നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • മോഷ്ടിച്ച കാർ അതേ ഡീലർക്ക് തന്നെ വിൽക്കാൻ ശ്രമിച്ച വിരുതൻ പിടിയിലായി

    മോഷ്ടിച്ച കാർ അതേ ഡീലർക്ക് തന്നെ വിൽക്കാൻ ശ്രമിച്ച വിരുതൻ പിടിയിലായി

    യുവാവ് നടത്തിയ മോഷണവും തുടർന്നുള്ള വിചിത്ര സംഭവങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

    • Share this:
      യുവാവ് നടത്തിയ മോഷണവും തുടർന്നുള്ള വിചിത്ര സംഭവങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. മോഷണം നടത്തിയ കാർ അതേ ഡീലർക്ക് തന്നെ വിൽക്കാൻ നോക്കിയതാണ് സംഭവിത്തിനിടയാക്കിയത്.  മോഷ്ടാവിനെതിരെ വാഹന മോഷണത്തിനും, മോഷ്ടിച്ച സ്വത്ത് കൈകാര്യം ചെയ്തതിനും തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തിരിക്കുന്നത്.

      കൊളംബിയ കൗണ്ടിയിലെ താമസക്കാരനായ 50-കാരൻ തിമോത്തി വോൾഫ്, പുതിയ ഒരു കാറിനായി ലേക് സിറ്റി ക്രിസ്ലർ ഡീലർഷിപ്പിൽ നിലവിലുള്ള കാർ ട്രേഡ് ചെയ്യാൻ പോയി. ഡീലർഷിപ്പിലെ ജീവനക്കാർ അവരുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വിഐഎൻ) സംവിധാനത്തിലൂടെ പരിശോധിച്ചപ്പോഴാണ് സംഗതി പുറത്തായത്. മൂന്ന് ദിവസം മുമ്പ് അതേ ഡീലർഷിപ്പിൽ നിന്ന് മോഷ്ടിച്ച വാഹനം തിമോത്തി കൊണ്ടുവന്നതായി അവർ കണ്ടെത്തുകയായിരുന്നു.

      ഉടൻ തന്നെ അവർ പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു ഒരാൾ പുതിയ വാഹനത്തിനായി തന്റെ വാഹനം കച്ചവടം നടത്താൻ ശ്രമിച്ചുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ വിഐഎൻ നമ്പർ പരിശോധിച്ചപ്പോൾ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാഹനം ഇവിടുന്ന് നിന്ന് മോഷണം പോയ വാഹനമാണെന്നത് കണ്ടെത്തി എന്നും അവർ പോലീസിനോട് പറഞ്ഞു.

      പോലീസെത്തി തിമോത്തിയെ പിടികൂടുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ, ഡീലർഷിപ്പിൽ നിന്ന് വാഹനം മോഷ്ടിച്ചതായി തിമോത്തി സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ലോ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മോഷണം സ്ഥിരീകരിച്ചു. തിമോത്തി കുറ്റം ഏറ്റുപറഞ്ഞതിനുശേഷം, കുറ്റം ചൂണ്ടിക്കാട്ടി തിമോത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കൊളംബിയ കൗണ്ടി തടങ്കൽ കേന്ദ്രത്തിലേക്ക് പോലീസ് അയാളെ അയക്കുകയും ചെയ്തു.

      ദിവസങ്ങൾക്കുമുമ്പ് അയാൾ മോഷ്ടിച്ച വാഹനത്തിൽ കച്ചവടം നടത്തി വേഗത്തിൽ പണം സമ്പാദിക്കാനാണ് അയാൾ ശ്രമിച്ചത്. നിർഭാഗ്യവശാൽ അയാൾ മോഷണം നടത്തിയ അതേ സ്ഥലത്ത് തന്നെയാണ് അത് വിൽക്കാൻ ചെന്നതും. പ്രസ്തുത വാഹനത്തിന്റെ രൂപവും മാതൃകയും ഏതാണെന്ന് പോലീസോ ഡീലർഷിപ്പ് ജീവനക്കാരോ വെളിപ്പെടുത്തിയിട്ടില്ല.

      ഫ്ലോറിഡ ക്രിമിനലുകൾക്ക് മാത്രമാണ് കാർ മോഷ്ടിച്ച ഡീലർഷിപ്പിൽ തന്നെ ട്രേഡ് ചെയ്യാൻ ശ്രമിക്കാനുള്ള ബുദ്ധി ഉള്ളത്. ഫ്ലോറിഡയിൽ ഇതാദ്യമായല്ല ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുന്നത് ഏതാനും മാസങ്ങൾക്ക് മുമ്പ്, ഫ്ലോറിഡയിലെ ഹോംസ്റ്റെഡിൽ നിന്നുള്ള ഒരാളെ ഒരു ചീങ്കണ്ണിയെ കൈവശം വച്ചതിനും പരിക്കേൽപിച്ചതിനും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
      മറ്റൊരു വിചിത്രമായ സംഭവത്തിൽ, കളിസ്ഥലത്ത് കുട്ടികൾ വളരെയധികം ശബ്ദമുണ്ടാക്കിയതുകൊണ്ട് മാത്രം കുട്ടികളെ ശാരീരികമായി ആക്രമിച്ചതിന് 70 വയസ്സുകാരനെതിരെയും കേസെടുത്തിരുന്നു. ഇത്തരത്തിൽ നിരവധി സമാന കേസുകളാണ് ദിവസവും ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
      Published by:Karthika M
      First published:
      )}