• HOME
 • »
 • NEWS
 • »
 • buzz
 • »
 • 111th Birthday | 111-ാം ജന്മദിനം ആഘോഷിച്ച് ആന്ധ്ര സ്വദേശിനി; അഞ്ച് തലമുറകളുടെ ഒത്തുചേരലായി പിറന്നാളാഘോഷം

111th Birthday | 111-ാം ജന്മദിനം ആഘോഷിച്ച് ആന്ധ്ര സ്വദേശിനി; അഞ്ച് തലമുറകളുടെ ഒത്തുചേരലായി പിറന്നാളാഘോഷം

വിട്ടുവീഴ്ചകള്‍ ഇല്ലാതെ പിന്തുടരുന്ന ഭക്ഷണരീതിയാണ് ഈ പ്രായത്തിലും സുബ്ബമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം. ഭക്ഷണകാര്യങ്ങളില്‍ അവര്‍ നല്ല നിയന്ത്രണവും കര്‍ശനമായ ചിട്ടകളും പുലര്‍ത്തുന്നു.

 • Share this:
  110 വര്‍ഷക്കാലം ആരോഗ്യവതിയായി ജീവിച്ച സ്ത്രീയ്ക്ക് സംക്രാന്തി ആഘോഷവേളയില്‍ 111-ാം പിറന്നാള്‍ (111th Birthday). നാല്‍പ്പതാം വയസില്‍ തന്നെ ആളുകള്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ കാലത്താണ് പൂര്‍ണ ആരോഗ്യവതിയായി ആന്ധ്ര (Andhra Pradesh) സ്വദേശിനിയായ ജുന്നു വെങ്കട സുബ്ബമ്മ തന്റെ 111-ാം ജന്മദിനം ആഘോഷിക്കുന്നത്.

  ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ സ്വന്തം വസതിയില്‍ വെച്ച് നടന്ന സുബ്ബമ്മയുടെ ജന്മദിനാഘോഷത്തില്‍ അഞ്ച് തലമുറകളില്‍പ്പെട്ട 97 പേരാണ് പങ്കുചേര്‍ന്നത്. ആഘോഷപരിപാടിയില്‍ പങ്കെടുത്ത അമ്പതും അറുപതും വയസുള്ള ബന്ധുക്കള്‍ നടക്കാന്‍ പോലും ബുദ്ധിമുട്ടുമ്പോള്‍ സുബ്ബമ്മ തന്റെ ആരോഗ്യം കൊണ്ട് മറ്റുള്ളവരെ അത്ഭുതപ്പെടുത്തുകയാണ്. ഇപ്പോഴും സജീവമായി സ്വന്തം കാര്യങ്ങളെല്ലാം ചെയ്യുന്ന സുബ്ബമ്മ കാല്‍നടയായാണ് അടുത്തുള്ള സ്ഥലങ്ങളിലെല്ലാം പോകാറുള്ളത്. ആരോഗ്യകരമായ ഭക്ഷണരീതികളും സ്ഥിരമായ നടത്തവുമൊക്കെയാണ് നൂറ്റിപ്പതിനൊന്നാം വയസിലും തന്റെ ചുറുചുറുക്കിന്റെ രഹസ്യമെന്ന് സുബ്ബമ്മ പറയുന്നു.

  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട തന്റെ ഓര്‍മകളും സുബ്ബമ്മ പങ്കുവെയ്ക്കുന്നു. ഗുണ്ടൂരിലെ തെന്നാലിയില്‍ മഹാത്മാഗാന്ധി അഭിസംബോധന ചെയ്ത് സംസാരിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സംഭവം ഇന്നലെയെന്ന പോലെ സുബ്ബമ്മ ഓര്‍ക്കുന്നു. 'ദേശഭക്തരായ എല്ലാ ജനങ്ങള്‍ക്കും ഗാന്ധിജിയെ വലിയ ബഹുമാനമായിരുന്നു. സ്വാതന്ത്ര്യ സമരം നേരിട്ട് കാണാന്‍ ഭാഗ്യമുണ്ടായവരാണ് ഞങ്ങള്‍. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിരവധി പേര്‍ സ്വന്തം ജീവന്‍ ബലികൊടുത്തു', സുബ്ബമ്മ പറയുന്നു.

  1977-ല്‍ ഉണ്ടായ ദിവിസീമ ചുഴലിക്കാറ്റിനെക്കുറിച്ചും സുബ്ബമ്മ ഓര്‍ക്കുന്നു. നിരവധി ആളുകള്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ട വലിയ ദുരന്തമായിരുന്നു ആ ചുഴലിക്കാറ്റ്. കുറഞ്ഞത് 10,000 പേര്‍ക്കെങ്കിലും ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടെന്നും സുബ്ബമ്മ പറയുന്നു.

  സുബ്ബമ്മയ്ക്ക് അഞ്ച് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണ് ഉള്ളത്. കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് 111-ാം ജന്മദിനമെന്ന അപൂര്‍വ മുഹൂര്‍ത്തം ആഘോഷമായി കൊണ്ടാടി. സംക്രാന്തി ഉത്സവത്തിനിടയില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷത്തില്‍ ഗ്രാമവാസികളും പങ്കുചേര്‍ന്നു.

  വിട്ടുവീഴ്ചകള്‍ ഇല്ലാതെ പിന്തുടരുന്ന ഭക്ഷണരീതിയാണ് ഈ പ്രായത്തിലും സുബ്ബമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം. ഭക്ഷണകാര്യങ്ങളില്‍ അവര്‍ നല്ല നിയന്ത്രണവും കര്‍ശനമായ ചിട്ടകളും പുലര്‍ത്തുന്നു. ജോവാര്‍, റാഗി ജാവ, പഴവര്‍ഗങ്ങള്‍ എന്നിവയാണ് സുബ്ബമ്മ പ്രധാനമായും കഴിക്കാറുള്ളത്.

  Viral video |പറന്നുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന മാന്‍; ചാട്ടം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

  ഇന്നും സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ആരുടേയും സഹായം സ്വീകരിക്കാന്‍ സുബ്ബമ്മയ്ക്ക് ഇഷ്ടമല്ല. നടത്തം ശീലമാക്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്ന് സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവര്‍ പറയുന്നു.

  Viral Photo | വയോധികനായ പിതാവിനെ വാക്‌സിനെടുക്കാനായി മകന്‍ ആറ് മണിക്കൂര്‍ ചുമന്നു ; ചിത്രം വൈറലായി

  ജീവിതത്തില്‍ ചിട്ടയും അച്ചടക്കവും പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കഠിനാധ്വാനം കൈവിടരുതെന്നും മാതൃകാപരമായ സ്വന്തം ജീവിതത്തിലൂടെ സുബ്ബമ്മ നമുക്ക് കാണിച്ചുതരുന്നു.

  മുത്തശ്ശിയ്ക്ക് ഇതുവരെ ഒരു ഗുളിക പോലും കഴിക്കേണ്ടി വന്നിട്ടില്ലെന്ന് സുബ്ബമ്മയുടെ പേരക്കുട്ടിയായ 40-കാരന്‍ ജുന്നു വെങ്കട ശിവറാവു പറയുന്നു. ജനാധിപത്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന സുബ്ബമ്മ ഇതുവരെ ഒരു തെരഞ്ഞെടുപ്പില്‍ പോലും വോട്ട് ചെയ്യാതിരുന്നിട്ടില്ല. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലയാകുന്ന സുബ്ബമ്മ മറ്റുള്ളവരെ വോട്ട് ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  Published by:Jayashankar AV
  First published: