നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫോൺ ചാർജർ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് യാത്രക്കാരി ക്ഷുഭിതയായി; വിമാനം വഴിതിരിച്ചുവിട്ടു

  ഫോൺ ചാർജർ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് യാത്രക്കാരി ക്ഷുഭിതയായി; വിമാനം വഴിതിരിച്ചുവിട്ടു

  Flight diverted when phone charger of a passenger stopped working | 60 യാത്രികരും 13 ജീവനക്കാരുമാണ് ആ വിമാനത്തിൽ ഉണ്ടായിരുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഡാലസിൽ നിന്ന് ടോക്കിയോവിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനത്തിൽ ഫോൺ ചാർജർ പ്രവർത്തിക്കുന്നില്ലെന്ന പരാതി ഉന്നയിച്ച യാത്രികയുടെ ആവശ്യപ്രകാരം വിമാനം സിയാറ്റിലിലേക്ക് വഴി തിരിച്ചു വിട്ടു. അമേരിക്കൻ എയർലൈൻസിന്റെ ഒരു വിമാനത്തിലാണ് കൗതുകകരമായ ഈ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് ആ യാത്രിക ഇപ്പോൾ നിയമനടപടി അഭിമുഖീകരിക്കുകയാണ്.

   26 വയസുകാരി വാൾക സുസുകി തന്റെ സീറ്റിലെ ചാർജർ പ്രവർത്തിക്കാത്തതിനെ തുടർന്ന് ക്ഷുഭിതയാവുകയായിരുന്നു എന്നാണ് കോടതി രേഖകളിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. തുടർന്ന് തന്റെ ഫോൺ ചാർജ് ചെയ്യാൻ വിമാനത്തിലെ ജീവനക്കാരുടെ സഹായം തേടിയ യുവതി ഫോൺ ചാർജ് ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ദേഷ്യപ്പെടുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർക്ക് നേരെ അവർ കുപിതയായി സംസാരിക്കുകയും പ്രകോപനപരമായ രീതിയിൽ പെരുമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

   സുസുകി വിമാനത്തിന്റെ മുൻഭാഗത്തേക്ക്‌ ഓടിയെത്തുകയും വിമാനത്തിലെ ജീവനക്കാരെ ഉന്തുകയും തള്ളുകയും കാലിൽ ചവിട്ടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തുടർന്ന് കോക്ക്പിറ്റിന്റെ വാതിലിൽ ശക്തിയായി ഇടിച്ച യുവതി തന്റെ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് അക്ഷരാർത്ഥത്തിൽ നിലവിളിക്കുകയായിരുന്നു. വിമാനത്തിലെ ജീവനക്കാർ തങ്ങളാൽ കഴിയുന്ന വിധത്തിൽ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ അടങ്ങിയില്ല. സമാധാനിപ്പിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി മാറി.

   തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഈ സംഭവത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ അറിയിക്കുകയും മൂന്നാം ലെവൽ ലോക്ക്ഡൗൺ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ വിമാനത്തിന്റെ പൈലറ്റ് വിമാനം സിയാറ്റിൽ - ടക്കോമ വിമാനത്താവളത്തിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതനായി.   വിമാനത്തിലെ രണ്ട് ജീവനക്കാരെ ഇതിനിടെ ആക്രമിച്ചതിനാൽ സുസുക്കിയെ പ്ലാസ്റ്റിക് കൈവിലങ്ങ് അണിയിച്ചിരുന്നു. വിമാനം സിയാറ്റിൽ വിമാനത്താവളത്തിൽ ഇറങ്ങിയതിന് ശേഷം ഏതാണ്ട് മുപ്പത് മിനിറ്റോളം നേരം സുസുകി പുറത്തേക്കിറങ്ങാൻ വിസമ്മതിച്ചു കൊണ്ട് വിമാനത്തിനുള്ളിൽ തന്നെ കഴിഞ്ഞു.

   സിയാറ്റിൽ പോലീസും യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാരും സുസുകിയെ കാത്ത് വിമാനത്താവളത്തിൽ നിൽപ്പുണ്ടായിരുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം സുസുകിയെ കസ്റ്റംസ് ജീവനക്കാർ ചോദ്യം ചെയ്തു. ഫോൺ ചാർജറുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിൽ താൻ ക്ഷുഭിതയായതായി സുസുകി ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാൽ, വിമാനത്തിലെ ജീവനക്കാർ യാതൊരു മര്യാദയുമില്ലാതെയും വളരെ നിഷേധാത്മകമായുമാണ് തന്നോട് പെരുമാറിയത് എന്നും സുസുകി ആരോപിച്ചു.

   കോടതി രേഖകൾ പ്രകാരം, വിമാനത്തിലെ ജീവനക്കാരിൽ ഒരാൾ തന്റെ നേരെ തുപ്പുകയും മറ്റുള്ളവർ ചേർന്ന് തന്നെ തറയിലേക്ക് ചേർത്ത് പിടിച്ച് തള്ളിയെന്നും സുസുകി ആരോപിക്കുന്നു. അവരെ പിടിച്ചു തള്ളാനും ചവിട്ടാനും തന്നെ പ്രകോപിപ്പിച്ചത് ഈ സമീപനം ആണെന്നും സുസുകി വിശദീകരിച്ചിട്ടുണ്ട്. ആകെ 60 യാത്രികരും 13 ജീവനക്കാരുമാണ് ആ വിമാനത്തിൽ ഉണ്ടായിരുന്നത്.

   Keywords: Flight, Phone Charger, Flight Crew, Seattle, Dallas, Tokyo, വിമാനം, ഫോൺ ചാർജർ, വിമാനത്തിലെ ജീവനക്കാർ, സിയാറ്റിൽ, ഡല്ലാസ്, ടോക്കിയോ
   Published by:user_57
   First published:
   )}