• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral | മീൻ പിടിക്കാൻ കാലിൽ ടാറ്റൂ; പിടിക്കുന്ന മീനിന്റെ വലുപ്പം അറിയാൻ സ്കെയിൽ

Viral | മീൻ പിടിക്കാൻ കാലിൽ ടാറ്റൂ; പിടിക്കുന്ന മീനിന്റെ വലുപ്പം അറിയാൻ സ്കെയിൽ

പിടിക്കുന്ന മീനിൻെറ അളവ് എത്രയെന്ന് അപ്പോൾ തന്നെ മനസ്സിലാക്കാമെന്നതാണ് ഇതിൻെറ ഗുണം.

  • Last Updated :
  • Share this:
    ടാറ്റൂകൾ ശരീരത്തിൻെറ പലഭാഗത്തും പതിക്കുന്ന ആളുകളുണ്ട്. ചിലർക്ക് അത് ഫാഷൻെറ ഭാഗമാണ്. ടാറ്റൂകൾ ഇടക്കിടെ മാറ്റുന്ന സെലബ്രിറ്റികളുമുണ്ട്. എന്നാൽ ഇതാ ഒരു മീൻപിടിത്തക്കാരൻ തൻെറ കാലിൽ രസകരമായ ഒരു ടാറ്റൂ ചെയ്തിരിക്കുകയാണ്. കണങ്കാൽ മുതൽ മുകളിലോട്ട് തുട വരെ സ്കെയിലിലെ അളവുകളാണ് ടാറ്റൂ ചെയ്തിരിക്കുന്നത്. പിടിക്കുന്ന മീനിൻെറ അളവ് എത്രയെന്ന് അപ്പോൾ തന്നെ മനസ്സിലാക്കാമെന്നതാണ് ഇതിൻെറ ഗുണം. ഏതായാലും മിൻപിടിത്തക്കാരനെ ഈ ടാറ്റൂ ജോലി കാര്യമായി തന്നെ സഹായിക്കുന്നുണ്ട്.

    ഇതിൻെറ ഒരു വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിൽ വൈറലാവുകയാണ്. തൻെറ ടാറ്റൂ വ്യക്തമായി കാണിച്ച് കൊണ്ടുള്ള ഒരു വീഡിയോയാണ് ഇയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മീനിനെ പിടിച്ചാൽ എങ്ങനെയാണ് അതിൻെറ അളവെടുക്കുന്നതെന്നും വീഡിയോയിൽ കാണിക്കുന്നുണ്ട്. കാലിൽ വെച്ച് നോക്കിയാൽ മതി, അപ്പോഴറിയാം എത്രയാണ് മീനിൻെറ വലിപ്പമെന്ന്. വിൽക്കാൻ പോവുമ്പോഴും മറ്റും പിന്നെ കൂടുതൽ അളവെടുക്കലിൻെറ ആവശ്യമൊന്നും തന്നെയില്ല. ഈ വീഡിയോ നിരവധി പേർ കാണുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

    ഈ മീൻപിടിത്തക്കാരൻ ടാറ്റൂവിനെപ്പറ്റി ഒന്നും തന്നെ വീഡിയോയിൽ വിശദീകരിച്ചിട്ടില്ല. എന്നാൽ തൻെറ ജോലിക്ക് ഈ ടാറ്റൂ എങ്ങനെ ഉപയോഗപ്പെടുന്നുവെന്ന് വീഡിയോയിലൂടെ ആളുകളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. വലത്തേ കാലിലെ കണങ്കാൽ മുതൽ തുട വരെ നീളുന്നതാണ് ഈ ടാറ്റൂ. ഒരു മീനിനെ ഇയാൾ കാലിൽ വെച്ച് അളക്കുന്നുമുണ്ട്. അപ്പോൾ കിട്ടിയ മീനിൻെറ നീളം 25.5 ഇഞ്ചാണ്.

    ഇത്തരത്തിലുള്ള ഒരു സ്കെയിൽ ടാറ്റൂ ആയി കൊണ്ട് നടന്നാൽ ഗുണങ്ങൾ ഏറെയാണെന്ന് സോഷ്യൽ മീഡിയ ലോകം ഏതായാലും ഈ വീഡിയോയിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. മീൻപിടിത്തക്കാരൻെറ വീഡിയോക്ക് താഴെ നിരവധി കമൻറുകളാണ് വരുന്നത്. വളരെ വ്യത്യസ്തമായ ചില നിരീക്ഷണങ്ങളും ഇതിലുണ്ട്. പാഷനായാലും ജോലിയായാലും താൻ ചെയ്യുന്ന കാര്യത്തോട് കാണിക്കുന്ന ആത്മാർഥത കണ്ട് പഠിക്കേണ്ടതാണെന്ന് ചിലർ പറയുന്നു. ആളുകൾ ടാറ്റൂവിൽ ഫാഷൻ തിരയുമ്പോൾ തൻെറ ജോലിക്ക് അതെങ്ങനെ ഗുണം ചെയ്യുമെന്നാണ് ഇയാൾ നോക്കുന്നത്.

    എന്നാൽ എല്ലാവരും അങ്ങനെ നല്ല അഭിപ്രായം മാത്രമല്ല പറയുന്നത്. ചിലർക്ക് ഈ ചെയ്യുന്നത് അത്ര പിടിച്ചിട്ടില്ല. കാലിൽ ഇങ്ങനെ ടാറ്റൂ വരച്ചതിന് ഭാവിയിൽ ഇയാൾ ഖേദിക്കുമെന്ന് ചിലർ കമൻറ് ചെയ്തിട്ടുണ്ട്.

    “ഒരു മരപ്പണിക്കാരൻ എന്ന നിലയിൽ എനിക്ക് ഇത് നല്ല ആശയമായി തോന്നുന്നു,” വീഡിയോക്ക് താഴെ ഒരാളുടെ കമൻറ് ഇങ്ങനെയാണ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ ടാറ്റൂകൾ കണ്ടതിൻെറ അനുഭവങ്ങളും ചിലർ പങ്കുവെച്ചിട്ടുണ്ട്. “നെയ്ത്തുകാർ വിരലുകളിലും കൈകളിലുമെല്ലാം സ്കെയിൽ ടാറ്റൂ ചെയ്തിട്ടുള്ളത് കണ്ടിട്ടുണ്ട്. അത് ജോലിയിൽ അവർക്ക് വളരെ സഹായകരമാണ്,” ഒരാൾ പറഞ്ഞു. ഇത്തരം രസകരമായ ടാറ്റൂ വീഡിയോകൾ നേരത്തെയും ടിക് ടോക്കിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.
    Published by:Amal Surendran
    First published: