• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'കണ്ടം വഴി ഓടും';  ചോക്ലേറ്റ് ചായയെ കുറിച്ച് മുന്നറിയിപ്പുമായി ഫുഡ് വ്‌ളോഗര്‍

'കണ്ടം വഴി ഓടും';  ചോക്ലേറ്റ് ചായയെ കുറിച്ച് മുന്നറിയിപ്പുമായി ഫുഡ് വ്‌ളോഗര്‍

പല തരത്തിലുള്ള ചായകള്‍ ഇന്ത്യയിലുണ്ട്. കട്ടന്‍ച്ചായ, പാല്‍ച്ചായ, പൊടിച്ചായ, മസാലച്ചായ ഇങ്ങനെ പോയി വനില പോലുള്ള ഫ്ളേവറുകള്‍ ചേര്‍ത്ത ചായ വരെയുണ്ട്.

  • Share this:
    പലര്‍ക്കും ഒരു ദിവസം മികച്ച രീതിയില്‍ ആരംഭിക്കാന്‍ നല്ല ഒരു കപ്പ് ചായ അല്ലാതെ മറ്റൊന്നും വേണ്ടിവരില്ല. മറ്റ് പാനീയങ്ങള്‍ പോലെയല്ല ചായ. ചായ എന്നത് പല ഇന്ത്യക്കാര്‍ക്കും ഒരു വികാരമാണ്, അല്‍പ്പം പോലും മാറാന്‍ ആഗ്രഹിക്കാത്തവിധത്തിലുള്ള തികഞ്ഞ ഒരു വികാരം. പല തരത്തിലുള്ള ചായകള്‍ ഇന്ത്യയിലുണ്ട്. കട്ടന്‍ച്ചായ, പാല്‍ച്ചായ, പൊടിച്ചായ, മസാലച്ചായ ഇങ്ങനെ പോയി വനില പോലുള്ള ഫ്ളേവറുകള്‍ ചേര്‍ത്ത ചായ വരെയുണ്ട്. വ്യത്യസ്തമായ ചായ രുചിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കൊല്‍ക്കത്തയിലെ ഒരു ടീഷോപ്പ് ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.

    ഇവിടുത്തെ പ്രത്യേകത ചോക്ലേറ്റ് ടീ ആണ്. അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്. ചോക്ലേറ്റ് ചായ തന്നെ. ചോക്ലേറ്റിനോട് എല്ലാവര്‍ക്കും പ്രിയമാണെങ്കിലും, ചായയുമായുള്ള അതിന്റെ സംയോജനം ശരിയായി തോന്നുന്നുണ്ടോ? ഇതിന്റെ രുചി എന്താണെന്ന് അറിയാന്‍ ആകാംക്ഷയുണ്ടോ? ഫുഡ് വ്ളോഗര്‍ അമര്‍ സിറോഹിയുടെ യൂട്യൂബ് ചാനലായ 'ഫുഡ് ഇന്‍കാര്‍ണേറ്റി'ല്‍ പോയാല്‍ അതില്‍ അദ്ദേഹം ഈ ചോക്ലേറ്റ് ചായ പരീക്ഷിക്കുന്നതിന്റെ വീഡിയോ കാണാം.

    ഏകദേശം അഞ്ച് മാസം മുമ്പ് പങ്കുവച്ച വീഡിയോയാണെങ്കിലും, ഇത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഈയടുത്തകാലത്താണ്. ഫുഡ് വ്ളോഗര്‍ കൊല്‍ക്കത്തയിലെ ഈ ടീഷോപ്പ് സന്ദര്‍ശിക്കുകയും ഈ പ്രത്യേക ചായ തയ്യാറാക്കുന്നതിന്റെ കാര്യങ്ങളും വീഡിയോയിലൂടെ കാണിക്കുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍, അലങ്കരിച്ച ഒരു മണ്‍പാത്രത്തില്‍ ഒരു പാല്‍ ചായ ഒഴിച്ച് ക്രീം, ചോക്ലേറ്റ് സിറപ്പ്, ചോക്ലേറ്റ് ചിപ്സ് എന്നിവ ഉപയോഗിച്ച് നിറച്ച് കുടിക്കാനായി നല്‍കുന്നു.

    പാനീയം രുചിച്ചു കൊണ്ട് സിറോഹി പറയുന്നതിങ്ങനെയാണ്, 'അഗര്‍ ആപ് ചായ് പസന്ത് കര്‍തേ ഹോ ഓര്‍ ആപ്നേ യെ പീലി, ഗാലിയാന്‍ ദോഗെ (നിങ്ങള്‍ ചായ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കില്‍. നിങ്ങള്‍ ഈ പാനീയം ആസ്വദിക്കുകയാണെങ്കില്‍. നിങ്ങള്‍ തെറി പറയും).'' ചായ പ്രേമികളെ സംബന്ധിച്ചിടത്തോളം ഈ പാനീയം വെറുപ്പുളവാക്കുന്ന ഒരു തമാശയായി ചുരുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഈ വര്‍ഷം ഏപ്രില്‍ 12ന് പങ്കുവച്ച വീഡിയോ ഇതുവരെ യൂട്യൂബില്‍ ഏകദേശം 3.5 ലക്ഷം വ്യൂസും 12,000 ലൈക്കുകളും നേടിയിട്ടുണ്ട്. ദൃശ്യത്തോട് പ്രതികരിച്ചുകൊണ്ട് ഒട്ടേറെ ഉപയോക്താകള്‍ വീഡിയോയ്ക്ക് കമന്റുമായി എത്തി. ചില കമന്റുകള്‍ ഇങ്ങനെയായിരുന്നു.

    ''ചോക്ലേറ്റ് ചായ കുടിക്കുമ്പോഴുള്ള സിറോഹിയുടെ ഭാവം പാനീയത്തിന്റെ രുചി അറിയാന്‍ പര്യാപ്തമാണ്.''
    ''ഞാന്‍ ചായ പ്രേമിയും ചോക്ലേറ്റ് പ്രേമിയുമാണ്, ചോക്ലേറ്റ് ചായ് മൈ സുന്‍ കേ ഹി 10 കിലോമീറ്റര്‍ ദുര്‍ ഭാഗ് ജാഊങ്കി (ഇനി, ചോക്ലേറ്റ് ചായയെക്കുറിച്ച് കേട്ടുകഴിഞ്ഞാല്‍ ഞാന്‍ 10 കിലോമീറ്റര്‍ ഓടും)''
    ''ബ്രോ ഞാന്‍ ഇത് രുചിച്ചു, എന്നെ വിശ്വസിക്കൂ, ഇത് വളരെ രുചികരമാണ്.''

    ''ചായയും ചോക്ലേറ്റും തമ്മിലുള്ള നിര്‍ബന്ധിത വിവാഹം''ചിലര്‍ ഈ കോമ്പിനേഷനെ നിറ കൈകളോടെ സ്വീകരിച്ചപ്പോള്‍ പല ഹാര്‍ഡ്‌കോര്‍ ചായ് പ്രേമികള്‍ക്ക് പോലും ഈ വിചിത്രമായ കോമ്പിനേഷന്‍ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം, മറ്റ് ഉപയോക്താക്കള്‍ സിറോഹിയുടെ സത്യസന്ധമായ അവലോകനത്തെ അഭിനന്ദിക്കുകയും, വളരെ കുറച്ച് മാത്രമുള്ള സത്യസന്ധരായ ഫുഡ് വ്ളോഗര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്ന് പറയുകയും ചെയ്തു.
    Published by:Jayashankar AV
    First published: