• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഭക്ഷണം നൽകി പാട്ടിലാക്കിയ ശേഷം കരടികൾക്ക് നേരെ നായ്ക്കളെ അഴിച്ച് വിട്ടു; ദമ്പതികൾക്ക് കടുത്ത ശിക്ഷ

ഭക്ഷണം നൽകി പാട്ടിലാക്കിയ ശേഷം കരടികൾക്ക് നേരെ നായ്ക്കളെ അഴിച്ച് വിട്ടു; ദമ്പതികൾക്ക് കടുത്ത ശിക്ഷ

വളര്‍ത്തു നായ്ക്കള്‍ കരടികളെ ആക്രമിക്കുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം.

Image for representation

Image for representation

  • Share this:
ഭക്ഷണ സാധനങ്ങള്‍ നല്‍കി കരടികളെ പാട്ടിലാക്കുകയും ശേഷം ഇവക്ക് നേരെ വളര്‍ത്തു നായ്ക്കളെ തുറന്ന് വിടുകയും ചെയ്ത സംഭവത്തില്‍ അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ദമ്പതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ചാള്‍സ് സാക്രബോര്‍ട്ടും ഭാര്യ ഹന്നയുമാണ് കുറ്റക്കാരാണെന്ന് സെര്‍ക്യൂട്ട് ജഡ്ജ് വിധിച്ചത്. ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഡോഗ്‌നട്ടുകളും പാസ്റ്ററീസുകളും നല്‍കിയാണ് ഇരുവരും കരടികളെ പാട്ടിലാക്കിയിരുന്നത്. ഒഖ്‌ല ദേശീയ വനമേഖലയില്‍ വച്ച് ഇവര്‍ കരടികളെ പാട്ടിലാക്കിയ ശേഷം പരിശീലനം ലഭിച്ച നായ്ക്കളെ ഇവക്ക് നേരെ തുറന്ന് വിടുകയാണ് ചെയ്യാറ്. ജീവന്‍ രക്ഷിക്കാനായി കരടികള്‍ പലപ്പോഴും മരത്തിന് മുകളില്‍ കയറും. ഇവിടെ നിന്നും വീഴുന്ന പക്ഷം നായ്ക്കള്‍ കരടികളെ ആക്രമിക്കുകയും ചെയ്യും. വളര്‍ത്തു നായ്ക്കള്‍ കരടികളെ ആക്രമിക്കുന്നത് കണ്ട് ആസ്വദിക്കുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം.

Also Read-‘ഇവരെന്റെ മക്കൾ’: തെരുവിൽ അലയുന്ന നായ്ക്കൾക്ക് ദിവസേന 40 കിലോ ചിക്കൻ ബിരിയാണിയുമായി യുവാവ്

ഇരുവരും ഉള്‍പ്പെടുന്ന സംഘമാണ് ക്രൂരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. പ്രാദേശിക ഭരണകൂടം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പൊലീസ് പിടികൂടിയത്. മൃഗങ്ങള്‍ തമ്മില്‍ കടിപിടികൂടുന്നതിന് അവസരം ഒരുക്കി ആസ്വിദിക്കുന്നതിനുള്ള ഗൂഡാലോചന, നിയമപ്രകാരമില്ലാതെയുള്ള ടു വേ കമ്മ്യൂണിക്കേഷന്‍ ഉപയോഗം, നിയമ വിരുദ്ധമായി കരടിയെ എടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കും എതിരെ ചുമത്തയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇരുവരെയും സര്‍ക്യൂട്ട് ജഡ്ജ് അന്റോണി ടാറ്റിയോയുടെ മുമ്പാകെ ഹാജരാക്കി. പ്രോസ്യൂക്യൂഷന്‍ നടപടികളുമായി സഹകരിക്കും എന്നും സംഘത്തിലെ മറ്റുള്ളലരെ കണ്ടെത്താന്‍ സഹായിക്കും എന്ന ഉറപ്പില്‍ ഭര്‍ത്താവ് ചാള്‍സിന് രണ്ട് വര്‍ഷത്തിലധികമുള്ള തടവാണ് വിധിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി കരടിയെ എടുക്കുകയും നിയമ വിരുദ്ധമായി ടൂ വേ കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ചെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ ഹന്നക്ക് 5 വര്‍ഷത്തെ പ്രൊബോഷനാണ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ കോടതി ചെലവായി 27,000 ഡോളറും, അന്വേഷണ ചെലവായി ഫ്‌ലോറിഡ മത്സ്യ- വന്യജീവി സംരക്ഷണ കേന്ദ്രത്തിന് 22,847 ഡോളറും യുവതി നല്‍കേണ്ടതായുണ്ട്. നായ്ക്കളെ പരിശീലിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും യുവതിക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കരടികളെ ഭയപ്പെടുത്താനും വേട്ടയാടാനും ഉപയോഗിക്കുന്ന നായ്ക്കളുമായി ഒഖ്‌ല ദേശീയ വന മേഖലയില്‍ പ്രവേശിക്കുന്നതിനും യുവതിക്ക് വിലക്കുണ്ട്.

Also Read-കോവിഡ് കാലത്ത് വിവാഹങ്ങൾക്ക് വിലക്ക് വേണം; 'കാമുകിയുടെ വിവാഹം മുടക്കാൻ' യുവാവിന്‍റെ ബുദ്ധി

2018 ലാണ് മറ്റ് 7 പേരോടൊപ്പം ഇരുവരും പിടിയിലാകുന്നത്. സംഘത്തിലെ മൂന്നാമത്തെയാളായ ഹലേ റെഡിഷ് നവംബറില്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും നാല് വര്‍ഷത്തെ തടവ് ലഭിക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായ കരടിവേട്ടയാണ് ഇയാള്‍ക്ക് എതിരെ ചുമത്തപ്പെട്ടിരുന്ന കുറ്റം. കേസിലെ അന്വേഷണത്തിനിടെ കരടി വേട്ടക്കായി പരിശീലനം ലഭിച്ച 59 നായ്ക്കളെ അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. കൂടുതല്‍ നായ്ക്കളെ സംഘം ഉപയോഗിച്ചിട്ടുണ്ടാകും എന്ന് തന്നെയാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

ഫ്‌ലോറിഡയില്‍ നിലവില്‍ കരടിവേട്ട നിയമവിരുദ്ധമാണ്. എന്നാല്‍ കരടികളുടെ എണ്ണം നിയന്ത്രിക്കാനായി അധികം വൈകാതെ തന്നെ കരടി വേട്ടക്ക് അനുമതി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
Published by:Jayesh Krishnan
First published: