അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്ന മനുഷ്യരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പതിവ് കാഴ്ചയാണ്. ഓസ്ട്രേലിയയിൽ കാട്ടു തീ പടർന്ന് നിരവധി മൃഗങ്ങൾ വെന്തുമരിച്ചപ്പോഴും മറ്റ് മൃഗങ്ങളെ രക്ഷിക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ എല്ലാവരും കണ്ടതാണ്. അത്തരത്തിൽ ഒരു കാഴ്ചയാണ് ബ്രസീലിൽ നിന്ന് വീണ്ടും വൈറലാകുന്നത്.
ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൽ ട്രെസ് വെൻഡാസിലെ നദിയിലാണ് സംഭവം നടന്നത്. അബദ്ധത്തിൽ എങ്ങനെയോ പുഴയിൽ വീണ കുരങ്ങൻ രക്ഷപെടാൻ സാധിക്കാതെ മുങ്ങി താഴാൻ തുടങ്ങി. അത് ശ്രദ്ധയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ കുരങ്ങിനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
സംഭവത്തിന്റെ വീഡിയോ മത്സ്യത്തൊഴിലാളികൾ തന്നെയാണ് പങ്കുവെച്ചത്. അവരിൽ നിന്ന് വളരെ അകലെ ഒരു കുരങ്ങൻ നീന്താൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. എന്നാല്‍ മൃഗം ക്ഷീണിതനായതിനാൽ മുങ്ങിത്താഴുകയായിരുന്നു. ഈസമയം മൃഗത്തെ രക്ഷിക്കാനായി മത്സ്യത്തൊഴിലാളികൾ അവരുടെ കൈയ്യിലുണ്ടായിരുന്ന തുഴ നീട്ടി നൽകുകയായിരുന്നു.
കുരങ്ങിന് തുഴ ലഭിച്ചയുടനെ അത് രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ചു. പിന്നെ കരയെത്തുന്നതുവരെ മത്സ്യത്തൊഴിലാളികൾക്കൊപ്പം സഞ്ചരിച്ചു. മരത്തിന്റെ ഒരു ശാഖയ്ക്കരികിൽ എത്തുന്നകുവരെ അവർ കുരങ്ങിനെ സഹായിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Monkey Hanged, Social media, Viral video