ഉമേഷ് ബാലകൃഷ്ണൻ
തിരുവനന്തപുരം: കാറും ബൈക്കുമെല്ലാം സർവീസ് ചെയ്യുന്ന സാധാരണ വര്‍ക് ഷോപ്പുകള്‍ എല്ലാവരും കണ്ടിട്ടുണ്ടാകും. എന്നാല്‍ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ ചെയ്യാന്‍ വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടോ.. എന്നാല്‍ അത്തരം വര്‍ക്ക് ഷോപ്പിനെ പരിചയപ്പെടാം. മറ്റൊരിടത്തുമല്ല. തിരുവനന്തപുരം എയര്‍പോര്‍ട്ടിന് സമീപമുള്ള എംആര്‍ഒ യൂണിറ്റ് അഥവ മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ ഓവര്‍ഹാള്‍ യൂണിറ്റ്. എയര്‍ഇന്ത്യയുടെ നിയന്ത്രണത്തിലാണ് എംആര്‍ഒ പ്രവര്‍ത്തിക്കുന്നത്. അപൂര്‍വ്വമായി മാത്രം മാധ്യമങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലമാണ് എംആര്‍ഒ. വിമാന സര്‍വ്വീസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്.
Also Read- ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു; വീഡിയോ വൈറലായതോടെ യുവതി അറസ്റ്റിൽ
പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം പൂര്‍ണമായും സര്‍വീസ് ചെയ്യുന്ന ജോലികളാണ് ഒരു ഹാംഗറില്‍ പുരോഗമിക്കുന്നത്. 12 വര്‍ഷം കൂടുമ്പോള്‍ എല്ലാ വിമാനങ്ങളും പൂര്‍ണമായി സര്‍വ്വീസ് നടത്തും. അതായത്. പുതിയ വിമാനം നിര്‍മ്മിക്കുന്നതിന് സമാനമായ രീതിയില്‍ എഞ്ചിനുകള്‍ മുതല്‍ സീറ്റുകള്‍ വരെ മാറ്റി പുതിയ വയ്ക്കും. ബോയിങ് 737- 800 വിമാനം പൂര്‍ണമായി പൊളിച്ച് മാറ്റികഴിഞ്ഞു. പുതിയ എഞ്ചിനും തയ്യാറാണ്. 21 ദിവസത്തെ ജോലികള്‍ കൊണ്ട് പൂര്‍ണമായി പുതിയ വിമനമായി ബോയിങ് 737-800 മാറും.
രണ്ടു വിമാനങ്ങള്‍ ഓരേ പോലെ അറ്റകുറ്റപ്പണി നടത്താനുള്ള രണ്ടു ഹാംഗറുകളാണ് ഇവിടെയുള്ളത്. എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്സ്പ്രസ് എന്നിവ കൂടാതെ സ്പൈസ് ജെറ്റാണ് അറ്റകുറ്റപണിക്കള്‍ക്കായി കരാര്‍ ഒപ്പിട്ടിട്ടുള്ളത്. ഫ്ളൈ ദുബായ്, ഒമാന്‍ എയര്‍ എന്നിവയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 2012 ല്‍ ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് ലാഭത്തിലായ യൂണിറ്റാണ് തിരുവനന്തപുരത്തേത്. രണ്ട് വിമാനങ്ങള്‍ ഒരേ സമയം സര്‍വ്വീസ് ചെയ്യാനുള്ള രണ്ട് ഹാംഗറുകളാണ് നിലവില്‍ തിരുവനന്തപുരം യൂണിറ്റിലുള്ളത്. ഇത് വിപുലീകരിക്കാനാണ് തീരുമാനം. 125 കോടി രൂപയുടെ വികസനമാണ് വരുന്നത്. രണ്ടു വിമാനങ്ങള്‍ ഒരേ സമയം പെയിന്റടിക്കാനുള്ള പുതിയ ഹാംഗര്‍ യൂണിറ്റ്, കൂടുതല്‍ വിമാന ഇന്ധനം ശേഖരിക്കുന്നതിനുള്ള സ്റ്റോര്‍, പുതിയ മെയിന്റനന്‍സ് യൂണിറ്റ് , ക്യാബിന് റിപ്പയര്‍ വിഭാഗം എന്നിവ യാഥാര്‍ഥ്യമാകും. പുതിയ സീറ്റുകളും കോക്ക് പിറ്റും നിലവില്‍ സജ്ജീകരിക്കുന്നുണ്ട്.
Also Read- 'നാട്ടുകാർ സംഘടിച്ച് നിങ്ങളെ ചോദ്യം ചെയ്തെങ്കിൽ അതിന് ഞാൻ ഉത്തരവാദിയല്ല': പി വി അൻവർ MLA
നിലവില്‍ തിരുവനന്തപുരം ഉള്‍പ്പെടെ ആറ് യൂണിറ്റുകളാണ് രാജ്യത്തുള്ളത്. മറ്റ് എംആര്‍ഒകളെ അപേക്ഷിച്ച് 14 ശതമാനം ചെലവ് കുറവാണ് തിരുവനന്തപുരം യൂണിറ്റില്‍. തൊഴിലാളി വേതനവും, ഭൂമിയുടെ വിലയും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കുറവാണ് എന്നതാണ് കൂടുതല്‍ ഈ യൂണിറ്റില്‍ കൂടുതല്‍ വികസനം നടത്താനുള്ള തീരുമാനത്തിന് കാരണം. കൂടാതെ ഗള്‍ഫ് മേഖലകളില്‍ നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പെട്ടെന്ന് എത്താമെന്നതാണ് തിരുവനന്തപുരത്തെ ആകര്‍ഷകമാക്കുന്നു.
വിവിധ മേഖലകളിലായ് 256 തൊഴിലാളികള്‍ തിരുവനന്തപുരം എംആര്‍ഒ യില്‍ ഉണ്ട്. രണ്ട് വര്‍ഷം കൊണ്ട് 150 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. ന്യൂഡല്‍ഹി, മുംബൈ, നാഗ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങളിലാണ് മറ്റ് എംആര്‍ഒകള്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു വര്‍ഷം കൊണ്ട് വികസനം പൂര്‍ത്തായാകുന്നതോടെ മുംബൈക്ക് പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന അറ്റകുറ്റപ്പണി യൂണിറ്റായി തിരുവനന്തപുരം മാറും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.