Viral video;വെറും 30 മിനിറ്റ്; അഞ്ചുപേർക്കുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കി യുവതി

24 ഇഞ്ച് നീളമുള്ള മീന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റിന് നൽകിയിരുന്നത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 5:31 PM IST
Viral video;വെറും 30 മിനിറ്റ്; അഞ്ചുപേർക്കുള്ള ഭക്ഷണം ഒറ്റയ്ക്ക് അകത്താക്കി യുവതി
kate
  • Share this:
അഞ്ച് പേര്‍ക്ക് തിന്നാനാവുന്ന ഭക്ഷണം വെറും മുപ്പത് മിനിറ്റു കൊണ്ട് അകത്താക്കിയിരിക്കുകയാണ് കേറ്റ് ഓവന്‍സ് എന്ന ഇരുപത്താറുകാരി. ബ്രിട്ടനിലെ ഏറ്റവും വലിയ മത്സ്യ ഇനമായ ആന്‍സെല്‍ ഫിഷും ചിപ്പ്‌സും അടങ്ങുന്ന 4000 കാലറി ഭക്ഷണമാണ് കേറ്റ് അകത്താക്കിയത്.

ഫുഡ് ബ്ലോഗർ കൂടിയാണ് കേറ്റ്. കേറ്റിന്റെ തന്നെ നാടായ ഹാംസ്പിയറിലെ ഒരു റസ്റ്റൊറന്റെ ചാലഞ്ച് ഏറ്റെടുത്താണ് കേറ്റ് ഇത്രയും ഭക്ഷണം ഒറ്റയടിക്ക് അകത്താക്കിയത്.

24 ഇഞ്ച് നീളമുള്ള മീന്‍ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ മുക്കി പൊരിച്ചെടുത്തതും ചിപ്‌സും അടങ്ങുന്ന ഭക്ഷണമാണ് കേറ്റിന് നൽകിയിരുന്നത്. സാധാരണ നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ വിളമ്പിയിരുന്നു.

കൊറോണക്കാലമായതിനാല്‍ റസ്റ്റൊറന്റില്‍ ഇരുന്ന് കഴിക്കാന്‍ പറ്റില്ലായിരുന്നു. ഈ ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറ്റാത്തതിനാല്‍ അവര്‍ ട്രേ അടക്കമാണ് കേറ്റിന് നല്‍കിയത്.

TRENDING:Lucifer Telugu : പ്രിയദർശിനി രാംദാസാകുന്നത് സുഹാസിനി
[NEWS]
'Serial Killer Cyanide Mohan | ലൈംഗിക ബന്ധത്തിന് ശേഷം കൊല: 20ാമത്തെ കേസിൽ സയനൈഡ് മോഹന് ജീവപര്യന്തം
[NEWS]
Viral Photos | അതിശൈത്യത്തെ അവഗണിച്ച് കഠിന പരിശീലനത്തിൽ ചൈനീസ് സേന [PHOTO]

ഇതിനൊപ്പം നൽകിയിരുന്ന കറിയും സോസും പോലും ബാക്കി വയ്ക്കാതെ കേറ്റ് കഴിച്ചു തീർത്തു. വളരെയധികം രുചികരമായിരുന്നു ഭക്ഷണമെന്നും കേറ്റ് പറഞ്ഞു.

തനിക്ക് വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു ഇതെന്നും അതിനാൽ മറ്റാർക്കും ഇതിൽ പങ്കെടുക്കാൻ കഴിയില്ലെന്നും കേറ്റ് പറഞ്ഞു. വലിയ ഫുഡ് ചാലഞ്ച് ഏറ്റെടുക്കുന്നതിൽ പ്രശസ്തയാണ് കേറ്റ്. മുമ്പ് മൂന്നടി നീളമുള്ള സോസേജ് റോളും ബ്രിട്ടണിലെ ഏറ്റവും വലിയ ഹോട്ട് ഡോഗും കേറ്റ് അകത്താക്കി ശ്രദ്ധേയയായിരുന്നു.


കേറ്റിന്റെ ഫുഡ് ചാലഞ്ച് വീഡിയോകൾക്ക് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അടുത്ത ചാലഞ്ചിനായിട്ടുള്ള ഒരുക്കത്തിലാണ് കേറ്റ്.
First published: June 25, 2020, 5:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading