HOME /NEWS /Buzz / വിമാനത്തിൽ നിസ്ക്കരിച്ച് രണ്ട് മുസ്ലീം യാത്രികർ; സർവ്വീസ് തന്നെ റദ്ദാക്കി

വിമാനത്തിൽ നിസ്ക്കരിച്ച് രണ്ട് മുസ്ലീം യാത്രികർ; സർവ്വീസ് തന്നെ റദ്ദാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഇവരിൽ ഒരാൾ ടോയിലറ്റിൽ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്ലഷ് ചെയ്തതും ചില ജീവനക്കാർ സംശയത്തോടെയാണ് കണ്ടത്

  • Share this:

    വാഷിങ്ടൺ: വിമാനത്തിനുള്ളിൽ രണ്ട് മുസ്ലീം യാത്രികർ നിസ്ക്കാരം നടത്തിയതോടെ സർവ്വീസ് റദ്ദാക്കി. അമേരിക്കയിലാണ് സംഭവം. സുരക്ഷാ കാരണങ്ങളാലാണ് സർവ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

    ബർമിങ്ഹാമിൽനിന്ന് ദല്ലാസിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. അബ്ദറൂഫ് അൽഖവൽദേ, ഇസാം അബ്ദല്ല എന്നീ രണ്ടു യാത്രികർ വിമാനത്തിൽ നിസ്ക്കരിച്ചതോടെയാണ് സർവ്വീസ് റദ്ദാക്കിയത്. ഇവരിൽ ഒരാൾ ടോയിലറ്റിൽ ഏറെനേരം ചെലവഴിച്ചതും രണ്ടുതവണ ഫ്ലഷ് ചെയ്തതും ചില ജീവനക്കാർ സംശയത്തോടെയാണ് കണ്ടത്. രണ്ടായി ടിക്കറ്റ് ബുക്ക് ചെയ്ത ഇരുവരും ഒരുമിച്ച് നിസ്ക്കരിക്കുക കൂടി ചെയ്തതോടെ വിമാനം റദ്ദാക്കുകയായിരുന്നു.

    തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണിതെന്ന് പിന്നീട് കൌൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാം റിലേഷൻസ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദല്ല പറഞ്ഞു. വിമാനത്തിലെ സംഭവം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്നും മാനസികസമ്മർദ്ദം കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    നിഷ്കളങ്കത നിറഞ്ഞ മുഖവും പരമ്പരാഗത വേഷവും; കണ്ടാൽ പാവം തോന്നും; പക്ഷേ പൊലീസിനെ കുഴയ്ക്കുന്ന ആയുധ കച്ചവടത്തിലെ കണ്ണി

    'സാങ്കേതിക തകരാർ കാരണം വിമാനം വൈകുമെന്ന് അറിയിച്ച് നിരവധി തവണ അനൌൺസ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഞാൻ ടോയിലറ്റിലേക്ക് പോയത്. ടോയിലറ്റിൽനിന്ന് തിരികെ എത്തിയപ്പോൾ ഡോർ പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയായിരുന്നു. ഏറെതവണ ആവശ്യപ്പെട്ടശേഷമാണ് ഫ്ലൈറ്റ് അറ്റ്ൻഡന്‍റ് ഡോർ തുറക്കാൻ തയ്യാറായത്. ഈ സംഭവം ശരിക്കും ഞെട്ടിച്ചു. പിന്നീട് സീറ്റിൽ പോയി ഇരുന്നു. എന്നാൽ വൈകാതെ വിമാനം റദ്ദാക്കിയെന്ന പ്രഖ്യാപനമാണ് കേൾക്കാൻ കഴിഞ്ഞത്'- ഇസാം അബ്ദല്ല പറഞ്ഞു.

    'വിമാനത്താവളത്തിൽ എത്തിയതുമുതൽ സുരക്ഷാ ജീവനക്കാരും മറ്റും എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എവിടേക്ക് തിരിഞ്ഞാലും അവർ പിന്നാലെ ഉണ്ടായിരുന്നു. ഇതിനിടയിൽ വിമാനത്താവളത്തിലെ പൊലീസുകാരും എഫ്.ബി.ഐ ഏജന്‍റും എന്നെ സമീപിച്ച് കൂടുതൽ സംസാരിക്കാനുണ്ടെന്നും സെക്യൂരിറ്റി ഏരിയയിലേക്ക് വരണമെന്നും അറിയിച്ചു. എന്നെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ച് വിട്ടയയ്ക്കുകയും ചെയ്തു'- ഇസാം അബ്ദല്ല പറഞ്ഞു.

    First published:

    Tags: Airline staff, Flight cancelled, Muslim passenger, Muslims in America