മനില: സഹജീവി സ്നേഹത്തിന്‍റെ ഉദാത്ത മാതൃകയായി സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു എയർഹോസ്റ്റസ്. വിമാനത്തിൽ വിശന്നുവലഞ്ഞ കുഞ്ഞിനെ മുലയൂട്ടിയാണ് ഫിലിപ്പീൻസ് എയർലൈൻസിലെ പട്രീഷ ഓഗനോയാണ് വാർത്തകളിൽ ഇടംനേടിയത്.
പാൽ ഇല്ലാത്തതിനാൽ മുലയൂട്ടാൻ കഴിയാതെ വിശന്നുകരയുന്ന കുഞ്ഞിനെയുമെടുത്ത് എന്ത് ചെയ്യണമെന്നറിയാതെ വിമാനത്തിന്‍റെ പിൻവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു അമ്മ. കുഞ്ഞിന്‍റെ കരച്ചിൽ കേട്ടാണ് പട്രീഷ അവിടേക്ക് എത്തിയത്. കുഞ്ഞിനെ മുലയൂട്ടാൻ പട്രീഷ ആവശ്യപ്പെട്ടു. എന്നാൽ പാൽ ഇല്ലെന്നും ഫോർമുല മിൽക്ക് കിട്ടുമോയെന്നുമാണ് ആ അമ്മ ചോദിച്ചത്. ഫോർമുല മിൽക്ക് ലഭ്യമാകാത്തതിനാലാണ് താൻ മുലയൂട്ടിയാൽ മതിയോയെന്നായിരുന്നു പട്രീഷയുടെ മറുചോദ്യം. അമ്മ സമ്മതം അറിയിച്ചതോടെ പട്രീഷ കുഞ്ഞിനെയുമെടുത്ത് മുലയൂട്ടാനായി കൊണ്ടുപോയി. പാല് കുടിച്ച് വിശപ്പ് മാറി ഉറങ്ങിയതോടെയാണ് പട്രീഷ കുഞ്ഞിനെ അമ്മയ്ക്ക് തിരികെ ഏൽപ്പിച്ചത്. ഇക്കാര്യം പിന്നീട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പട്രീഷ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. എതായാലും പട്രീഷയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കും ഷെയറുമായി നിറഞ്ഞ കൈയടിയാണ് സോഷ്യൽ മീഡിയ നൽകിയത്.
'ഏറെ നേരമായി നിർത്താതെ കരയുകയായിരുന്നു കുഞ്ഞ്. അപ്പോൾ കുഞ്ഞിന്‍റെ വിശപ്പ് മാറ്റാന്‍ അത് മാത്രമേ എനിക്ക് ചെയ്യാനാകുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്'- പട്രീഷ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flight attendant feeds, Mid-flight, Philippine airlines, എയർഹോസ്റ്റസ്, ഫിലിപ്പീൻ എയർലൈൻസ്