HOME » NEWS » Buzz » FLORIDA WOMAN DONATES KIDNEY TO HUSBANDS EX WIFE TWO DAYS AFTER WEDDING AA

വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആശുപത്രിയിലേയ്ക്ക്; ഭർത്താവിന്റെ മുൻ ഭാര്യക്ക് വൃക്ക ദാനം ചെയ്ത സ്ത്രീയുടെ കഥ

ജിം മെർത്തയുടെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ഈ സ്നേഹത്തിന്റെ കഥ വളരെ അസാധാരണമാണ്.

News18 Malayalam | Trending Desk
Updated: June 3, 2021, 4:26 PM IST
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ആശുപത്രിയിലേയ്ക്ക്; ഭർത്താവിന്റെ മുൻ ഭാര്യക്ക് വൃക്ക ദാനം ചെയ്ത സ്ത്രീയുടെ കഥ
ജിം മെർത്തയുടെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ഈ സ്നേഹത്തിന്റെ കഥ വളരെ അസാധാരണമാണ്.
  • Share this:
പത്ത് വർഷത്തെ പ്രണയത്തിന് ഒടുവിൽ ഡെബി നീൽ കാത്തിരുന്ന തന്റെ വിവാഹ ദിനം എത്തി. ക്രീം നിറത്തിലുള്ള ലേസ് ഗൗൺ അണിഞ്ഞ് ഫ്ലോറിഡയിലെ പള്ളിയിൽ വച്ച് തന്റെ ദീർഘകാലമായുള്ള പ്രണയത്തിന്റെ പരിസമാപ്തിയെന്നോണം ജിം മെ‍‍ർത്തയെ വിവാഹം കഴിച്ചു. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഡെബിയ്ക്ക് ആശുപത്രിയിലെ ഗൗൺ ധരിക്കേണ്ടി വന്നു. എന്തിന് എന്നല്ലേ? ഭ‍‍ർത്താവിന്റെ മുൻ ഭാര്യയായ മൈലെയ്ൻ മെർത്തയ്ക്ക് വൃക്ക ദാനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്.

ജിം മെർത്തയുടെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ഈ സ്നേഹത്തിന്റെ കഥ വളരെ അസാധാരണം തന്നെയാണ്. മനുഷ്യബന്ധങ്ങൾക്കിടയിലെ സ്നേഹത്തിന്റെയും അനുകമ്പയുടെയും തെളിവാണിത്. 59 കാരിയായ മൈലെയ്ൻ വൃക്കരോഗത്താൽ വളരെക്കാലം ഏറെ കഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമായപ്പോഴേക്കും സ്ഥിതി രൂക്ഷമായി. നവംബറിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അവരുടെ വൃക്കകൾ 8% മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ. ഇതിനെ തുട‍ർന്ന് മൈലെയ്ൻ്റെ സഹോദരൻ ഒരു വൃക്ക ദാനം ചെയ്യാൻ തയ്യാറായി എത്തിയിരുന്നെങ്കിലും മൈലെയ്ൻ്റെ ശരീരവുമായി സഹോദരന്റെ വൃക്ക മാച്ച് ആയിരുന്നില്ല.

തുട‍ർന്ന് ഡെബി തന്റെ സന്നദ്ധത അറിയിക്കുകയായിരുന്നു. രണ്ട് പതിറ്റാണ്ടായി ജിം മൈലെയ്നും വിവാഹമോചനം നേടിയിട്ട്. എന്നാൽ അവരുടെ മക്കളെ ഇരുവരും ചേ‍ർന്നാണ് വള‍ർത്തിയത്. ഇതിനിടെ 56കാരിയായ ഡെബിയുമായി ജിം പ്രണയത്തിലായി. വളരെ വലിയ അടുപ്പമില്ലെങ്കിലും കുടുംബ ചടങ്ങുകളിലും മറ്റും ഡെബിയും എത്തി തുടങ്ങി. ഇതിനിടെ മൈലെയ്ൻ ആദ്യമായി ഒരു മുത്തശ്ശിയാകാൻ പോകുകയാണെന്ന വിവരം ഡെബിയും അറിഞ്ഞു. ജിമ്മിന്റെയും മൈലെയ്നിന്റെയും മകൾ ഈ സമയം ഗർഭിണിയായിരുന്നു.

Also Read അച്ഛനെ ഗെയ്മിംഗ് അഡിക്റ്റാക്കുക; പ്ലേ സ്റ്റേഷൻ ഫൈവ് വാങ്ങിക്കാനുള്ള സഹോദരന്റെ പ്ലാൻ പങ്കുവെച്ച് സഹോദരി

“മകൾ പ്രസവിച്ച് കുഞ്ഞുമായി വരുമ്പോൾ അവളുടെ അമ്മ അവിടെ ഇല്ലാത്ത സ്ഥിതി എനിയ്ക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല. മൈലെയ്ന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ദൈവം എന്നെ തോന്നിപ്പിക്കുകയായിരുന്നുവെന്ന്“ ഡെബി പറയുന്നു. ഇതിനിടെ മൈലെയ്നെ സഹായിക്കാനുള്ള ഡെബിയുടെ ആഗ്രഹം കൂടുതൽ ആഴത്തിലായി. ഇതിനായുള്ള ആദ്യ ഘട്ട രക്ത പരിശോധനയിൽ ഡെബി പാസായി. മാസങ്ങളോളം നടന്ന പരിശോധനകൾക്ക് ശേഷം ജിമ്മിന്റെയും ഡെബിയുടെയും വിവാഹം കഴിഞ്ഞ് രണ്ടാം നാൾ വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ദിവസം നിശ്ചയിക്കുകയായിരുന്നു. “എന്റെ ജീവിതത്തിലെ ഏറ്റവും അത്ഭുതകരമായ ദിവസമായിരുന്നു അത്“ എന്ന് ഡെബി പറയുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം വീണ്ടെടുത്തയുടനെ ഡെബി മൈലെയ്നെക്കുറിച്ചാണ് ചോദിച്ചത്.

Also Read നെതന്യാഹു പുറത്തേക്ക്; ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി ആകാൻ സാധ്യതയുള്ള നഫ്താലി ബെന്നറ്റ് ആരാണ്?

കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായിരുന്നിട്ടും ഒടുവിൽ ജിമ്മിനെ തന്റെ പുതിയ ഭാര്യയെ മുൻ ഭാര്യയുടെ മുറിയിലേക്ക് കൊണ്ടുപോകാൻ ആശുപത്രി അധിക‍‍ൃത‍ർ അനുവദിച്ചു. ഇരുവരും ആ നിമിഷം ചിരിച്ചു കൊണ്ട് കരയുകയായിരുന്നുവെന്ന് മൈലെയ്ൻ പറയുന്നു. മകൾ, മരുമകൻ, പേരക്കുട്ടി ജാക്സൺ എന്നിവരോടൊപ്പം സന്തോഷവതിയാണ് മൈലെയ്ൻ ഇപ്പോൾ.

Also Read കോവിഡ് രോഗികളെ സഹായിക്കാൻ പെയിന്റിങ്ങുകൾ വിറ്റ് ഹൈദരാബാദിലെ നൈസാം കുടുംബാംഗം

ഡെബിയും ജിമ്മും ചേ‍ർന്ന് ഓകാലയിലെ അവരുടെ വീട്ടിൽ, ആറ് കുട്ടികളെ വളർത്തുന്നുണ്ട്. ഓട്ടിസമുള്ള 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയുള്ളവരെയാണ് ഡെബിയും ജിമ്മും ദത്തെടുത്ത് ഒപ്പം കൂട്ടിയത്.
Published by: Aneesh Anirudhan
First published: June 3, 2021, 4:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories