നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Food Experiment | പുഴുക്കലരി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയ്ക്കും ദോശയ്ക്കും രുചി കൂടുതലാണോ? രസകരമായ ഒരു ഭക്ഷണ പരീക്ഷണം

  Food Experiment | പുഴുക്കലരി കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയ്ക്കും ദോശയ്ക്കും രുചി കൂടുതലാണോ? രസകരമായ ഒരു ഭക്ഷണ പരീക്ഷണം

  എന്തുകൊണ്ടാണ് ഇഡ്ഡലിയുടെയും ദോശയുടെയും പാചകക്കുറിപ്പുകളില്‍ പുഴുക്കലരി വേണമെന്ന് ആവശ്യപ്പെടുന്നത്?

  • Share this:
   വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കാനും (Food) പാചകം ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. മറ്റ് ശാസ്ത്ര മേഖലകളെ അപേക്ഷിച്ച് ഭക്ഷണ ശാസ്ത്രത്തിനുള്ള (Food Science) പ്രാധാന്യം കൂടുതലാണെന്നും നാം മനസിലാക്കണം. വീട്ടില്‍ ഇരുന്ന് നമ്മള്‍ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കൃത്യമായ പാചക കുറിപ്പുകള്‍ (Food Recipes) അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല. ചിലതെല്ലാം പരീക്ഷണങ്ങളുമാകും. അവയില്‍ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടുകയും ചെയ്യും. ഭക്ഷണ വിഭവങ്ങളെല്ലാം കൃത്യമായ രുചിയിലും രൂപത്തിലുമൊക്കെ തയ്യാറാകുന്നത്പരീക്ഷണങ്ങളുടെയും പ്രത്യേകിച്ച്, ഗവേഷണങ്ങളുടെയും ഫലമായാണ്.

   ഈ ആശയത്തിന് കൂടുതൽ വ്യക്തത നൽകുകയാണ് ഗവേഷകയും ബ്ലോഗറുമായ ശ്വേത ശിവകുമാർ. ശ്വേത പരീക്ഷണാടിസ്ഥാനത്തിൽ ഒരു ഭക്ഷണ വിഭവമുണ്ടാക്കാൻ തീരുമാനിച്ചു. അതില്‍ വളരെ ജനകീയമായ ദക്ഷിണേന്ത്യന്‍ വിഭവങ്ങളായ ഇഡ്ഡലിയും ദോശയുമാണ് ഉപയോഗിച്ചത്. പുഴുക്കലരി ഉപയോഗിച്ച് മാവ് ഉണ്ടാക്കണമെന്ന് പാചക കുറിപ്പുകളില്‍ ആവശ്യപ്പെടുന്നതിന്റെ കാരണവും ഈ പരീക്ഷണത്തിലൂടെ ശ്വേത വിശദീകരിക്കുന്നുണ്ട്..

   തന്റെ പരീക്ഷണം ശ്വേത ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും 'അപ്‌ഗ്രേഡ് മൈ ഫുഡ്' എന്ന തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ''എന്തുകൊണ്ടാണ് ഇഡ്ഡലിയുടെയും ദോശയുടെയും പാചകക്കുറിപ്പുകളില്‍ പുഴുക്കലരി വേണമെന്ന് ആവശ്യപ്പെടുന്നത്? അതല്ലാതെ പച്ചരി ഉപയോഗിച്ച് ഇഡ്ഡലിയും ദോശയും ഉണ്ടാക്കിയാലോ? അതറിയാന്‍ ഞാന്‍ ഒരു പരീക്ഷണം നടത്തി", പരീക്ഷണത്തിനുള്ള ആമുഖമെന്നോണം ശ്വേത കുറിയ്ക്കുന്നു.

   ശ്വേത രണ്ട് തരത്തിലുള്ള മാവുകള്‍ വെവ്വേറെ ഉണ്ടാക്കി. ഒന്ന് ഉഴുന്നു പരിപ്പും പുഴുക്കലരിയും ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ മറ്റേത് ഉഴുന്നു പരിപ്പും പച്ചരിയും ചേർത്ത് ഉണ്ടാക്കി. രണ്ട് മാവുകളിലും ഒരേ അളവിലാണ് വെള്ളം ചേർത്തത്. കൂടാതെ ഒരേ സമയത്തിനുള്ളിലാണ് രണ്ട് മാവും അരച്ചെടുത്തത്. തുടർന്ന് രണ്ട് മാവുകളുംപുളിപ്പിക്കുന്നതിനായി വെയിലത്തു വെച്ചു. അതിനു മുമ്പ് രണ്ട് മാവുകളുടെയും ഘടന ശ്വേത താരതമ്യപ്പെടുത്തി നോക്കുകയും ചെയ്യുന്നുണ്ട്.

   രണ്ട് മാവുകളും തമ്മിൽ പുളിപ്പിക്കലിന്റെ കാര്യത്തില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്നത് അവർ വിശകലനം ചെയ്തു. പുഴുക്കലരി കൊണ്ട് ഉണ്ടാക്കിയ മാവ്, മറ്റേ മാവിനേക്കാൾ വേഗത്തില്‍ പുളിച്ചു. പുഴുക്കലരി ഭാഗികമായി വേവിച്ചു വരുന്നതായതുകൊണ്ട്അവയിലെ ലാക്ടോബാസിലസ് ബാക്ടീരിയകള്‍ക്ക് പുളിപ്പിക്കൽ പ്രക്രിയ ത്വരിതപ്പെടുത്താൻ കഴിയുമെന്ന് ശ്വേത വിശദീകരിക്കുന്നു.

   രണ്ട് മാവും തയ്യാറായിക്കഴിഞ്ഞപ്പോൾ അവ കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയും ദോശയും ദോശയും എത്രത്തോളം വ്യത്യസ്തമാണെന്ന് അറിയുകയായിരുന്നു ശ്വേതയുടെ ലക്ഷ്യം. പുഴുക്കലരിയുടെ മാവ് കൊണ്ടുണ്ടാക്കിയ ഇഡ്ഡലിയ്ക്ക് കട്ടി കൂടുതലായിരുന്നു. ദോശയുടെ കാര്യത്തിലാകട്ടെ, പച്ചരിയുടെ മാവ് വിജയിച്ചു. പച്ചരിയുടെ മാവ് കൊണ്ടുണ്ടാക്കിയ ദോശ കൂടുതല്‍ മൊരിവുള്ളതും രുചികരവുമായിരുന്നു എന്ന് ശ്വേത സാക്ഷ്യപ്പെടുത്തുന്നു. ഈ ഭക്ഷ്യ പരീക്ഷണം പച്ചരി കൊണ്ടുള്ള മാവ് എല്ലായ്പ്പോഴും ഒരു മോശം തെരഞ്ഞെടുപ്പല്ലെന്ന് വ്യക്തമാക്കുന്നു.
   Published by:Karthika M
   First published: