗ്രാം ഭാരവും മറ്റൊരു പെൺ മീനിന് 15 കിലോഗ്രാം ഭാരവുമാണുണ്ടായിരുന്നത്. ഇതോടെ കൈ നിറയെ കാശാണ് ഇവർക്ക് ലഭിച്ചത്.
കൃഷ്ണ ജില്ലയിൽ നിന്നുള്ള ഇവർ മീൻ പിടിക്കാനായി കിഴക്കൻ ഗോദാവരി ജില്ലയിലെ സഖിനേത്പള്ളിയിലെ മിനി ഫിഷിംഗ് ഹാർബറിൽ എത്തുകയായിരുന്നു. ഒരു ലക്ഷം രൂപ വീതമാണ് രണ്ട് മീനുകൾക്കും ലഭിച്ചത്. വലിയ മീനുകൾ വലയിൽ കുടുങ്ങുന്നത് വല്ലപ്പോഴും മാത്രമാണ്. അതും രണ്ട് വലിയ മീനുകൾ ഒരുമിച്ച് ലഭിച്ചതോടെ ഈ സന്തോഷം ഇരട്ടിയായതായി മത്സത്തൊഴിലാളികൾ പറയുന്നു. അടുത്തുള്ള മത്സ്യ മാർക്കറ്റിലാണ് മീൻ വിറ്റത്. ഒരെണ്ണം ഒരു ലക്ഷം രൂപയ്ക്ക് വിറ്റപ്പോൾ മറ്റൊന്നിന് ഒരു ലക്ഷത്തിൽ താഴെയാണ് വില ലഭിച്ചത്. മത്സ്യത്തിന്റെ മധ്യഭാഗത്തിന് കൂടുതൽ വില ലഭിക്കുമെന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തല മുതൽ വാൽ വരെയുള്ള മത്സ്യത്തിന്റെ വിവിധ ഭാഗത്തിന് വലിയ ഡിമാൻഡും വിലയും ലഭിച്ചുവെന്ന് തൊഴിലാളികൾ പറഞ്ഞു.
മരുന്നുകളും മറ്റും തയ്യാറാക്കാൻ ഉപയോഗിക്കുന്നത് വലിയ മത്സ്യത്തിന്റെ വയറിന്റെ ഭാഗമാണെന്നും അതിനാൽ ഈ ഭാഗത്തിന് വലിയ ഡിമാൻഡുണ്ടെന്നും തൊഴിലാളികൾ പറയുന്നു. മാത്രമല്ല വലിയ മീനുകൾക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരെ വലിയ മീനുകൾക്ക് ആവശ്യക്കാരുണ്ടെന്നും മത്സ്യബന്ധന തൊഴിലാളികൾ കൂട്ടിച്ചേർത്തു.
ബംഗാളിലെ ഒരു സംഘം മത്സ്യത്തൊഴിലാളികൾക്ക് മുമ്പ് 800 കിലോ ഭാരമുള്ള കൂറ്റൻ മത്സ്യത്തെ കിട്ടിയ വാർത്ത മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. ഒഡീഷ-പശ്ചിമ ബംഗാൾ അതിർത്തിയിലെ തീരദേശമേഖലയായ ദിഗയിലാണ് തെരണ്ടി വർഗത്തിൽപ്പെട്ട കൂറ്റൻ മത്സ്യം തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. പ്രാദേശിക ഭാഷയിൽ 'ശങ്കർ' എന്നാണ് ഈ മീൻ അറിയപ്പെടുന്നത്.
ദിഗയ്ക്ക് സമീപം ഉദയപുർ ബീച്ചിൽ നിന്നാണ് 800 കിലോയോളം തൂക്കം വരുന്ന മത്സ്യത്തെ ലഭിച്ചത്. 'വലയിൽ കുരുങ്ങിയ മത്സ്യത്തെ ആദ്യം കണ്ട തൊഴിലാളികൾക്ക് ഞെട്ടലാണുണ്ടായത്. എട്ടടി നീളവും അഞ്ചടി വീതിയുമുള്ള മത്സ്യത്തിന് ആനയുടെ ചെവിയ്ക്ക് സമാനമായ രൂപമായിരുന്നു. ഇത് പോലുള്ള മത്സ്യത്തെ നേരത്തെയും ലഭിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ലഭിച്ചതിൽ ഏറ്റവും വലിപ്പമേറിയ മത്സ്യം ഇതായിരുന്നുവെന്നാണ്' അന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.
Summary: Fish vendors pocketed Rs 2 lakhs selling just two fish
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.