അവധികൾ എല്ലാവര്‍ക്കും സന്തോഷം നൽകുന്ന ഒന്നാണെങ്കിലും എന്നാൽ ഒരു കൂട്ടര്‍ക്ക് അവധികൾ നൽകുന്നത് കടുത്ത നിരാശയാണ്. മദ്യപാനികൾക്കാണ് അവധികൾ പലപ്പോഴും പൊതു അവധികൾ നിരാശ സമ്മാനിക്കാറ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇത്തരത്തിൽ അവധിദിനങ്ങൾ അടങ്ങിയിരിക്കുന്ന ഫ്ലക്സിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതിലെ വാചകങ്ങൾ മദ്യപാനികൾക്കുള്ള മുന്നറിയിപ്പായിട്ടാണ് നൽകിയിരിക്കുന്നത്.
ഇനി വരും ദിവസങ്ങളിലുള്ള ബിവറേജസ് അവധികളെയാണ് ഫ്ലക്സിൽ സൂചിപ്പിക്കുന്നത്. ബിവറേജസ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് എന്ന് തലക്കെട്ടോടെയാണ് ഫ്ലക്സ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ലെങ്കിലും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.
സെപ്റ്റംബർ 21 ഗുരു സമാധിയെല തുടർന്നുള്ള അവധി ഒഴിച്ച് ഒക്ടോബര്‍ രണ്ടുവരെയുള്ള ബിവറേജസ് അവധികളെയാണ് ഫ്ല്ക്സ് ചിത്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. മുൻ കരുതലുകൾ ഉണ്ടെങ്കിൽ തെണ്ടേണ്ടിവരില്ലെന്ന് മുന്നറിയിപ്പ് നൽകികൊണ്ടാണ് ചിത്രത്തിലെ വാചകങ്ങൾ അവസാനിക്കുന്നത്.
ഫ്ലക്സ് ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന അവധി ദിവസങ്ങൾ.
സെപ്റ്റംബർ 30- ഏഴു മണിയാകുമ്പോൾ ബെവ്കോ അടയ്ക്കുമെന്നാണ് ഈ ദിവസത്തിന് നേരെ അടയാളപ്പെടുത്തിയിരിക്കുന്നത്. അർദ്ധവാർഷിക കണക്കെടുപ്പ് എന്നാണ് സൂചിപ്പിക്കുന്നു.
ഒക്ടോബർ 1- ബെവ്കോ അവധി.
ഒക്ടോബര്‍ 2- ഗാന്ധി ജയന്തി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.