• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ബ്രിട്ടീഷ് വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പിലും പതിനെട്ട് തെറ്റുകള്‍; ഇംഗ്ലീഷ് അധ്യാപകന്റെ തിരുത്ത്

Viral | ബ്രിട്ടീഷ് വിദ്യാഭ്യാസമന്ത്രിയുടെ കുറിപ്പിലും പതിനെട്ട് തെറ്റുകള്‍; ഇംഗ്ലീഷ് അധ്യാപകന്റെ തിരുത്ത്

ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നില്‍ക്കുന്ന പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുന്ന ആന്‍ഡ്രിയയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇവരുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 • Last Updated :
 • Share this:
  ബ്രിട്ടനില്‍ (britain) പുതുതായി നിയമിതയായ വിദ്യാഭ്യാസ മന്ത്രി (education minister) ആന്‍ഡ്രിയ ജെങ്കിന്‍സിന്റെ ഒരു വീഡിയോ (video) അടുത്തിടെഇന്റര്‍നെറ്റില്‍ വൈറലായിരുന്നു(viral). ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നില്‍ക്കുന്ന പ്രതിഷേധക്കാരോട് അപമര്യാദയായി പെരുമാറുന്ന ആന്‍ഡ്രിയയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക. ഇവരുടെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നടന്ന സംഭവങ്ങളില്‍ മാപ്പ് പറഞ്ഞു കൊണ്ട് ആന്‍ഡ്രിയ ട്വിറ്ററില്‍ (twitter) ഒരു കുറിപ്പും പങ്കുവെച്ചു. എന്നാല്‍ ഈ കുറിപ്പാണ് ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നത്. ജനക്കൂട്ടം എങ്ങനെയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചത് എന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ആന്‍ഡ്രിയയുടെ കുറിപ്പ്. എന്നാല്‍ 18 തെറ്റുകളാണ് ഈ കുറിപ്പില്‍ നിന്ന് ഒരു ഇംഗ്ലീഷ് അധ്യാപകന്‍ കണ്ടെത്തിയിരിക്കുന്നത്.

  'ചൊവ്വാഴ്ച പ്രധാനമന്ത്രി രാജി വെച്ചുകൊണ്ട് നടത്തിയ പ്രസംഗം കേള്‍ക്കുന്നതിന് വേണ്ടിയാണ് ഞാന്‍ ഡൌണിംഗ് സ്ട്രീറ്റിലെത്തിയത്. ഓരോ എംപിമാര്‍ വരുമ്പോഴും ജനക്കൂട്ടം വഴിയില്‍ കാത്ത് നിന്ന് അവരെ അപമാനിക്കുന്നുണ്ടായിരുന്നു. എംപിമാരില്‍ പലര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എനിയ്ക്ക് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 7 വധഭീഷണികളാണ് ലഭിച്ചത്. രണ്ടെണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളിലായിരുന്നു. ഇവ ഇപ്പോള്‍ പൊലീസിന്റെ അന്വേഷണ പരിധിയിലാണ്. ഇത്തരം അനുഭവങ്ങള്‍ കൊണ്ട് ഞാന്‍ മടുത്തിരുന്നു. അതുകൊണ്ടാണ് പ്രതികരിച്ചത്. കുറച്ചുകൂടി സംയമനം പാലിക്കേണ്ടതായിരുന്നു. പക്ഷേ, ഞാനും ഒരു മനുഷ്യനാണ്.' എന്നായിരുന്നു ആന്‍ഡ്രിയയുടെ കുറിപ്പ്.

  എന്നാൽ ഒരു ഇംഗ്ലീഷ് അധ്യാപകന്‍ ഈ കുറിപ്പിലെ ചില തെറ്റുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അനാവശ്യമായ ബഹുവചന പ്രയോഗങ്ങള്‍, ചില വാക്കുകളുടെ അപര്യാപ്തത, വ്യാകരണപ്പിഴവുകള്‍ തുടങ്ങിയ കാര്യങ്ങളാണ് അധ്യാപകന്‍ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ചില അക്കങ്ങള്‍ പ്രയോഗിക്കുന്നതിലെ പ്രശ്‌നങ്ങളും എടുത്തു പറയുന്നുണ്ട്. ചോദ്യ ചിഹ്നം ഇടേണ്ട ചില സ്ഥലങ്ങളില്‍ അത് ചേര്‍ത്തിട്ടില്ല. എഴുത്തില്‍ വിദ്യാഭ്യാസ മന്ത്രി കുറച്ചു കൂടി ശ്രദ്ധ ചെലുത്തണം എന്നാണ് അധ്യാപകന്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

  ആന്‍ഡ്രിയയ്ക്ക് തെറ്റ് തിരുത്തിക്കൊടുത്ത അധ്യാപകന് അഭിനന്ദന പ്രവാഹമാണ് ട്വിറ്ററില്‍ വരുന്നത്. വിദ്യാഭ്യാസ മന്ത്രിയായ ആന്‍ഡ്രിയയുടെ പ്രതിച്ഛായയ്ക്ക് കനത്ത പ്രഹരമാണ് വീഡിയോയും ഈ കുറിപ്പും ഉണ്ടാക്കിയിരിക്കുന്നത്.

  ബ്രിട്ടണില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്നതിനിടെയാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. താന്‍ രാജിവയ്ക്കാന്‍ പോകുന്നില്ലെന്നും രാജ്യത്തിന് ഇപ്പോള്‍ വേണ്ടത് ദേശീയ തിരഞ്ഞെടുപ്പാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിന് മുമ്പാണ് നാടകീയമായി രാജി പ്രഖ്യാപനം പുറത്തുവരുന്നത്.

  ഋഷി സുനാക്ക് ധനമന്ത്രി സ്ഥാനവും സാജിദ് ജാവിദ് ആരോഗ്യ സെക്രട്ടറി സ്ഥാനവും രാജിവെച്ചതോടെയാണ് ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. രണ്ടു മന്ത്രിമാരുടെ രാജി പ്രധാനമന്ത്രിയുടെ അധികാരത്തെയും പിടിച്ചുലച്ചു. .

  ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഋഷി സുനക്ക് അടക്കം രണ്ട് മന്ത്രിമാര്‍ രാജിവെച്ചത്.
  Published by:Amal Surendran
  First published: