• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഭക്ഷണത്തിന് മതമില്ല' ഡെലിവറി ചെയ്യുന്നത് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം റദ്ദാക്കിപ്പോൾ സൊമാറ്റോയുടെ മറുപടി

ഹിന്ദുവല്ലാത്തതിനാൽ ഡെലിവറി ബോയിയെ മാറ്റണമെന്നതായിരുന്നു ഭക്ഷണം ഓർഡർ ചെയ്തയാൾ സൊമാറ്റോയോട് ആവശ്യപ്പെട്ടത്...

news18
Updated: July 31, 2019, 5:34 PM IST
'ഭക്ഷണത്തിന് മതമില്ല' ഡെലിവറി ചെയ്യുന്നത് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം റദ്ദാക്കിപ്പോൾ സൊമാറ്റോയുടെ മറുപടി
zomato_religion_order
news18
Updated: July 31, 2019, 5:34 PM IST
ജബൽപുർ: ഡെലിവറി ചെയ്യുന്നയാൾ ഹിന്ദുവല്ലെന്ന് അറിഞ്ഞ് ഭക്ഷണം റദ്ദാക്കിയയാൾക്ക് സൊമാറ്റൊ നൽകിയത് തകർപ്പൻ മറുപടി. ഭക്ഷണത്തിന് ഒരു മതവുമില്ല, ഭക്ഷണം ഒരു മതമാണ്- സൊമാറ്റൊ ട്വീറ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വൈകാതെ ട്വീറ്റ് വൈറലായി.

ജബൽപുർ സ്വദേശിയായ അമിത് ശുക്ലയാണ് ഡെലിവറി ചെയ്യുന്നയാൾ ഹിന്ദുവല്ലെന്ന് അറിഞ്ഞ് ഓർഡർ ക്യാൻസൽ ചെയ്തത്. ഹിന്ദുവല്ലാത്തതിനാൽ ഡെലിവറി ബോയിയെ മാറ്റണമെന്നതായിരുന്നു ശുക്ലയുടെ ആവശ്യം. എന്നാൽ ഡെലിവറി ബോയിയെ മാറ്റാനാകില്ലെന്നും ഓർഡർ ക്യാൻസൽ ചെയ്താൽ പണം തിരികെ നൽകില്ലെന്നും സൊമാറ്റോ വ്യക്തമാക്കി.



ഓർഡർ സ്വീകരിക്കാൻ തന്നെ നിർബന്ധിക്കാനാകില്ലെന്നും പണം വേണ്ടെന്നുമായിരുന്നു സൊമാറ്റോയ്ക്ക് അമിത് ശുക്ല നൽകിയ മറുപടി. ഇതേത്തുടർന്നാണ് ഭക്ഷണത്തിന് മതമില്ലെന്ന ട്വീറ്റ് ടൊമാറ്റോ ഇട്ടത്.



സംഭവം വിവാദമായതോടെ സൊമാര്റോയുടെ സ്ഥാപകൻ ദീപിന്ദർ ഗോയൽ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യയുടെ സംസ്ക്കാരത്തിൽ അഭിമാനമുണ്ടെന്നും വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെ ബഹുമാനിക്കുന്നു. എന്നാൽ മൂല്യങ്ങളെ ഖണ്ഡിച്ചുവരുന്ന ഓർഡറുകൾ നഷ്ടമാകുന്നതിൽ വിഷമമില്ലെന്നും ദീപിന്ദർ ട്വീറ്റ് ചെയ്തു.
First published: July 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...