HOME » NEWS » Buzz » FOLLOW THESE USEFUL TIPS FOR SAVE WATER GH

Mission Paani | വെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കാൻ ഇതാ ചില ടിപ്സ്

വെള്ളത്തിന്റെ അമിതമായ ഉപയോഗവും ജല സംരക്ഷണത്തിന്റെ അഭാവവും ശുദ്ധജലവിതരണത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 20, 2021, 3:31 PM IST
Mission Paani | വെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം കുറയ്ക്കാൻ ഇതാ ചില ടിപ്സ്
Representative image
  • Share this:
ഈ ലോകത്തെ ആകെ ജലത്തിന്റെ 97.5% സമുദ്രങ്ങളിലും കടലുകളിലുമാണ്. ബാക്കി 2.5%-ൽ ഭൂരിഭാഗവും മഞ്ഞായുംഐസായുംഉറഞ്ഞു കിടക്കുന്നു. അവശേഷിക്കുന്ന ഭാഗത്തിന്റെ കുറെയേറെ പങ്കും ഉപ്പിന്റെ അംശം കാരണം മനുഷ്യന് ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലല്ല. അതും കഴിഞ്ഞുള്ള വളരെ ചെറിയൊരു പങ്ക് മാത്രമാണ് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഉപയോഗങ്ങൾക്കായി അവശേഷിച്ചിട്ടുള്ള ശുദ്ധജലം.

ജീവിക്കാൻ അനിവാര്യമായും വേണ്ട ഒരു പ്രകൃതി വിഭവംമാത്രമല്ല വെള്ളം, മറിച്ച് ഭൂമിയിലെ ഏറ്റവും മൂല്യവത്തായ ഒന്ന് കൂടിയാണ്. കുടിയ്ക്കുക എന്ന അടിസ്ഥാനപരമായ ആവശ്യത്തിലുമപ്പുറം ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് വെള്ളം ആവശ്യമാണ്. വസ്ത്രം മുതൽ ഭക്ഷണം വരെ എല്ലാ ആവശ്യങ്ങളുടെയും നിർമാണ പ്രക്രിയയിലുടനീളം ആവശ്യമുള്ള ഒന്നാണ് വെള്ളം.


വെള്ളത്തിന്റെ അമിതമായ ഉപയോഗവും ജല സംരക്ഷണത്തിന്റെ അഭാവവും ശുദ്ധജലവിതരണത്തിൽ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. വെള്ളം വളരെ പരിമിതമാണെന്ന് നാം മനസിലാക്കേണ്ടതുണ്ട്. അതിനാൽ അതീവ ശ്രദ്ധയോടുകൂടി മാത്രമേ നമ്മൾ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂ. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ളത്ര വെള്ളം നമുക്കുണ്ടെന്നും അനാവശ്യമായി അത് പാഴാക്കികളയുന്നില്ലെന്നും ഉറപ്പു വരുത്താനുള്ള ബാധ്യത നമുക്കുണ്ട്.

വീട്ടിൽ കാര്യക്ഷമമായ രീതിയിൽ ജലസംരക്ഷണംപ്രയോഗത്തിൽ വരുത്താൻ ഞങ്ങൾ ചില ടിപ്‌സുകൾ തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിൽ എളുപ്പത്തിൽ നടപ്പാക്കാനും പിന്തുടരാനും കഴിയുന്ന ഈ മാർഗങ്ങൾ ജലക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ നമ്മളെ ഒരുപാട് സഹായിക്കും.
പല്ല് തേക്കുന്ന സമയത്ത് ടാപ്പ് അടയ്ക്കാൻ ശ്രദ്ധിയ്ക്കുക.
വാഷിങ്മെഷീനും ഡിഷ് വാഷറും ആവശ്യത്തിന് തുണികളോ പാത്രങ്ങളോ കഴുകാൻ ഉള്ളപ്പോൾ മാത്രം ഉപയോഗിക്കുക.

കുളിയ്ക്കുമ്പോൾ സോപ്പ് തേക്കുന്ന സമയത്തോ അല്ലെങ്കിൽ പാത്രം കഴുകുന്നസമയത്തോ അനാവശ്യമായി ടാപ്പ് അല്ലെങ്കിൽ ഷവർ തുറന്നിടാതിരിക്കാൻ ശ്രദ്ധിയ്ക്കുക.
വാട്ടറിങ് ക്യാൻ ഉപയോഗിച്ച് ചെടികൾക്ക് വെള്ളം നനയ്ക്കുക.
ഷവർഹെഡ് ഉപയോഗിക്കുക. അവയ്ക്ക് ചെലവ് കുറവാണ്, എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും കഴിയും. പ്രതിമാസം750 ഗ്യാലൺ വെള്ളം ലാഭിക്കാൻ ഷവർഹെഡിന്റെ ഉപയോഗത്തിലൂടെ കഴിയും.

പതിവായി ഫോസറ്റ്, ടാപ്പുകൾ, ഹോസ്, ടോയ്‌ലറ്റ്, ഷവർഹെഡ് തുടങ്ങിയവയിലൊന്നും വെള്ളം ലീക്ക്ആവുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.
ഒരുപാട് സമയം കുളിയ്ക്കാനായി അനാവശ്യമായി ചെലവഴിക്കാതിരിക്കുക.
ഇന്ത്യ പോലൊരു രാജ്യത്ത് കുടിയ്ക്കാൻ ശുദ്ധജലം ലഭിക്കുക എന്നത് വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. പൗരന്മാരുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് മാത്രമേ വെള്ളത്തിന്റെ അനാവശ്യമായ ഉപയോഗം തടഞ്ഞു നിർത്തി മാതൃകാപരമായ പ്രവർത്തനം നടത്താൻ കഴിയുകയുള്ളൂ.

ടോയ്‌ലറ്റിലെ അശാസ്ത്രീയമായ ജല ഉപഭോഗംഅനാവശ്യമായി വെള്ളം പാഴാക്കുന്നതിലേക്ക് നയിക്കുന്നുണ്ട് എന്ന് തിരിച്ചറിയാൻ വലിയ ശാസ്ത്രജ്ഞൻ ആകേണ്ടകാര്യമൊന്നുമില്ല. അതുകൊണ്ടുതന്നെ, ദൈനംദിന ജീവിതത്തിലെ ജല ഉപഭോഗത്തിന്റെ കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധയാവണം പാഴാക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനുള്ളശ്രമങ്ങളുടെ ആദ്യപടി.

ഹാർപിക്ക്-ന്യൂസ് 18 സംയുക്തമായിസംഘടിപ്പിക്കുന്ന മിഷൻ പാനിക്യാമ്പയിന്റെ ഭാഗമായിത്തീരുക. അതിലൂടെ ജലസംരക്ഷണത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രതിജ്ഞ ചെയ്യാം.
Published by: Naseeba TC
First published: March 20, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories