വൃത്തിയും ഗുണനിലവാരവുമില്ലാത്ത ഭക്ഷണം കഴിക്കുന്ന തിരുവനന്തപുരംകാർ; വ്‌ളോഗ്ഗറുടെ പേജിൽ തെറിയഭിഷേകം

Food Vlogger Mrinal Das slammed for denigrating the food culture of Trivandrum | തിരുവനന്തപുരംകാരുടെ ഭക്ഷണരീതിയെ അവഹേളിച്ചതിന്റെ പേരിൽ ഫുഡ് വ്‌ളോഗർ മൃണാളിനെതിരെ സോഷ്യൽ മീഡിയയിൽ രോഷമിരമ്പുന്നു

News18 Malayalam | news18-malayalam
Updated: February 17, 2020, 6:02 PM IST
വൃത്തിയും ഗുണനിലവാരവുമില്ലാത്ത ഭക്ഷണം കഴിക്കുന്ന തിരുവനന്തപുരംകാർ; വ്‌ളോഗ്ഗറുടെ പേജിൽ തെറിയഭിഷേകം
മൃണാൾ ദാസ്
  • Share this:
തിരുവനന്തപുരംകാരുടെ ഭക്ഷണ രീതികളെ അവഹേളിച്ചുവെന്ന പേരിൽ ഫുഡ് വ്‌ളോഗർ മൃണാൾ ദാസിനെതിരെ സോഷ്യൽ മീഡിയയുടെ രോഷപ്രകടനം. തിരുവനന്തപുരം സ്വദേശികളുടെ സോഷ്യൽ മീഡിയ പേജുകളും ഗ്രൂപ്പുകളും കനത്ത പ്രതിഷേധം തുടരവേ മൃണാലിന്റെ ഫേസ്ബുക് പേജിൽ തെറിയഭിഷേകം അവസാനിക്കുന്നില്ല. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണം രുചിക്കുന്നതിനിടയിലാണ് മൃണാളിന്റെ വിവാദ പരാമർശം ഉണ്ടായത്.

തിരുവനന്തപുരംകാർ ഗുണനിലവാരവും വൃത്തിയും നോക്കാതെ വിലക്കുറവും ഭക്ഷണത്തിന്റെ അളവും നോക്കി ഭക്ഷണം കഴിക്കുന്നവരെന്ന നിലയിലാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയെന്ന് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള മൃണാൾ ദാസ് വെങ്കലട്ടിന്റെ പരാമർശം.

എന്നാൽ മൃണാലിന്റെ പരമാർശം തിരുവനന്തപുരംകാരെ അടച്ചാക്ഷേപിക്കുന്ന തരത്തിലായതോട് കൂടി സോഷ്യൽ മീഡിയയിൽ രോഷക്കടൽ ഇരമ്പി. ഇയാളുടെ ഫേസ്ബുക് പേജിലെ പോസ്റ്റുകളുടെ കമന്റു സെക്ഷനിൽ വിമർശനം ഉയരാൻ അധികം വൈകിയില്ല.

ഇതിനിടെ തിരുവനന്തപുരത്തെ തന്നെ കിളിമാനൂരിലുള്ള ഒരു ഹോട്ടലിലെ ഭക്ഷണത്തെപ്പറ്റി മൃണാൾ വീഡിയോ ചെയ്തെങ്കിലും ഒരിക്കൽ അപമാനിക്കപ്പെട്ടതിന്റെ കലി തിരുവനന്തപുരംകാർക്ക് അടങ്ങിയിട്ടില്ല. മൃണാൾ മാപ്പു പറയണമെന്നാണ് തിരുവനന്തപുരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ ആവശ്യം.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍