നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ന് അന്താരാഷ്ട്ര ബിക്കിനി ദിനം: ഇന്ത്യയിലെ ഈ ബീച്ചുകളിൽ ധൈര്യമായി ബിക്കിനി ധരിക്കാം

  ഇന്ന് അന്താരാഷ്ട്ര ബിക്കിനി ദിനം: ഇന്ത്യയിലെ ഈ ബീച്ചുകളിൽ ധൈര്യമായി ബിക്കിനി ധരിക്കാം

  ഇന്ത്യയിൽ ബിക്കിനി ധരിക്കാനാകുന്ന മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഒന്ന് കേരളത്തിൽ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   എല്ലാ വർഷവും ജൂലൈ 5 അന്താരാഷ്ട്ര ബിക്കിനി ദിനമായാണ് ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും ആകർഷണീയമായ വസ്ത്രമാണ് ബിക്കിനി. കടലും കടൽത്തീരവും ആസ്വദിക്കാനെത്തുന്നവരുടെ ഇഷ്ട വസ്ത്രം. 1946ലാണ് ലൂയിസ് റിയേഡ് ബിക്കിനി എന്ന വസ്ത്രം ആദ്യമായി പുറത്തിറക്കിയത്.

   എന്നാൽ സാംസ്കാരിക അതിരുകൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയ ചില ഘടകങ്ങൾ കാരണം, ഇന്ത്യയിൽ എവിടെയും ബിക്കിനി ധരിക്കുന്നത് അല്പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ ബിക്കിനി ധരിക്കുന്നത് ഒരു പ്രശ്‌നമല്ലാത്ത തികച്ചും മനോഹരമായ ചില ബിച്ചുകളുമുണ്ട് ഇന്ത്യയിൽ. അതിനാൽ, ഈ നീന്തൽ വസ്ത്രം ധരിക്കാൻ അനുയോജ്യമായ ചില സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

   അന്താരാഷ്ട്ര ബിക്കിനി ദിനത്തിൽ, ഇന്ത്യയിൽ ബിക്കിനി ധരിക്കാനാകുന്ന മികച്ച സ്ഥലങ്ങളുടെ പട്ടിക ഇതാ:   കദ്മത് ബീച്ച്, ലക്ഷദ്വീപ്
   വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ലക്ഷദ്വീപിലെ കദ്മത് ബീച്ച്. ഒരു മികച്ച അവധിക്കാല വിനോദ സഞ്ചാര കേന്ദ്രമാണിത്. ഇവിടുത്തെ വെള്ള മണൽ നിറഞ്ഞ ബീച്ചുകളിൽ നിങ്ങൾക്ക് യഥേഷ്ടം ബിക്കിനി ധരിക്കാം.

   ബട്ടർഫ്ലി ബീച്ച്, ഗോവ
   മിക്കവാറും എല്ലാ ബീച്ച് പ്രേമികളുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗോവയിലെ കടൽത്തീരങ്ങൾ. ഗോവയിലെ ഏറ്റവും ശാന്തവും സുരക്ഷിതവുമായ ബീച്ചുകളിലൊന്നാണ് ബട്ടർഫ്ലൈ ബീച്ച്. ഡോൾഫിനുകൾ, ഞണ്ടുകൾ, ചിത്രശലഭങ്ങൾ എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

   അരാംബോൾ ബീച്ച്, ഗോവ
   ബിക്കിനി ശരീരം പ്രദർശിപ്പിക്കാൻ അനുയോജ്യമായ സ്ഥലം തേടുന്ന ആർക്കും ഇവിടം ഒരു പറുദീസ തന്നെയാണ്. വടക്കൻ ഗോവയിൽ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് വളരെ ശാന്തമാണ്. സൺബാത്തിനും കോക്ക്ടെയ്ലുകൾക്കും പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം.

   മമല്ലപുരം ബീച്ച്, തമിഴ്നാട്
   ബിക്കിനി ധരിക്കാൻ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് തമിഴ്‌നാട്ടിലെ മഹാബലിപുരം ബീച്ച്. അധികം ആളുകളില്ലാത്ത വളരെ വൃത്തിയുള്ള ഒരു ബീച്ചാണിത്.

   രാധനഗർ ബീച്ച്, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
   മനോഹരമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ രാധനഗർ ബീച്ച് ഇന്ത്യയിലെ മനോഹരങ്ങളായ ബിച്ചുകളിലൊന്നാണ്. വളരെ കുറച്ച് സന്ദർശകർ മാത്രമുള്ള മനോഹരമായ ഒരു ബീച്ചാണിത്.

   വർക്കല ബീച്ച്, കേരളം
   കേരളത്തിലെ തിരുവനന്തപുരത്താണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്. പാപനാശം ബീച്ച് എന്നും ഇത് അറിയപ്പെടുന്നു. ഈ ബീച്ചും ബിക്കിനി ധരിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകളിൽ ഒന്നാണ്.

   ബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രത്തോടൊപ്പം ബോളിവുഡ് നടി മിറ നൽകിയ ക്യാപ്ഷൻ അടുത്തിടെ ചർച്ചയായിരുന്നു. ബിക്കിനി ശരീരങ്ങൾ വെണ്ണപ്പഴം പോലെയാണ് എന്നാണ് മിറ കുറിച്ചത്. വെണ്ണപ്പഴം പോലെയാവാൻ കാലങ്ങളോളം കാത്തിരിക്കണം എന്നാൽ അതു മോശമാവാൻ ഒറ്റദിവസം മതി എന്നാണ് മിറ കുറിച്ചത്. പഴത്തോട് ശരീരത്തെ ഉപമിച്ച മിറയുടെ പോസ്റ്റിനെ പലരും ഹാസ്യാത്മകമായ മറുപടികളാണ് നൽകിയത്.

   Summary: There are some absolutely lovely places where wearing bikinis doesn’t pose to be an issue at all
   Published by:user_57
   First published:
   )}